തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം; കെ.സി. വേണുഗോപാലിനെതിരെ സതീശൻ-ചെന്നിത്തല ക്യാംപുകൾ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അധികാരത്തർക്കവുമായി കോൺഗ്രസിൽ കടുത്ത ഭിന്നത. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നു വരുന്നതിനെതിരെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ കടുത്ത നിലപാടിലേക്ക്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരുവിഭാഗവുമെന്നാണ് സൂചന.
ഫലം വന്നതിന് പിന്നാലെ ഹൈക്കമാൻഡിനെ തങ്ങളുടെ നിലപാട് അറിയിക്കാനാണ് ഇരു ക്യാംപുകളും തീരുമാനിച്ചിരിക്കുന്നത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനം നൽകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞതൊന്നും താൽപ്പര്യമില്ലെന്ന് ചെന്നിത്തല പക്ഷം ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.
 രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്ന എഐ  വീഡിയോകളും പോസ്റ്റുകളും അദ്ദേഹത്തിന്റെ അനുയായികൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കുന്നുണ്ട്.
 വി.ഡി. സതീശന് പിന്തുണയുമായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പദത്തിലേക്ക് സതീശൻ വന്നാൽ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹത്തിന്റെ ക്യാംപ്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിലെ ഈ തർക്കം കൂടുതൽ രൂക്ഷമാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.