തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് രൂക്ഷമായതോടെ പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ പിഞ്ചു കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പാമ്പ് കടിയേറ്റത്. ചൂട് സഹിക്കാനാവാതെ പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കുട്ടി പെട്ടെന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് പാമ്പ് കടിയേറ്റ വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ
തിരുവനന്തപുരം: കുംഭമേള ചിത്രത്തിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹര്‍ജി കോടതി സ്റ്റേ ചെയ്തതോടെ കേസില്‍ പുതിയ വഴിത്തിരിവ്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, എ.എ. റഹീം എം.പി എന്നിവരടക്കമുള്ള പ്രമുഖര്‍ക്കെതിരെ നല്‍കിയ സ്വകാര്യ അന്യായത്തിനാണ് തിരുവനന്തപുരം പോക്‌സോ കോടതി തടയിട്ടത്. ഇതോടെ നിയമക്കുരുക്കില്‍ നിന്ന് നേതാക്കള്‍ താല്‍ക്കാലികമായി രക്ഷപ്പെടുമോ എന്ന ചര്‍ച്ചകള്‍ സജീവമായി. വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന മധ്യപ്രദേശ് പോലീസിന്റെ കണ്ടെത്തലുകള്‍ കോടതിയില്‍
നെടുങ്കണ്ടം: പച്ചടിയില്‍ അമ്മയെയും മകനെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി സജിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രദേശവാസികള്‍. അമ്മ മറിയക്കുട്ടിയെയും സഹോദരന്‍ റെജിയെയും കാണാതായ ദിവസങ്ങളില്‍ സജി നാട്ടുകാരോട് പറഞ്ഞിരുന്ന നുണക്കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്വന്തം വിവാഹത്തെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചും പരസ്പരവിരുദ്ധമായ മറുപടികള്‍ നല്‍കിയും സജി കൊലപാതക വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. സജിക്ക് വിവാഹം കഴിക്കാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ മൂത്ത സഹോദരന്‍ റെജി ഇതിന് തടസ്സം നിന്നിരുന്നതായും പറയപ്പെടുന്നു. റെജി വിവാഹം
തിരുവനന്തപുരം: അവകാശികൾ ഇല്ലാതെ ഒരു സ്വർണമാല. അവകാശികൾ ഇല്ലെങ്കിൽ ലേലം ചെയ്ത് ആ തുക സർക്കാരിലേയ്ക്ക് മുതൽക്കൂട്ടാൻ പോലീസ് തീരുമാനം. തിരുവനന്തപുരം സിറ്റിയിൽ പേട്ട പോലീസ് സ്റ്റേഷനിലാണ് അവകാശികൾളില്ലാതെ ഈ മാലയുള്ളത്. കളഞ്ഞു കിട്ടിയതാണ് ഈ മാല. കിട്ടിയ ആൾ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഏറെ നാളായി ഇത് ഇവിടെ സൂക്ഷിക്കുകയാണ്. ഇതുവരെ മാല അവകാശപ്പെട്ട് ആരും എത്തിയതുമില്ല. തുടർന്നാണ് ലേല തീരുമാനം. മാലയുടെ ലേലവുമായി ബന്ധപ്പെട്ട് ആദ്യ നടപടി എന്ന നിലയിൽ തിരുവനന്തപുരം സിറ്റി
നെടുങ്കണ്ടം: മണ്‍മറഞ്ഞത് ഒരമ്മയും മകനും മാത്രമല്ല, ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വസ്ഥതയുമാണോ? പച്ചടി പൊന്നുട്ടയിലെ ആ വീടിന്റെ പിന്നാമ്പുറത്ത് ഇളകിക്കിടന്ന മണ്ണ് വിളിച്ചുപറഞ്ഞത് അതിക്രൂരമായ ഇരട്ടക്കൊലപാതകത്തിന്റെ കഥയാണ്. നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവം അടിമുടി നിഗൂഢതയിലാണ്. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ ഇളയമകന്‍ സജി (45) പോലീസ് വലയിലാകുന്നതോടെ കേരളം കണ്ട മറ്റൊരു കൊടുംക്രൂരതയുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഈ വീടിനെ പിന്തുടരുന്ന
ന്യൂഡല്‍ഹി: കാലം മാറുമ്പോള്‍ നിയമത്തിന്റെ കണ്ണടയും മാറണമെന്ന ഉറച്ച നിലപാടോടെ സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള ലിവിംഗ് ടുഗദര്‍ (ഒന്നിച്ചുള്ള താമസം) ബന്ധങ്ങള്‍ തകരുന്നത് ബലാത്സംഗമായി കാണാനാവില്ലെന്ന സുപ്രധാന നിരീക്ഷണമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ബെഞ്ച് നടത്തിയത്. വ്യക്തിസ്വാതന്ത്ര്യം ആഘോഷമാക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാന്‍ ബാധ്യസ്ഥരാണെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ കോടതി നല്‍കുന്നത്. വിവാഹ വാഗ്ദാനം പീഡനാരോപണത്തിനുള്ള സ്ഥിരം ആയുധമാക്കുന്ന പ്രവണതയ്ക്ക് ഈ വിധി കടിഞ്ഞാണിടും. പത്തൊന്‍പതാം വയസ്സില്‍ തുടങ്ങിയ ബന്ധം വര്‍ഷങ്ങളോളം നീളുകയും അതില്‍ കുഞ്ഞുണ്ടാവുകയും ചെയ്ത
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവെപ്പ് നടത്തിയ കേസിലെ പ്രതി കോള്‍ തോമസ് അലന്റെ രാഷ്ട്രീയ ചായ്വുകളെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പ്രതിയുടേതെന്ന് കരുതപ്പെടുന്ന ‘മാനിഫെസ്റ്റോ’യില്‍ സൂചിപ്പിച്ചിട്ടുള്ള അതേ യൂസര്‍ നെയിമിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും കടന്നാക്രമിക്കുന്നതാണ് ഇയാളുടെ ഭൂരിഭാഗം പോസ്റ്റുകളും. കഴിഞ്ഞ നവംബറില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനാണ് താന്‍ വോട്ട് ചെയ്തതെന്ന് എക്‌സ് (ട്വിറ്റര്‍) പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍
ജയ്പൂർ: ഐപിഎൽ 2026 സീസണിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് വെറും 15 വയസ്സ് മാത്രം പ്രായമുള്ള രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻഷി. ലോകോത്തര ബൗളർമാരെപ്പോലും അനായാസം നേരിടുന്ന ഈ കൗമാരതാരത്തിന്റെ പ്രകടനം കണ്ട് അത്ഭുതം കൂറുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ്. വൈഭവിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ച് സംസാരിക്കവെ നൗമാൻ നിയാസ് അവിശ്വസനീയതയോടെയാണ് പ്രതികരിച്ചത്. “എന്തൊരു കളിക്കാരനാണവൻ, അവിശ്വസനീയമായ പ്രകടനമാണ്… വൈഭവിൽ വലിയ പ്രതീക്ഷയുണ്ട്… അവന്റെ ശരീരത്തിൽ എഐ ചിപ്പ് വല്ലതും ഘടിപ്പിച്ചിട്ടുണ്ടോ?” എന്ന് അദ്ദേഹം
കൊച്ചി: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗികാരോപണം. വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി എറണാകുളത്തു താമസിക്കുന്ന യുവതിയാണ് പരാതി നൽകിയിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി ഷിയാസ് കരീം തന്നെ ലൈംഗി കമായി തന്നെ ചൂഷണം ചെയ്തതായും പലതവണയായി ഏകദേശം 49 ലക്ഷം രൂപ വഞ്ചിച്ചതായും സ്ത്രീ പരാതിയിൽ ആരോപിക്കുന്നു. ഷിയാസ് കരീമിനെതിരെ ഇന്ന് രാവിലെയാണ് ബിസിനസുകാരിയായ യുവതി പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചത്. പരാതിയില്‍ ചൂണ്ടിക്കാട്ടുന്നതിങ്ങനെ-
ഇടുക്കി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് അംഗം ധന്യ ഗണേശനെ വനത്തിനുള്ളിൽ കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായ ധന്യയെ വനത്തിനുള്ളിലെ ഒരു കുടിയിൽ അതീവ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ആറാം മൈൽ വാർഡിനെ പ്രതിനിധീകരിക്കുന്ന ഇവരെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് അനീഷ് മൂന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ആദിവാസി വിഭാഗത്തിൽ നിന്നുള്ള പഞ്ചായത്ത് അംഗത്തെ കണ്ടെത്തുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമായതോടെ ജില്ലാ









