മലപ്പുറം: ഭരണത്തുടര്‍ച്ച തേടുന്ന എല്‍ഡിഎഫിനെ ഞെട്ടിച്ചുകൊണ്ട്, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പി.വി. അന്‍വറിന്റെ സര്‍വേ റിപ്പോര്‍ട്ട്. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോഡ്കാസ്റ്റിലാണ് ഇടതുമുന്നണിയുടെ പതനം പ്രവചിക്കുന്ന കണക്കുകള്‍ നിരത്തിയത്. സംസ്ഥാനത്ത് ആകെ 140 മണ്ഡലങ്ങളില്‍ 89 സീറ്റുകള്‍ നേടി യുഡിഎഫ് ഭരണം തിരിച്ചുപിടിക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. മലബാര്‍ മേഖലയില്‍ യുഡിഎഫ് തൂത്തുവാരുമെന്നാണ് അന്‍വര്‍ നല്‍കുന്ന സൂചന. മലബാറിലെ 60 സീറ്റുകളില്‍
തിരുവനന്തപുരം: കേരളം ഏറെക്കാലമായി ഉറ്റുനോക്കിയിരുന്ന ഒരു ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് ഇടയ്ക്കിടെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്? ഈ ചോദ്യത്തിന് മുന്നില്‍ നിശബ്ദത പാലിച്ചിരുന്ന സി.പി.എമ്മിനെയും സര്‍ക്കാരിനെയും അമ്പരപ്പിച്ചുകൊണ്ട്, അദ്ദേഹം ഒരു ‘കാന്‍സര്‍ അതിജീവിതന്‍’ ആണെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. ദേശീയ മാധ്യമമായ ‘ഓപ്പണ്‍’ മാഗസിനിലൂടെ പുറത്തുവന്ന ഈ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ വാര്‍ത്തയുടെ ഏറ്റവും പ്രസക്തമായ വശം അത് പുറത്തുവിട്ട വ്യക്തിയാണ്. സി.പി.എം
തെഹ്റാന്‍: പശ്ചിമേഷ്യയെ വിറപ്പിച്ച യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ എട്ടാഴ്ച പിന്നിടുമ്പോള്‍, ഇറാന്റെ രാഷ്ട്രീയ ഭൂപടം അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലാദ്യമായി, ആത്മീയ നേതൃത്വത്തിന് മുകളില്‍ സൈനിക ശക്തി ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അന്ത്യവും തുടര്‍ന്നുണ്ടായ അധികാര മാറ്റങ്ങളും ഇറാനെ കൂടുതല്‍ കടുത്ത നിലപാടുകളിലേക്ക് തള്ളിവിടുകയാണ്. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഖമേനി കൊല്ലപ്പെട്ടത് ഇറാന്റെ ആഭ്യന്തര ചട്ടക്കൂടിനെ പിടിച്ചുകുലുക്കിയിരുന്നു. പകരക്കാരനായി വന്ന മകന്‍ മുജ്തബ ഖമേനി,
ബംഗാൾ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അതീവ നിർണ്ണായകമായ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു, വൈകിട്ട് ആറ് മണി വരെയാണ് വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സമയം. ആകെ 1448 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. രാഷ്ട്രീയ കേരളവും ദേശീയ രാഷ്ട്രീയവും ഒരുപോലെ ഉറ്റുനോക്കുന്ന പോരാട്ടമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. പ്രത്യേകിച്ച് മുഖ്യമന്ത്രി മമത ബാനർജിയും
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും സെക്ഷൻ ക്ലർക്കിനും എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി ജി.രാജന്റേതാണ് വിധി. കോടനാട് മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. കമാലുദ്ദീൻ , മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലെ സെക്ഷൻ ക്ലാർക്ക് എം.പി. വിജയകുമാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കൊല്ലം പോളയത്തോട് സ്വദേശിയാണ് കമാലുദീൻ. വിജയകുമാർ എറണാകുളം ഇളമ്പകപ്പിള്ളി സ്വദേശിയും. എറണാകുളം ജില്ലയിലെ പാണിയേലി സ്വദേശിയായ വനം കരാർ പ്രവർത്തികൾ ഏറ്റെടുത്ത് ചെയ്തിരുന്ന
തിരുവനന്തപുരം: കേരള പോലീസിലെ ജനറൽ എക്സിക്യൂട്ടീവ് (ലോക്കൽ) വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഇന്ന് അപ്രതീക്ഷിത വിയോഗം. സബ് ഇൻസ്‌പെക്ടർ ആർ വിനോദ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എ സെൽവരാജ് എന്നിവരാണ് ഇന്ന് അകാലത്തിൽ വിടപറഞ്ഞത്. തിരുവനന്തപുരം റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തെ സബ്ഇൻസ്പെക്ടറായിരുന്നു വിനോദ് കുമാർ. കേസന്വേഷണത്തിലും കേസ് എഴുതുന്നതിലും സമർത്ഥനായ ഇദ്ദേഹം തിരുവനന്തപുരം റെയിഞ്ച് ഡി ഐ ജിയുടെ ഓഫീസിലാണ് ഇപ്പോൾ പ്രവർത്തിയെടുത്തിരുന്നത്. ഇന്ന് രാവിലെ വിനോദ് കുമാർ ഓഫീസിൽ എത്തിയിരുന്നു. രാവിലെ ഓഫീസിലേക്ക്
തിരുവനന്തപുരം: കൈക്കൂലി കേസിൽ തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം സോണൽ ഓഫീസിലെ മുൻ സോണൽ ഓഫീസർ ഇൻ-ചാർജിന് നാല് വർഷം കഠിന തടവും 35,000 രൂപ പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് വിധി. വിഴിഞ്ഞം സോണൽ ഓഫീസിലെ മുൻ സോണൽ ഓഫീസർ ഇൻ-ചാർജ്ജുംനിലവിൽ തിരുവനന്തപുരം പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ ടി മഹേഷ് ആണ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം വെങ്ങാന്നൂർ സ്വദേശിയാണ് ഇദ്ദേഹം. കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയിൽ കോവളത്ത് പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിന് 10,000 രൂപ
ആലപ്പുഴ: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂരിലാണ് ദാരുണ സംഭവം നടന്നത്. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. അതേസമയം, തൃശൂരിലും ഇടിമിന്നലേറ്റ് കുട്ടികൾക്ക് പരുക്കേറ്റു.വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ആസിഫ്. ഈ സമയം ശക്തമായ ഇടിയോടു കൂടി മഴ പെയ്യുന്നുണ്ടായിരുന്നു. കളിക്കിടെ അപ്രതീക്ഷിതമായി മിന്നലേൽക്കുകയായിരുന്നു. തൃശൂർ വെങ്ങിണിശേരിയിലാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന
കൊച്ചി: തനിക്കെതിരെ ഉയർന്ന പീഡനാരോപണത്തിൽ വിശദീകരണവുമായി നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം. പരാതിക്കാരിക്ക് ഉമ്മയുടെ പ്രായമുണ്ടെന്നും, താൻ നൽകിയ കേസിന് പ്രതികാരമായി നൽകിയ കള്ളക്കേസാണിതെന്നുമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. പരാതിക്കാരി തന്റെ കുടുംബവുമായി വളരെ അടുപ്പമുള്ള വ്യക്തിയാണെന്നും, വിവാഹ ചടങ്ങിൽ പോലും അവർ പങ്കെടുത്തിട്ടുണ്ടെന്നും ഷിയാസ് പറയുന്നു. തന്റെ കുടുംബത്തിൽ നിന്ന് ഇവർ സാമ്പത്തിക സഹായങ്ങൾ വാങ്ങിയിട്ടുണ്ടെന്നും അതാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്നും താരം ആരോപിക്കുന്നു. “ഈ സ്ത്രീ എന്റെ ഭാര്യയിൽനിന്നും
ഇടുക്കി: നെടുങ്കണ്ടം പച്ചടി പൊന്നുട്ടയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പിടിയിലായ പ്രതി സജി കുറ്റം സമ്മതിച്ചു. തന്റെ മാതാവ് മേരിക്കുട്ടി, സഹോദരൻ റെജി എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. നിലവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി വരികയാണ്. ഈ കൊലപാതകങ്ങളിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും പോലീസ് ഗൗരവമായ അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച (28/4/2026) ഉച്ചയോടെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ്










