തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിവിധ ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
ആകെ 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഈ പ്രതിഷേധം നടക്കുന്നത്. എന്നാൽ ഹർത്താലിന്റെ ഭാഗമായി വാഹനങ്ങൾ നിർബന്ധിതമായി തടയില്ലെന്നും ജനാധിപത്യപരമായ രീതിയിൽ നടക്കുന്ന ഈ പ്രതിഷേധത്തോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചു.
ക്യാമ്പസുകളിൽ നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കാൻ ‘രോഹിത് വെമുല നിയമം’ അടിയന്തരമായി നടപ്പിലാക്കുക, മരണപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നയിക്കുന്നത്.
തൃശൂര്‍ മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് ?; സീറ്റ് വാഗ്ദാനം ചെയ്ത ബി.ജെ.പിയെ തള്ളിപ്പറഞ്ഞു; വര്‍ഗീസിനായി വാതില്‍ തുറന്നിട്ട് ഡി.സി.സി
ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പോരാട്ടത്തിന് വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കാനുള്ള യാതൊരു നീക്കവും അനുവദിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.


പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടി; മുഖ്യമന്ത്രിയുടെ യാത്രയില്‍ ‘വഴിതെറ്റി’ പൈലറ്റ് വാഹനങ്ങള്‍; സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് ഇന്റലിജന്‍സ്




