രാമക്ഷേത്ര നിര്‍മാണത്തിന് മുന്‍പ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചാല്‍ ആളുകള്‍ പരിഹസിക്കുമായിരുന്നു; ഭാരതം നേരത്തേതന്നെ ഹിന്ദുരാഷ്ട്രം; പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും രാജ്യം നിലവില്‍തന്നെ ഹിന്ദുരാഷ്ട്രമാണെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കിയവരെ ആദരിക്കാന്‍ നാഗ്പൂരിലെ രേഷ്മിബാഗില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഹിന്ദുക്കളുടെ നാടാണെന്ന സത്യം ഇന്ന് ലോകം അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് മുന്‍പ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചാല്‍ ആളുകള്‍ പരിഹസിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. സൂര്യന്‍ കിഴക്കാണ് ഉദിക്കുന്നതെന്ന് ആരും പ്രത്യേകം പ്രഖ്യാപിക്കേണ്ടതില്ല, അത്

അഞ്ചരക്കണ്ടി കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണം; നിതിന്‍ രാജിന്റെ മരണം: നീതി തേടി ദളിത് സംഘടനകളുടെ ഹര്‍ത്താല്‍; പലയിടത്തും പ്രതിഷേധം അക്രമാസക്തം

തിരുവനന്തപുരം/കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ഇരമ്പുന്നു. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നും അഞ്ചരക്കണ്ടി കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച സംസ്ഥാനതല ഹര്‍ത്താലില്‍ പലയിടത്തും ജനജീവിതം തടസ്സപ്പെട്ടു. സമാധാനപരമായിരിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചിരുന്നെങ്കിലും പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ നിര്‍ബന്ധിതമായി അടപ്പിച്ചതും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. തിരുവനന്തപുരം ജില്ലയില്‍ പ്രതിഷേധം ശക്തമാണ്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ തമ്പാനൂരിലും നെടുമങ്ങാടും കണിയാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍

വർക്കലയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം വർക്കല ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ അന്തരിച്ചത്. കഴിഞ്ഞ 18-ാം തീയതിയാണ് ഷൈൻ റോഡിൽ കുഴഞ്ഞുവീണത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് പെട്ടെന്ന് തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും, യുവാവിന് സൂര്യാഘാതം ഏറ്റതാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന്

ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥ; കൂടംകുളത്തെ തകരാര്‍ കേരളത്തെ ഇരുട്ടിലാക്കുമോ?

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ ഉരുകുന്ന കേരളത്തിന് ഇരുട്ടടിയായി കൂടംകുളം ആണവനിലയത്തിലെ സാങ്കേതിക തകരാര്‍. നിലയത്തിലെ ഒന്നാം യൂണിറ്റില്‍ ഉത്പാദനം നിലച്ചതോടെ സംസ്ഥാനത്തിനുള്ള വൈദ്യുതി വിഹിതത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഇടികെട്ടിയവനെ പാമ്പു കടിച്ച’ അവസ്ഥയിലാണ് നിലവില്‍ കേരളത്തിലെ വൈദ്യുതി ബോര്‍ഡ്. ആഭ്യന്തര ഉത്പാദനം കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തിലുണ്ടായ ഈ കുറവ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് വഴിമാറുമോ എന്ന ആശങ്ക ശക്തമാണ്. കൂടംകുളത്തെ ഒന്നാം റിയാക്ടറിലെ കണ്ടന്‍സര്‍ കൂളിങ് വാട്ടര്‍ പമ്പിനുണ്ടായ

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത കപ്പലുകളുടെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യുഎസ്

ദുബായ്/മോസ്‌കോ: പേര്‍ഷ്യന്‍ കടലിടുക്കിലെ ഹോര്‍മുസ് ദ്വീപിന് സമീപം ഇറാന്‍ പിടിച്ചെടുത്ത രണ്ട് വിദേശ കപ്പലുകളുടെ ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. കഴിഞ്ഞ ആഴ്ച ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) പിടിച്ചെടുത്ത എം.എസ്.സി ഫ്രാന്‍സെസ്‌ക, എപാമിനോണ്ടാസ് എന്നീ കപ്പലുകള്‍ ദ്വീപിന് അഞ്ച് മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് ബി.ബി.സി വെരിഫൈ പുറത്തുവിട്ടത്. മേഖലയില്‍ സംഘര്‍ഷം പുകയുന്നതിനിടെയാണ് ഇറാന്റെ ഈ നീക്കം. കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രീക്ക് ഉടമസ്ഥതയിലുള്ള എപാമിനോണ്ടാസും പനാമ ഫ്‌ലാഗ് ചെയ്ത എം.എസ്.സി ഫ്രാന്‍സെസ്‌കയും ഇറാന്റെ പിടിയിലായത്. പിടിച്ചെടുക്കുന്നതിന് മുന്‍പ്

75 സീറ്റുകള്‍ നേടി മുന്നണി അധികാരമുറപ്പിക്കും; എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച, യു.ഡി.എഫിന് ശക്തമായ തിരിച്ചുവരവ്; പ്രവചനവുമായി എന്‍.എസ്. മാധവന്‍

തിരുവനന്തപുരം: കേരളം വീണ്ടും ചുവപ്പിനൊപ്പമെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്റെ പ്രവചനം. സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന് മൂന്നാം തവണയും ഭരണത്തുടര്‍ച്ച ലഭിക്കുമെന്നും 75 സീറ്റുകള്‍ നേടി മുന്നണി അധികാരമുറപ്പിക്കുമെന്നുമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പ്രവചനത്തില്‍ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരത്തേക്കാള്‍ വികസനത്തുടര്‍ച്ചയ്ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുക എന്ന സൂചനയാണ് ഈ നിരീക്ഷണം നല്‍കുന്നത്. ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന യു.ഡി.എഫിന് ഇത്തവണ 65 സീറ്റുകള്‍ ലഭിക്കുമെന്നും എന്‍.എസ്. മാധവന്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്താന്‍ യു.ഡി.എഫിന് സാധിക്കുമെങ്കിലും കേവല

തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം; കെ.സി. വേണുഗോപാലിനെതിരെ സതീശൻ-ചെന്നിത്തല ക്യാംപുകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അധികാരത്തർക്കവുമായി കോൺഗ്രസിൽ കടുത്ത ഭിന്നത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നു വരുന്നതിനെതിരെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ കടുത്ത നിലപാടിലേക്ക്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരുവിഭാഗവുമെന്നാണ് സൂചന. ഫലം വന്നതിന് പിന്നാലെ ഹൈക്കമാൻഡിനെ തങ്ങളുടെ നിലപാട് അറിയിക്കാനാണ് ഇരു ക്യാംപുകളും തീരുമാനിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നൽകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

സമാധാന കരാറിലെത്താന്‍ മധ്യസ്ഥത വഹിക്കാന്‍ മോസ്‌കോ തയ്യാര്‍; മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കടുക്കുന്നു: റഷ്യ-ഇറാന്‍ ചര്‍ച്ച ‘ശുഭകരം’; ലെബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ, റഷ്യയും ഇറാനും തമ്മില്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ ‘അത്യന്തം പ്രയോജനപ്രദമെന്ന്’ വിലയിരുത്തല്‍. അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വഴിമുട്ടിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ ബന്ധത്തിന്റെ’ ആഴമാണ് ഈ ചര്‍ച്ചകള്‍ വെളിപ്പെടുത്തുന്നതെന്ന് റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ മിഡില്‍ ഈസ്റ്റിലെ നിലവിലെ സംഘര്‍ഷാവസ്ഥയാണ് പ്രധാനമായും

പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ (80) അന്തരിച്ചു. തിങ്കളാഴ്ച മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടൻ അവതാർ ഗില്ലാണ് മരണവാർത്ത സ്ഥിരീകരിച്ചത്. 1970-കളിൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച ഭരത് കപൂർ, ബോളിവുഡിലെ കരുത്തുറ്റ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അദ്ദേഹം ബിഗ് സ്ക്രീനിലെത്തിച്ചു.റാം ബൽറാം ,ലവ് സ്റ്റോറി ,ബാസാർ,ഗുലാമി ആഖരി രാസ്ത,സത്യമേവ ജയതേ സിനിമകൾക്കപ്പുറം ടെലിവിഷൻ പരമ്പരകളിലും ഭരത്

സൂപ്പര്‍ ബൗള്‍ പോലുള്ള വന്‍കിട പരിപാടികള്‍ക്ക് നല്‍കാറുള്ള ‘നാഷണല്‍ സ്‌പെഷ്യല്‍ സെക്യൂരിറ്റി’ പദവി ആ ചടങ്ങിന് നല്‍കിയിരുന്നില്ല; ട്രംപിനെതിരായ വധശ്രമം: സുരക്ഷാ ക്രമീകരണങ്ങള്‍ അടിമുടി പരിഷ്‌കരിക്കാന്‍ വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പരിഷ്‌കരിക്കാന്‍ വൈറ്റ് ഹൗസ് തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ട്രംപിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ വധശ്രമമാണിത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കാന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചു. ശനിയാഴ്ച രാത്രി വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയാണ് ലോകത്തെ ഞെട്ടിച്ച വെടിവെപ്പുണ്ടായത്. കാലിഫോര്‍ണിയ സ്വദേശിയായ