വാഷിങ്ടന്‍ന്മ ‘നിങ്ങളുടേത് അപകടം നിറഞ്ഞ ജോലിയാണ്…’ – വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിയൊച്ച ഉയര്‍ന്നപ്പോള്‍ പരിഭ്രാന്തയാകാതെ ഭര്‍ത്താവ് ഡൊണാള്‍ഡ് ട്രംപിനോട് മെലാനിയ ട്രംപ് പറഞ്ഞ വാക്കുകളാണിത്. വാഷിങ്ടന്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ ബാള്‍റൂമില്‍ വെടിയൊച്ച മുഴങ്ങിയപ്പോള്‍ ട്രംപിനെയും മെലാനിയയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലത്തിഴയിച്ചാണ് പുറത്തെത്തിച്ചത്. സംഭവത്തിന് ശേഷം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ആ ഭീതിദമായ നിമിഷങ്ങള്‍ പങ്കുവെച്ചത്.
പ്രസംഗത്തിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഹാളില്‍ വെടിയൊച്ച കേട്ടതെന്ന് ട്രംപ് പറഞ്ഞു. ‘ആദ്യം കരുതിയത് ഏതെങ്കിലും സെര്‍വിംഗ് ട്രേ വീണതാണെന്നാണ്. എന്നാല്‍ മെലാനിയ അത് തിരിച്ചറിഞ്ഞു. അതൊരു ‘മോശം ശബ്ദമാണെന്ന്’ അവള്‍ ഉറപ്പിച്ചു പറഞ്ഞു. അവളുടെ അനുമാനം ശരിയായിരുന്നു.’ – ട്രംപ് വ്യക്തമാക്കി. വധശ്രമങ്ങളെ മെലാനിയ ഭയപ്പെട്ടിരുന്നെന്നും അതുകൊണ്ടാണ് ശബ്ദം കേട്ടപ്പോള്‍ തന്നെ അവള്‍ ജാഗ്രത പാലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെടിയൊച്ച കേട്ട നിമിഷം തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ വേദിയിലേക്ക് ഇരച്ചുകയറി. ട്രംപിനെയും മെലാനിയയെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെയും ഏജന്റുമാര്‍ വലയം ചെയ്തു. വിഡിയോ ദൃശ്യങ്ങളില്‍ ഏജന്റുമാര്‍ ട്രംപിനെ വേദിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം കാല്‍ തെറ്റി വീഴുന്നതും പിന്നീട് സെക്കന്‍ഡുകളോളം നിലത്തു മുട്ടുകുത്തി ഇഴഞ്ഞു നീങ്ങുന്നതും കാണാം. ഉടന്‍ തന്നെ സുരക്ഷാ ഭടന്മാര്‍ അദ്ദേഹത്തെ താങ്ങിപ്പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കാലിഫോര്‍ണിയയിലെ ടോറന്‍സ് സ്വദേശിയായ 31 കാരന്‍ കോള്‍ തോമസ് അല്ലനാണ് വെടിവെപ്പ് നടത്തിയതെന്ന് ഡിസി മെട്രോപൊളിറ്റന്‍ പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ തന്നെ അതിഥിയായിരുന്നു. അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഓഫീസര്‍ക്ക് വെടിയേറ്റു. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും ട്രംപ് അറിയിച്ചു.
വെടിയൊച്ചകള്‍ കാരണം അത്താഴവിരുന്ന് തടസ്സപ്പെട്ടെങ്കിലും താന്‍ തളര്‍ന്നിട്ടില്ലെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. മുപ്പത് ദിവസത്തിനുള്ളില്‍ പരിപാടി വീണ്ടും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കാനായി താന്‍ തയ്യാറാക്കിയ ‘കുറിക്കുകൊള്ളുന്ന പ്രസംഗം’ ബാക്കിയാണെന്നും അത് ഉടന്‍ അവതരിപ്പിക്കുമെന്നും ട്രംപ് പരിഹാസരൂപേണ പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


35,000 അടി ഉയരത്തില്‍ ഒരു പ്രവാസിക്ക് കാവലായ ‘മാലാഖ’; വിമാനത്തില്‍ കുഴഞ്ഞുവീണ യുവാവിന് തുണയായി നഴ്സ് അഖില





