രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റം:ദാവൂദിന്റെ ഗ്യാങ്ങിൽ ചേരുന്നതുപോലെ എന്ന് പരിഹസിച്ച് പ്രകാശ് രാജ്; എഎപിക്ക് രാജ്യസഭയിൽ തിരിച്ചടി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ രൂക്ഷമായ സാമൂഹ്യമാധ്യമ പ്രതിഷേധം. തീരുമാനത്തിന് പിന്നാലെ നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ള പ്രമുഖർ ഛദ്ദയെ പരിഹസിച്ച് രംഗത്തെത്തി. ബിജെപി പ്രവേശനത്തിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഛദ്ദയെ ‘അൺഫോളോ’ ചെയ്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.  ആം ആദ്മി പാർട്ടിയുടെ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് ബിജെപിയിൽ ചേരുന്നതെന്ന ഛദ്ദയുടെ ന്യായീകരണത്തെ നടൻ പ്രകാശ് രാജ് ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങുമായി ഉപമിച്ചു. എക്സ് 

മാളയിൽ യുവതിയെയും യുവാവിനെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ ഒരേ കയറിൽ

തൃശൂർ: മാളയിൽ യുവതിയെയും യുവാവിനെയും വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുത്തൻചിറ വലിയപറമ്പിലുള്ള ശ്രീജിത്തിന്റെ വാടകവീട്ടിലാണ് സംഭവം.  കഴിഞ്ഞ ദിവസം മിൽനയെ കാണാനില്ലെന്ന് ബന്ധുക്കൾ മാള പൊലീസിൽ പരാതി നൽകിയിരുന്നു. മിൽനയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് പെൺകുട്ടിയെ കാണാതായത്. ഇതിനെത്തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.പോലീസ് അന്വേഷണത്തിനിടെയാണ് ശ്രീജിത്തിന്റെ വാടകവീട്ടിൽ ഇരുവരെയും

ഉക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം: ഡിനിപ്രോയിൽ രണ്ട് മരണം; 21 പേർക്ക് പരിക്ക്

ഉക്രെയ്ൻ: കിഴക്കൻ ഉക്രേനിയൻ നഗരമായ ഡിനിപ്രോയിലെ ജനവാസ മേഖലയിൽ റഷ്യ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായും അഞ്ച് പേർ കൂടി തകർന്നു വീണ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും ഡിനിപ്രോപെട്രോവ്സ്ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി ഒലെക്സാണ്ടർ ഗാൻഷ അറിയിച്ചു. രക്ഷാപ്രവർത്തകർ അതീവ ജാഗ്രതയോടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെയും മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ

തൃശ്ശൂർ പൂരത്തിന് വിളംബരമായി; തെക്കേ ഗോപുരനട തുറന്നു, പൂരനഗരി ആവേശക്കടലിൽ

തൃശൂർ: ലോകപ്രശസ്തമായ തൃശ്ശൂർ പൂരത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു. പൂരവിളംബരം കുറിച്ചുകൊണ്ടുള്ള ഈ സുപ്രധാന ചടങ്ങിനായി നെയ്‌തലക്കാവിലമ്മ എറണാകുളം ശിവകുമാർ എന്ന ആനയുടെ പുറത്തേറി ഉച്ചയോടെയാണ് ഗോപുരവാതിൽ തുറന്ന് പുറത്തെത്തിയത്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കനത്ത വേനൽചൂടിനെപ്പോലും അവഗണിച്ച് ആയിരക്കണക്കിന് പൂരപ്രേമികളാണ് തേക്കിൻകാട് മൈതാനത്ത് ഒത്തുകൂടിയത്. നെയ്‌തലക്കാവിലമ്മ തെക്കേ ഗോപുരം തുറന്ന് പുറത്തേക്ക് വന്നതോടെ പൂരനഗരി ആവേശക്കടലായി മാറി. ഞായറാഴ്ചയാണ് പൂരത്തിലെ പ്രധാന ആഘോഷങ്ങൾ നടക്കുകയെങ്കിലും വിളംബര

ബിആർഎസ് പിളർപ്പിലേക്ക്? ‘തെലങ്കാന രാഷ്ട്ര സേന’യുമായി കവിത; കെസിആറിനും കെടിആറിനും വെല്ലുവിളി

തെലങ്കാന: തെലങ്കാന രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുൻ ബിആർഎസ് നേതാവും എംപിയുമായ കൽവകുന്ത്ല കവിത പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘തെലങ്കാന രാഷ്ട്ര സേന’ (ടിആർഎസ്) എന്നാണ് പുതിയ സംഘടനയുടെ പേര്. മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകളായ കവിത, ബിആർഎസിന്റെ പഴയ രൂപമായ തെലങ്കാന രാഷ്ട്ര സമിതിയെ അനുസ്മരിപ്പിക്കുന്ന പേര് തന്നെ തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കെസിആറിന്റെ രാഷ്ട്രീയ പിൻഗാമിയായി സഹോദരൻ

യുഎസ് ‘ഗോൾഡ് കാർഡ് വിസ’: ആദ്യ കാർഡ് കൊമേഴ്സ് സെക്രട്ടറിക്ക് കൈമാറി; പദ്ധതിയിൽ വൻ കുതിപ്പ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച അഭിമാനകരമായ ‘ഗോൾഡ് കാർഡ് വിസ’ പദ്ധതിയുടെ ആദ്യ കാർഡ് വിതരണം ചെയ്തു. കൊമേഴ്സ് സെക്രട്ടറി ഹൗവാർഡ് ലുട്ട്നിക്കാണ് ട്രംപ് ആദ്യ കാർഡ് കൈമാറിയത്. പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ആയിരക്കണക്കിന് അപേക്ഷകരാണ് ഈ കാർഡിനായി കാത്തിരിക്കുന്നത്.  ഡിസംബറിൽ അവതരിപ്പിച്ച ഗോൾഡ് കാർഡ് വിസ പദ്ധതി, യുഎസിലേക്ക് നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. ഒരു മില്യൺ ഡോളർ യുഎസിൽ നിക്ഷേപിക്കുന്നവർക്കാണ് ഗോൾഡ് കാർഡ് ലഭിക്കുക. ഇതിനായി 1500 ഡോളർ ഫീസും

അപ്രഖ്യാപിത ലോഡ് ഷെഡിംഗ്: ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ്; സർക്കാരിനെതിരെ വി.ഡി. സതീശൻ

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊടുംചൂടിനിടെ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല്‍ സൈബര്‍ പോരാളികള്‍ വരെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്‍കട്ട് ഇല്ലാത്ത പത്ത് വര്‍ഷമെന്ന പെരും നുണയെന്ന്

നിതിൻ രാജ് ആത്മഹത്യ: ഡോ. റാമിന് മുൻ‌കൂർ ജാമ്യമില്ല; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ച് കോടതി

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ രണ്ട് ഡോക്ടർമാരുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി. കേസിൽ പ്രതിയായ ഡോ. റാമിന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി നാല് മുൻ‌കൂർ ജാമ്യം നിഷേധിച്ചു. എന്നാൽ, മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ച സാഹചര്യത്തിലാണ് ഡോ. റാമിന് ജാമ്യം നിഷേധിക്കപ്പെട്ടത്.സംഭവ സമയം നാട്ടിലില്ലായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി

വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയ്ക്കെതിരെ വ്യാജപ്രചാരണം; അവധി ചികിത്സയ്ക്കായി; സിറ്റിയുടെ ‘കരുതല്‍’ ഒപ്പം; കമ്മീഷണര്‍ കാര്‍ത്തിക്കിനെ കുറ്റം പറയുന്നവര്‍ അറിയാന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയെ പോലീസ് കമ്മീഷണര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വ്യക്തമാകുന്നു. ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിച്ചത് ആരോഗ്യപരമായ കാരണങ്ങളാലാണെന്നും ഇതിനായി കൃത്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. സിഐ റാങ്കിലുള്ള വിപിന്‍ മാത്രമല്ല മറ്റ് ചില പോലീസുകാരും മെഡിക്കല്‍ അവധിയിലാണ്. വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയ്ക്ക് അവധി എടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് നിര്‍ദ്ദേശിച്ചു എന്നായിരുന്നു നേരത്തെ ഉയര്‍ന്ന വാര്‍ത്തകള്‍. എന്നാല്‍, ഡ്യൂട്ടിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് അദ്ദേഹം അവധി

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്: മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതിചേർത്തു

തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി വനിതാ കൗൺസിലർമാർ നടത്തിയ മാർച്ചിനോടനുബന്ധിച്ചു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയെ കൂടി പ്രതിചേർത്തു. തിരുവനന്തപുരം നഗരസഭ ഡെപ്യുട്ടി മേയർ ജി ആശാനാഥി നെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. പോലീസിനെതിരെ ആക്ഷേപകരമായ മുദ്രാവാക്യം മുഴക്കി പോലീസ് സ്റ്റേഷനിലേയ്ക്ക് തള്ളി ക്കയറാൻ ശ്രമിച്ച ഈ സംഭവത്തിൽ മാർച്ചിന് നേതൃത്വം കൊടുക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത തിരുവനന്തപുരം നഗരസഭ ശാസ്തമംഗലം കൗൺസിലർ കൂടിയായ ശ്രീലേഖയെ ആദ്യം പ്രതിചേർത്തിരുന്നില്ല. ആശാനാഥും കേസിൽ