തിരുവനന്തപുരം: സ്വന്തം സഹപ്രവര്‍ത്തകന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നല്‍കിയ വ്യാജ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് താന്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ നിയാസ് എസ്. പരാതി നല്‍കി. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്.
2024 ജൂണില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സൈബര്‍ ചീറ്റിംഗ് കേസിലെ പ്രതിയെ ഡല്‍ഹിയില്‍ നിന്ന് നിയമപരമായി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ പ്രതിയില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി വാങ്ങി എന്ന തരത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വ്യാജ റിപ്പോര്‍ട്ട് നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ‘സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാന്‍ യോഗ്യനല്ല’ എന്ന് ശുപാര്‍ശ വന്നു. നിയാസ് ഇപ്പോൾ തിരുവനന്തപുരം കൺട്രോൾ റൂം സി.ഐ ആണ്.
മുമ്പ് സൈബര്‍ ക്രൈം സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ ചെയ്ത ഒരു തെറ്റായ പ്രവൃത്തിക്ക് ഇന്‍സ്‌പെക്ടര്‍ നിയാസ് അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു. ഇതിലുള്ള പക വീട്ടാനാണ് ഇന്റലിജന്‍സ് വിഭാഗത്തിലെ സുഹൃത്തുക്കള്‍ വഴി ഇത്തരമൊരു കള്ള റിപ്പോര്‍ട്ട് ചമച്ചതെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. മഹാരാഷ്ട്രയില്‍ ഒരു കേസ് അന്വേഷണത്തിന് പോയ സമയത്ത് പോലീസുകാരന്‍ മറ്റ് പോലീസുകാരോട് നടത്തിയ വെല്ലുവിളികളും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘നിയാസിനെ സൈബറില്‍ നിന്നും നിമിഷനേരം കൊണ്ട് ഓടിച്ചു, നിന്നെപ്പോലൊരു പി.സിക്ക് പണി തരാന്‍ എനിക്ക് എളുപ്പമാണ്’ എന്ന് ആരോപണ വിധേയന്‍ പറഞ്ഞതായി സഹപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയിട്ടുണ്ട് എന്നും പരാതിയിലുണ്ട്. മറ്റു രണ്ടു പേരും ഈ കാര്യത്തിന് സാക്ഷികളാണെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
തനിക്കെതിരെ ഉണ്ടായ വ്യാജ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുക, അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവന്ന് തന്റെ നിരപരാധിത്വം തെളിയിക്കുക, കള്ള റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് നിയാസ് ഉന്നയിക്കുന്നത്. തന്റെ ഔദ്യോഗിക ജീവിതത്തെയും മാനസികാവസ്ഥയെയും ഈ സംഭവം മോശമായി ബാധിച്ചുവെന്നും നീതി ലഭ്യമാക്കണമെന്നും സിഐ റാങ്കിലുള്ള നിയാസ് ആവശ്യപ്പെടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയില്‍ ‘ദൈവതുല്യന്‍’ തന്ത്രിയല്ല; അത് രാഷ്ട്രീയക്കാരന്? കണ്ഠരര് രാജീവരെ കുറ്റവിമുക്തനാക്കി പോലീസ്; പത്മകുമാറിന്റെ തന്ത്രി കാര്‍ഡ് പൊളിഞ്ഞു; ഇഡിക്ക് ഇനി പണി എളുപ്പം; കൊള്ളയടിച്ചത് രാഷ്ട്രീയ വമ്പന്മാര്; തന്ത്രിക്ക് ക്ലീന്‍ ചിറ്റ്





