തിരുവനന്തപുരം: കേരള പോലീസിലെ ജനറൽ എക്സിക്യൂട്ടീവ് (ലോക്കൽ) വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഇന്ന് അപ്രതീക്ഷിത വിയോഗം. സബ് ഇൻസ്‌പെക്ടർ ആർ വിനോദ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എ സെൽവരാജ് എന്നിവരാണ് ഇന്ന് അകാലത്തിൽ വിടപറഞ്ഞത്.
തിരുവനന്തപുരം റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തെ സബ്ഇൻസ്പെക്ടറായിരുന്നു വിനോദ് കുമാർ. കേസന്വേഷണത്തിലും കേസ് എഴുതുന്നതിലും സമർത്ഥനായ ഇദ്ദേഹം തിരുവനന്തപുരം റെയിഞ്ച് ഡി ഐ ജിയുടെ ഓഫീസിലാണ് ഇപ്പോൾ പ്രവർത്തിയെടുത്തിരുന്നത്.
ഇന്ന് രാവിലെ വിനോദ് കുമാർ ഓഫീസിൽ എത്തിയിരുന്നു. രാവിലെ ഓഫീസിലേക്ക് വരുമ്പോൾ പനിയുണ്ടായിരുന്നു. പനി കടുത്തതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലെത്തി. വീണ്ടും പനി തോന്നിയതിനാൽ ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്ഥാന ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ അസിസ്റ്റന്റ് ആയിരുന്നു സബ് ഇൻസ്‌പെക്ടർ ആയിരുന്നു സെൽവരാജ്. ഇദ്ദേഹത്തിന്റെ മരണവും ആകസ്മികമായിരുന്നു.
രണ്ട് സഹപ്രവർത്തകരുടെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ആദരാഞ്ജലി അർപ്പിച്ചു.


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







