തൃശൂർ: തൃശൂർ മുൻ മേയർ എം.കെ. വർഗീസ് കോൺഗ്രസിലേക്ക് തിരികെ വരാൻ താല്പര്യം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. വർഗീസുമായി നിലവിൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും, തെറ്റ് തിരുത്തി മടങ്ങിവരുന്നവർക്ക് പാർട്ടിയുടെ വാതിൽ എപ്പോഴും തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എം.കെ. വർഗീസ് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹം ബിജെപിയെ തള്ളിയും കോൺഗ്രസിനെ പിന്തുണച്ചും രംഗത്തെത്തിയത്. എന്ത് വാഗ്ദാനം നൽകിയാലും ബിജെപിയുമായി സഹകരിക്കില്ലെന്നും ഒരു സാധാരണ കോൺഗ്രസുകാരനായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നുമാണ് വർഗീസ് വ്യക്തമാക്കിയത്. ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിട്ടില്ല. ഏത് വലിയ പദവി നൽകിയാലും ബിജെപിയിലേക്ക് പോകില്ല. അഞ്ച് പതിറ്റാണ്ടായി കോൺഗ്രസുകാരനായിരുന്ന താൻ ചില സാഹചര്യങ്ങൾ കൊണ്ടാണ് എൽഡിഎഫുമായി സഹകരിച്ചത്.
ഇനി ഒരു അധികാരവും ആഗ്രഹിക്കുന്നില്ല. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് മടങ്ങിപ്പോകില്ല. ഓരോ മണ്ഡലത്തിലും മത്സരിക്കാൻ പത്തും ഇരുപതും ആളുകളുണ്ട്, അവിടെ ഇരുപത്തിയൊന്നാമൻ ആകാൻ താനില്ല.സംസ്ഥാന തലത്തിലുള്ള പല കോൺഗ്രസ് നേതാക്കളും തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ ഭാഗത്തുനിന്നും മടങ്ങിപ്പോകാനുള്ള എല്ലാ സംവിധാനങ്ങളും തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി തൃശൂർ കോർപ്പറേഷനിൽ എൽഡിഎഫ് പിന്തുണയോടെ മേയർ സ്ഥാനം വഹിച്ചിരുന്ന വർഗീസ്, ഇടക്കാലത്ത് ബിജെപി അനുകൂല പ്രസ്താവനകൾ നടത്തിയതും വാർത്തയായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ മാറ്റങ്ങൾക്കും ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്കും പിന്നാലെ അദ്ദേഹം കോൺഗ്രസിലേക്ക് തന്നെ മടങ്ങാനുള്ള നീക്കത്തിലാണ്. വർഗീസിന്റെ മടങ്ങിവരവ് തൃശൂർ കോൺഗ്രസിന് രാഷ്ട്രീയമായി കരുത്തുപകരുമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ വിലയിരുത്തൽ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ല”;അവർ നിലപാട് പറഞ്ഞാല് സിപിഎം നിലപാട് വ്യക്തമാക്കും : എം.വി. ഗോവിന്ദൻ





