ന്യൂഡൽഹി: ഭാരതീയ ഫോട്ടോ ജേണലിസത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു. 83 വയസ്സായിരുന്നു അദ്ദേഹത്തിന്. അർബുദ ബാധിതനായി കഴിഞ്ഞ രണ്ട് വർഷമായി ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. തുടക്കത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചിരുന്നെങ്കിലും ചികിത്സയിലൂടെ അദ്ദേഹം അതിനെ അതിജീവിച്ചിരുന്നു. എന്നാൽ പിന്നീട് രോഗം വയറിലേക്ക് പടരുകയും ആരോഗ്യനില വഷളാവുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകൻ അറിയിച്ചു. 1942 ഡിസംബർ 18-ന് ഇന്നത്തെ പാകിസ്ഥാനിലുള്ള ഝാംഗിലായിരുന്നു രഘു റായിയുടെ ജനനം. ഇന്ത്യയിലെയും ലോകത്തിലെയും ഏറ്റവും ആദരിക്കപ്പെടുന്ന
വാഷിംഗ്ടണ്‍ ഡിസി: ലോകത്തിന്റെ അധികാര കേന്ദ്രമായ വൈറ്റ് ഹൗസിനെ നിമിഷാര്‍ദ്ധം കൊണ്ട് മുനയില്‍ നിര്‍ത്തിയ ആ അക്രമി വെറുമൊരു തെരുവ് ഗുണ്ടയല്ല, മറിച്ച് ഉന്നത വിദ്യാഭ്യാസവും മികച്ച കരിയറുമുള്ള ഒരു ‘ബുദ്ധിജീവി’ യാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് അമേരിക്ക കേട്ടത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നതര്‍ പങ്കെടുത്ത പരിപാടിക്കിടെ വെടിയുതിര്‍ത്തത് കാലിഫോര്‍ണിയയിലെ ടോറന്‍സ് സ്വദേശിയായ കോള്‍ തോമസ് അലന്‍ (31) ആണെന്ന് തിരിച്ചറിഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനീയര്‍, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, അധ്യാപകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിനിന്ന
കൊല്ലം: കടയ്ക്കലിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശി വൈഷ്ണവി (23) ആണ് മരിച്ചത്. സ്വന്തം വീടിന്റെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് വൈഷ്ണവിയെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വൈഷ്ണവിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മരണം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കടയ്ക്കൽ പോലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴി
നെയ്യാറ്റിന്‍കര: നാടിനെ നടുക്കി നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവിന്റെ കൊടുംക്രൂരത. കുടുംബകലഹത്തിനൊടുവില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു. നെയ്യാറ്റിന്‍കര സ്വദേശിനി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവും ട്യൂഷന്‍ സെന്റര്‍ അധ്യാപകനുമായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തുവര്‍ഷം നീണ്ട ദാമ്പത്യമാണ് ചോരയില്‍ കുതിര്‍ന്ന ദാരുണമായ അന്ത്യത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടില്‍ വിഷ്ണുവും അല്‍മയും മാത്രമാണ് ഉണ്ടായിരുന്നത്. ദീര്‍ഘനാളായി ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. അല്‍മയെ കുത്തിവീഴ്ത്തിയ
തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യന്‍ കനല്‍ ചൊരിയുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപനില ശരാശരിയില്‍ നിന്നും നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നതിനാല്‍ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ പുനലൂരും വടക്ക് പാലക്കാടുമാണ് ചൂടിന്റെ കാഠിന്യത്തില്‍ വെന്തുരുകുന്നത്. ആനകേരളവും പൂരപ്രേമികളും തൃശൂരിലേക്ക് ഒഴുകുമ്പോഴും പൂരനഗരിയെ കനത്ത ചൂട് വലയ്ക്കുകയാണ്. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് പൂരത്തിനെത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം
വിവാഹം തീരുമാനിച്ച പെണ്‍കുട്ടിയും സുഹൃത്തായ യുവാവും വാടകവീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ പ്രണയവും കുടുംബ കലഹവുംസ ചര്‍ച്ചകളില്‍. തൃശൂര്‍ മാള സ്‌നേഹഗിരി വലിയപറമ്പിലെ വാടകവീട്ടിലാണ് പുത്തന്‍ചിറ സ്വദേശി ശ്രീജിത്തും (30) വെണ്ണൂര്‍ സ്വദേശിനി മില്‍നയും (24) ജീവനൊടുക്കിയത്. ശ്രീജിത്തിന്റെ ഭാര്യ അഞ്ജന കുടുംബകലഹത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഈ ദാരുണസംഭവം. ശ്രീജിത്തിന്റെ ഭാര്യ അഞ്ജനയുടെ അടുത്ത സുഹൃത്തായിരുന്നു മില്‍ന. എന്നാല്‍ ശ്രീജിത്തും മില്‍നയും തമ്മിലുള്ള അമിത സൗഹൃദം അഞ്ജന ചോദ്യം ചെയ്തതോടെയാണ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക തീരുമാനത്തിലേക്ക്. വിവാദത്തിൽപ്പെട്ട പോസ്റ്റൽ ബാലറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള വിവാദ തീരുമാനത്തിൽ നിന്ന് കമ്മീഷൻ പിൻവാങ്ങി. ഇത് സംബന്ധിച്ച ഫയലിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് കാലത്തെ പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്ത നടപടികൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനിടയിലാണ്, വിവാദത്തിലായ ഉദ്യോഗസ്ഥർക്ക് ധൃതിപിടിച്ച് ഗുഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടയില്‍ പാമ്പുകടി കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കണ്ണൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക ഇന്ന് മരിച്ചതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണസംഖ്യ ആറായി ഉയര്‍ന്നു. വേനല്‍ കഠിനമായതോടെ പാമ്പുകള്‍ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകളിലേക്കും ഇറങ്ങുന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് മുതുകുട സ്വദേശി നബീസ (75) ആണ് ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. അതീവ വിഷമുള്ള ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് ഇവരെ കടിച്ചതെന്നാണ്
പാലക്കാട്: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ സൂര്യതാപം റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. പാലക്കാടും ഇടുക്കിയിലുമായി മൂന്നുപേർക്കാണ് കഴിഞ്ഞ ദിവസം സൂര്യതാപമേറ്റത്. ചൂട് വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ജയന് കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മൂന്നിടത്ത് പൊള്ളലേറ്റു. മറ്റൊരു സംഭവത്തിൽ, ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീക്ക് വാണിയംകുളത്തുനിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടയിലാണ് സൂര്യതാപമേറ്റത്. കട്ടപ്പന 20 ഏക്കർ സ്വദേശി അജീഷിനാണ് ജോലി ചെയ്യുന്നതിനിടെ പൊള്ളലേറ്റത്. തടിപ്പണികളിൽ
വാഷിങ്ടന്‍ന്മ ‘നിങ്ങളുടേത് അപകടം നിറഞ്ഞ ജോലിയാണ്…’ – വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിയൊച്ച ഉയര്‍ന്നപ്പോള്‍ പരിഭ്രാന്തയാകാതെ ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപിനോട് മെലാനിയ ട്രംപ് പറഞ്ഞ വാക്കുകളാണിത്. വാഷിങ്ടന്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ ബാള്‍റൂമില്‍ വെടിയൊച്ച മുഴങ്ങിയപ്പോള്‍ ട്രംപിനെയും മെലാനിയയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലത്തിഴയിച്ചാണ് പുറത്തെത്തിച്ചത്. സംഭവത്തിന് ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ആ ഭീതിദമായ നിമിഷങ്ങള്‍ പങ്കുവെച്ചത്. പ്രസംഗത്തിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഹാളില്‍ വെടിയൊച്ച കേട്ടതെന്ന് ട്രംപ് പറഞ്ഞു. ‘ആദ്യം കരുതിയത്










