തിരുവനന്തപുരം: അവകാശികൾ ഇല്ലാതെ ഒരു സ്വർണമാല. അവകാശികൾ ഇല്ലെങ്കിൽ ലേലം ചെയ്ത് ആ തുക സർക്കാരിലേയ്ക്ക് മുതൽക്കൂട്ടാൻ പോലീസ് തീരുമാനം. തിരുവനന്തപുരം സിറ്റിയിൽ പേട്ട പോലീസ് സ്റ്റേഷനിലാണ് അവകാശികൾളില്ലാതെ ഈ മാലയുള്ളത്. കളഞ്ഞു കിട്ടിയതാണ് ഈ മാല. കിട്ടിയ ആൾ അത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഏറെ നാളായി ഇത് ഇവിടെ സൂക്ഷിക്കുകയാണ്. ഇതുവരെ മാല അവകാശപ്പെട്ട് ആരും എത്തിയതുമില്ല. തുടർന്നാണ് ലേല തീരുമാനം.
മാലയുടെ ലേലവുമായി ബന്ധപ്പെട്ട് ആദ്യ നടപടി എന്ന നിലയിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നിയമപ്രകാരമുള്ള പൊതുഅറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള പോലീസ് ആക്ട് 56 (4) പ്രകാരമാണ് ഈ അറിയിപ്പ്.
അറിയിപ്പിന്റെ പൂർണരൂപം :
തിരുവനന്തപുരം സിറ്റി ജില്ലാ പരിധിയിൽപെട്ട പേട്ട പോലീസ് സ്റ്റേഷനിൽ പരിധിയിൽ നിന്നും ഏകദേശം 31ഗ്രാം തൂക്കം വരുന്ന സ്വർണ മാല കളഞ്ഞു കിട്ടിയിട്ടുള്ളതാണ്.നാളിതുവരെയായി ആരും തന്നെ ഈ വസ്തുവിൽ അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതാണ്.
കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ച് പൊതുലേലം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ആയതിനാൽ മേൽപ്പറഞ്ഞ വസ്തുക്കളിൽ മേൽ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി സ്റ്റേഷൻ എസ് എച്ച് ഒ മുൻപാകെ തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്. മേൽ കാലാവധിക്കുള്ളിൽ ആരുംതന്നെ മേൽപ്പറഞ്ഞ പ്രകാരം അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിൽ ടി വസ്തുക്കൾക്ക് അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് കേരള പോലീസ് ആക്ട് 56(7 )പ്രകാരം പൊതു ലേലത്തിലൂടെ വിൽപ്പന നടത്തി തുക കേരള സർക്കാരിൻറെ ക്രിമിനൽ ജസ്റ്റിസ് മിസലേ നിയസ് എക്സ്പെൻസ് ഫണ്ട് ലേക്ക് വക ചേർക്കുന്നതായിരിക്കും.”
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിറങ്ങലിച്ച് മുണ്ടത്തിക്കോട്; സ്പെഷ്യല്‍ ക്യാബിനറ്റ് ഇന്ന്; പൂരം ചടങ്ങുകള്‍ മാത്രമാകും; മുഖ്യമന്ത്രി എത്താത്തത് ചികിത്സയിലായതിനാല്‍; വാസവന് തുടരും





