തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ രണ്ട് ഡോക്ടർമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി. കേസിൽ പ്രതിയായ ഡോ. റാമിന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി നാല് മുൻകൂർ ജാമ്യം നിഷേധിച്ചു. എന്നാൽ, മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ച സാഹചര്യത്തിലാണ് ഡോ. റാമിന് ജാമ്യം നിഷേധിക്കപ്പെട്ടത്.സംഭവ സമയം നാട്ടിലില്ലായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം നൽകിയത്.കഴിഞ്ഞ ദിവസം പ്രോസിക്യൂഷനും പ്രതിഭാഗവും നിതിൻ രാജിന്റെ കുടുംബവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
ലോൺ ആപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ അധ്യാപികയായ ലത ശശിധരനെക്കൊണ്ട് പരാതി നൽകാൻ പ്രേരിപ്പിച്ചത് ഡോ. റാം ആണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിതിനോടുള്ള വ്യക്തിപരമായ വൈരാഗ്യം തീർക്കാനാണ് ഇയാൾ ശ്രമിച്ചതെന്നും കോടതിയിൽ വ്യക്തമാക്കി. കൂടാതെ, താൻ ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് ജാമ്യം ലഭിക്കാനായി ഡോ. റാം ഉന്നയിച്ച വാദത്തെ പ്രോസിക്യൂഷൻ തെളിവ് നിരത്തി തള്ളിക്കളഞ്ഞു.പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭവങ്ങളാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഡോ. റാമിന്റെ പ്രധാന വാദം. ഇത് ലോൺ ആപ്പ് വിഷയവുമായി ബന്ധപ്പെട്ടാണെന്നും ഇവർ വാദിച്ചു.
ഡെന്റൽ കോളേജിൽ നടന്ന സംഭവവികാസങ്ങളെത്തുടർന്നാണ് ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ രാജ് ജീവനൊടുക്കിയത്. സംഭവത്തിൽ കോളേജിലെ അധ്യാപകർക്കും അധികൃതർക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട് നിതിനെതിരെ ഉണ്ടായ പരാതികൾക്കും നടപടികൾക്കും പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക് വീണ്ടും കൂട്ടപ്പരോൾ ; അനുവദിച്ചത് പിണറായി സർക്കാർ


പ്രധാനമന്ത്രിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി; നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി





