തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള റയിൽവേയുടെ പാർക്കിംഗ് ഏരിയയിൽ തീപിടുത്തം. ഇന്ന് രാവിലെയുണ്ടായ തീ ആളിക്കത്തി പടർന്നുപിടിക്കുന്നതിനു മുൻപ് പൂർണമായും അണയ്ക്കാൻ കഴിഞ്ഞു.
വലിയ അപകടമാണ് സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത്.
പാർക്കിംഗ് ഏരിയയ്ക്കു സമീപം അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന മാലിന്യ കൂമ്പാരത്തിലാണ് തീ പടർന്നത്. ഇതിനു സമീപമാണ് ഇരുചക്രവാഹങ്ങളുടെ പാർക്കിംഗ് കേന്ദ്രം. കൂട്ടിയിട്ടിരിക്കുന്ന ചവർ മാറ്റാൻ റെയിൽവേ പലപ്രാവശ്യം കത്ത് നൽകിയിട്ടും നഗരസഭ നടപടി സ്വീകരിച്ചില്ലെന്നു റെയിൽവേ അധികൃതർ പറയുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവെത്തിക്കുന്ന ഒഡീഷ സംഘത്തലവൻ പിടിയിൽ





