തിരുവനന്തപുരം: പോലീസ് സേനയെ പരസ്യമായി അധിക്ഷേപിക്കുകയും സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരെ നിര്‍ണ്ണായക നീക്കവുമായി കേരള പോലീസ്. വട്ടിയൂര്‍ക്കാവില്‍ നടന്ന ബിജെപി പ്രതിഷേധ മാര്‍ച്ചില്‍ പോലീസിനെതിരെ അശ്ലീലച്ചുവയുള്ള മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. ശ്രീലേഖയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കമെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടക്കത്തില്‍ ശ്രീലേഖയെ ഒഴിവാക്കി രണ്ട് കൗണ്‍സിലര്‍മാര്‍ക്കും
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള റയിൽവേയുടെ പാർക്കിംഗ് ഏരിയയിൽ തീപിടുത്തം. ഇന്ന് രാവിലെയുണ്ടായ തീ ആളിക്കത്തി പടർന്നുപിടിക്കുന്നതിനു മുൻപ് പൂർണമായും അണയ്ക്കാൻ കഴിഞ്ഞു. വലിയ അപകടമാണ് സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്. പാർക്കിംഗ് ഏരിയയ്ക്കു സമീപം അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിലാണ് തീ പടർന്നത്. ഇതിനു സമീപമാണ് ഇരുചക്രവാഹങ്ങളുടെ പാർക്കിംഗ് കേന്ദ്രം. കൂട്ടിയിട്ടിരിക്കുന്ന ചവർ മാറ്റാൻ റെയിൽവേ പലപ്രാവശ്യം കത്ത് നൽകിയിട്ടും നഗരസഭ നടപടി സ്വീകരിച്ചില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു.
കൊച്ചി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി നഗരത്തെ നടുക്കിയ മിഷേല്‍ ഷാജി വര്‍ഗീസ് എന്ന സിഎ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് സമാനമായ സാഹചര്യങ്ങളിലൂടെയാണ് കാലടിയിലെ അഞ്ജനയുടെ മരണവും കടന്നുപോകുന്നത്. അന്ന് ഗോശ്രീ പാലത്തിന് താഴെ കായലില്‍ കണ്ടെത്തിയ മിഷേലിന്റെ മൃതദേഹം ആത്മഹത്യയാണെന്ന് പോലീസ് വിധിയെഴുതിയെങ്കിലും കുടുംബത്തിന്റെ പോരാട്ടമാണ് സത്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇന്ന് അഞ്ജനയുടെ കാര്യത്തിലും സമാനമായ സംശയമുനകളാണ് ഉയരുന്നത്. പെരിയാറില്‍ അഞ്ജനയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ എന്ന പ്രാഥമിക നിഗമനത്തിന് അപ്പുറത്തേക്ക് പല ദുരൂഹതകളും നിഴലിക്കുന്നു. മിഷേല്‍ ഷാജി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനം അടുത്തുനില്‍ക്കെ, കണ്ണൂരിന്റെ രാഷ്ട്രീയ മണ്ണില്‍ വീണ്ടും ആശങ്കയുടെ പുകപടലങ്ങള്‍. പൊയിലൂരില്‍ ഐസ്‌ക്രീം കണ്ടെയ്നറുകളില്‍ മണലും കല്ലും നിറച്ച് ‘വ്യാജ ബോംബുകള്‍’ നിര്‍മ്മിച്ചു വെച്ച സംഭവം നിസ്സാരമായി കാണാന്‍ കഴിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. എതിരാളികളെ ഭയപ്പെടുത്താനോ അതോ യഥാര്‍ത്ഥ സ്‌ഫോടകവസ്തുക്കള്‍ മാറ്റുന്നതിനിടയിലുള്ള ശ്രദ്ധതിരിക്കലോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയിലാണ് പൊതുജനം. വോട്ടെണ്ണല്‍ ദിനമായ മേയ് നാലിന് ശേഷം വിജയാഘോഷങ്ങള്‍
ന്യൂഡല്‍ഹി: രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍ മെനയുന്നതില്‍ വിരുതുള്ള ആം ആദ്മി പാര്‍ട്ടിക്ക് ഇപ്പോള്‍ സ്വന്തം കളരിയില്‍ ചുവടുപിഴയ്ക്കുന്നു. രാജ്യസഭയിലെ പത്ത് അംഗങ്ങളില്‍ ഏഴുപേരും ഒറ്റയടിക്ക് ബിജെപി പാളയത്തിലെത്തിയതോടെ ഡല്‍ഹി രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത പ്രകമ്പനമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ ‘കൂട്ടക്കടുവിനെ’ അയോഗ്യതാ മുനയില്‍ തളയ്ക്കാനുള്ള കഠിനശ്രമത്തിലാണ് എഎപി നേതൃത്വം. രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണനെ സമീപിച്ച് എംപിമാരെ പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. വിശ്വാസ്യതയുടെയും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും വക്താക്കളായി വന്നവര്‍ക്ക് കാലിടറുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍. രാഘവ് ഛദ്ദയും സ്വാതി മലിവാളും അടക്കമുള്ള പ്രമുഖര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, കേരളത്തില്‍ റെക്കോര്‍ഡ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെണ്ണല്‍ പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം തന്നെ (മേയ് 5) പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മേയ് 4-ന് ശേഷം ഒട്ടും വൈകാതെ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. ഇതിനായുള്ള പ്രാഥമിക ക്രമീകരണങ്ങള്‍ ആരംഭിക്കാന്‍ ചീഫ് സെക്രട്ടറിക്കും പൊതുഭരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യം മുഖ്യമന്ത്രി
വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ വിരുന്നിനിടെയുണ്ടായ വെടിവെപ്പ് അമേരിക്കന്‍ ഭരണകൂടത്തെയും സുരക്ഷാ ഏജന്‍സികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മന്ത്രിസഭാംഗങ്ങളും പങ്കെടുത്ത ചടങ്ങിനിടെയുണ്ടായ അക്രമം, ട്രംപിനെ ലക്ഷ്യം വെച്ചുള്ള വധശ്രമമായിരുന്നുവെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ ഏജന്‍സികള്‍. സംഭവത്തില്‍ കാലിഫോര്‍ണിയ സ്വദേശിയായ 31-കാരന്‍ കോള്‍ ടോമാസ് അലനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപമാണ് വെടിയൊച്ചകള്‍ ഉയര്‍ന്നത്. പ്രസിഡന്റ് ട്രംപ് പ്രസംഗത്തിനായി തയ്യാറെടുക്കുന്നതിനിടെയുണ്ടായ അക്രമത്തെത്തുടര്‍ന്ന് അദ്ദേഹത്തെയും
ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ ഇത്തിരിവെട്ടം തെളിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നാടകീയ വഴിത്തിരിവില്‍. യുഎസ് പ്രതിനിധികള്‍ എത്തുന്നതിന് തൊട്ടുമുന്‍പ് മടങ്ങിപ്പോയ ഇറാന്‍ വിദേശകാര്യമന്ത്രിയും സംഘവും അപ്രതീക്ഷിതമായി വീണ്ടും ഇസ്ലാമാബാദില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതോടെ പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങള്‍ വിജയിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി വെള്ളിയാഴ്ചയാണ് ഇറാന്‍ വിദേശകാര്യമന്ത്രി അരാഗ്ചി ആദ്യം പാകിസ്താനിലെത്തിയത്. പാക് സേനാമേധാവി അസിം മുനീര്‍, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് എന്നിവരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ അദ്ദേഹം നടത്തി. എന്നാല്‍, ശനിയാഴ്ച അമേരിക്കന്‍
ബമാകോ: ആഭ്യന്തര യുദ്ധവും ഭീകരവാദവും തകര്‍ത്ത പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുന്നു. പ്രതിരോധ മന്ത്രി സാദിയോ കമാറ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ രാജ്യം സമാനതകളില്ലാത്ത സുരക്ഷാ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ശനിയാഴ്ച നടന്ന ഏകോപിപ്പിച്ച ആക്രമണ പരമ്പരയുടെ ഭാഗമായാണ് ഈ അരുംകൊല നടന്നത്. ഭീകരവാദികളുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനിടെയാണ് കമാറയ്ക്ക് മാരകമായി പരിക്കേറ്റതെന്ന് മാലി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ മന്ത്രിയുടെ
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ 2008-ലെ ഐപിഎൽ ‘സ്ലാപ്‌ഗേറ്റ്’ (Slapgate) സംഭവത്തിന് ശേഷം മുൻ താരം ഹർഭജൻ സിംഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി ശ്രീശാന്ത്. ഹർഭജൻ സിംഗുമായുള്ള ബന്ധം വഷളായതിന് പിന്നിൽ സാമ്പത്തിക നേട്ടത്തിന് വേണ്ടിയുള്ള ഹർഭജന്റെ നീക്കങ്ങളാണെന്നും ശ്രീശാന്ത് ആരോപിച്ചു. ഒരു അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം തുറന്നടിച്ചത്. 2008-ലെ ഐപിഎൽ സീസണിൽ നടന്ന വിവാദ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പരസ്യ ചിത്രത്തിലൂടെ ഹർഭജൻ സിംഗ് ഒരു കോടിയോളം രൂപ സമ്പാദിച്ചുവെന്നാണ്










