ജയ്പൂർ: ഐപിഎൽ 2026 സീസണിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് വെറും 15 വയസ്സ് മാത്രം പ്രായമുള്ള രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവൻഷി. ലോകോത്തര ബൗളർമാരെപ്പോലും അനായാസം നേരിടുന്ന ഈ കൗമാരതാരത്തിന്റെ പ്രകടനം കണ്ട് അത്ഭുതം കൂറുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ്.
വൈഭവിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ച് സംസാരിക്കവെ നൗമാൻ നിയാസ് അവിശ്വസനീയതയോടെയാണ് പ്രതികരിച്ചത്. “എന്തൊരു കളിക്കാരനാണവൻ, അവിശ്വസനീയമായ പ്രകടനമാണ്… വൈഭവിൽ വലിയ പ്രതീക്ഷയുണ്ട്… അവന്റെ ശരീരത്തിൽ എഐ ചിപ്പ് വല്ലതും ഘടിപ്പിച്ചിട്ടുണ്ടോ?” എന്ന് അദ്ദേഹം തമാശരൂപേണ ചോദിച്ചു.
ശാരീരിക വളർച്ചയെക്കുറിച്ചുള്ള ശാസ്ത്രീയമായ വശവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പതിനെട്ട് വയസ്സാകുമ്പോഴാണ് മനുഷ്യശരീരം പൂർണ്ണവളർച്ച പ്രാപിക്കുന്നത്. ഈ പ്രായത്തിൽ പേശികൾക്ക് കരുത്ത് കൂടുകയും, ഹോർമോൺ പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്യും. അതിനാൽ, ഇപ്പോൾ തന്നെ ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വൈഭവ്, വരും വർഷങ്ങളിൽ ശാരീരികമായി കൂടുതൽ കരുത്തനാകുന്നതോടെ ഇനിയും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ഈ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതാണ് ഈ പതിനഞ്ചുകാരൻ.മത്സരങ്ങൾ: 8
റൺസ്: 357സ്ട്രൈക്ക് റേറ്റ്: 234ക്രിക്കറ്റ് ലോകത്ത് വമ്പൻ താരങ്ങൾ പോലും തിളങ്ങാൻ പ്രയാസപ്പെടുന്ന ഐപിഎൽ വേദിയിൽ, യാതൊരു സമ്മർദ്ദവുമില്ലാതെ ബൗളർമാരെ അടിച്ചോടിക്കുന്ന വൈഭവിന്റെ ഈ പ്രകടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ തെളിവാണ്. രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനായ ബാറ്ററായി വൈഭവ് ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇന്ത്യ ജയിക്കുമ്പോള്‍ മലയാളി ടീമിലുണ്ടാകണം! ശ്രീശാന്തിന്റെ ക്യാച്ച് മുതല്‍ സഞ്ജുവിന്റെ 89 റണ്‍സ് വരെ; ലോകകപ്പും മലയാളിയും തമ്മിലെന്ത്?





