കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ 2008-ലെ ഐപിഎൽ ‘സ്ലാപ്‌ഗേറ്റ്’ (Slapgate) സംഭവത്തിന് ശേഷം മുൻ താരം ഹർഭജൻ സിംഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി ശ്രീശാന്ത്. ഹർഭജൻ സിംഗുമായുള്ള ബന്ധം വഷളായതിന് പിന്നിൽ സാമ്പത്തിക നേട്ടത്തിന് വേണ്ടിയുള്ള ഹർഭജന്റെ നീക്കങ്ങളാണെന്നും ശ്രീശാന്ത് ആരോപിച്ചു. ഒരു അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം തുറന്നടിച്ചത്.
2008-ലെ ഐപിഎൽ സീസണിൽ നടന്ന വിവാദ സംഭവത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു പരസ്യ ചിത്രത്തിലൂടെ ഹർഭജൻ സിംഗ് ഒരു കോടിയോളം രൂപ സമ്പാദിച്ചുവെന്നാണ് ശ്രീശാന്തിന്റെ പ്രധാന ആരോപണം. ഈ പരസ്യ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാൻ ഹർഭജൻ ആവശ്യപ്പെട്ടതായും, എന്നാൽ താൻ അത് കർശനമായി നിരസിച്ചതായും ശ്രീശാന്ത് പറഞ്ഞു. ഇതിനുശേഷമാണ് ഹർഭജനുമായുള്ള എല്ലാ ബന്ധവും താൻ അവസാനിപ്പിച്ചതെന്നും, ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തെ ബ്ലോക്ക് ചെയ്തെന്നും ശ്രീശാന്ത് വ്യക്തമാക്കി.ഹർഭജനെക്കുറിച്ച് താൻ ഇതുവരെ ഒരു അഭിമുഖത്തിലും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാൽ ഇപ്പോൾ പറയേണ്ട സാഹചര്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ശ്രീശാന്ത് ഇങ്ങനെ പറഞ്ഞു: “ഞാൻ ക്ഷമിക്കും, പക്ഷേ ഒരിക്കലും മറക്കില്ല. ആരെങ്കിലും നിങ്ങളോട് തെറ്റ് ചെയ്താൽ, അവരോട് നിങ്ങൾ ക്ഷമിക്കണം, പക്ഷേ ഒരിക്കലും മറക്കരുത്. നിങ്ങൾ മറന്നാൽ, അവർ വീണ്ടും അതേ കാര്യം ചെയ്യും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഹർഭജൻ.”
ആര്.സി.ബിക്ക് രണ്ടാം കിരീടം! വിമെന്‍സ് ഐപിഎല്ലില്‍ ഡല്‍ഹിയുടെ സ്വപ്നം തകര്‍ത്ത് സ്മൃതി മന്ദാനയുടെ ബാറ്റിംഗ് വെടിക്കെട്ട്
2008 ഐപിഎൽ സീസണിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനായി കളിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിംഗ് ശ്രീശാന്തിന്റെ മുഖത്തടിച്ചുവെന്നതാണ് സ്ലാപ്‌ഗേറ്റ് വിവാദത്തിന് ആധാരം. ആ സംഭവത്തെ താൻ ക്ഷമിച്ചെങ്കിലും, അതിനെ വാണിജ്യവൽക്കരിച്ച ഹർഭജന്റെ നടപടിയാണ് തന്നെ വീണ്ടും വേദനിപ്പിച്ചതെന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു.


ഐപിഎല്‍ 2026: ചെന്നൈയെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന് റോയല്‍സ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് ജയം, നിരാശപ്പെടുത്തി സഞ്ചു സാംസണ്





