പോലീസിനെതിരായ മുദ്രാവാക്യം വിളി: വിമർശകർക്ക് മറുപടിയുമായി ആർ. ശ്രീലേഖ

തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ചിനിടെ “പോടാ പുല്ലേ പോലീസേ “എന്ന് മുദ്രാവാക്യം വിളിച്ചതിനെ വീണ്ടും ന്യായീകരിച്ച് മുൻ ഡി ജി പി ആർ ശ്രീലേഖ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുദ്രവാക്യം വിളിയെ ന്യായീകരിച്ച് സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഐ പി എസ് ഉദ്യോഗസ്ഥ കൂടിയായിരുന്ന ശ്രീലേഖ പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം : “ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. 

കാട്ടാക്കട കൊലപാതകം: തര്‍ക്കം തീര്‍ത്തത് ചോരയില്‍; ബൈക്ക് വില്‍പ്പനയെച്ചൊല്ലിയുള്ള വൈരാഗ്യം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു

കാട്ടാക്കട: നിസ്സാരമെന്നു തോന്നാവുന്ന തര്‍ക്കം പകയായി വളര്‍ന്ന് ഒടുവില്‍ ഒരു യുവാവിന്റെ ജീവനെടുത്തു. കാട്ടാക്കട കിള്ളിയില്‍ വ്യാഴാഴ്ച രാത്രി നടന്ന ക്രൂരമായ കൊലപാതകത്തില്‍ നാട് നടുങ്ങിയിരിക്കുകയാണ്. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പനയങ്കോട് സ്വദേശിയും മരിച്ച രാഹുലിന്റെ സുഹൃത്തുമായ രാഹുലിനെ (18) പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട് യുവാക്കള്‍ക്കിടയില്‍ നേരത്തെ തന്നെ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഈ ഇടപാടിലെ പണത്തെച്ചൊല്ലിയോ അല്ലെങ്കില്‍ ബൈക്കിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയോ ഉള്ള തര്‍ക്കം മുന്‍വൈരാഗ്യമായി മാറുകയായിരുന്നു.

ഒരിക്കല്‍ അധികാരത്തില്‍ ഇരുന്നാല്‍ അത് വിട്ടൊഴിയാന്‍ മടിക്കുന്ന ആധുനിക സംഘടനാ ശൈലികള്‍ക്കിടയിലാണ് ‘പുതിയ നേതൃത്വം വരട്ടെ’ എന്ന നിലപാടില്‍ മാതൃകാപരമായ പടിയിറക്കം; ഫെഫ്കയുടെ നട്ടെല്ല് ബി. ഉണ്ണികൃഷ്ണന്‍ പടിയിറങ്ങുമ്പോള്‍

കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കരുത്തുറ്റ സംഘടനയായ ഫെഫ്കയുടെ  അമരത്തുനിന്നുള്ള ബി. ഉണ്ണികൃഷ്ണന്റെ പിന്‍വാങ്ങല്‍ സിനിമയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ദീര്‍ഘകാലം സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് തൊഴിലാളികള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവിന്റെ ഈ തീരുമാനം തീര്‍ത്തും ‘കൈയ്യടിക്കേണ്ട ഒന്ന്’ എന്നാണ് സിനിമാ മേഖലയിലെ പൊതുവികാരം. പുതിയ നേതൃത്വത്തിന് വഴിമാറിക്കൊടുക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധത ജനാധിപത്യപരമായ ഒരു മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. വെറുമൊരു ചലച്ചിത്ര സംവിധായകന്‍ എന്നതിനപ്പുറം മികച്ച സംഘാടകന്‍, എഴുത്തുകാരന്‍, ബുദ്ധിജീവി എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ വേറിട്ട

പരമോന്നത നേതാവിന് കൃത്രിമക്കാല്‍ വേണം; ഇറാനില്‍ ഭരണപ്രതിസന്ധി രൂക്ഷം; പരമോന്നത നേതാവ് ഒളിവില്‍, രാജ്യം സൈനിക നിയന്ത്രണത്തിലേക്ക്?

ടെഹ്‌റാന്‍: ശാരീരിക അവശതകളും സുരക്ഷാഭീഷണിയും മൂലം ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി അജ്ഞാത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമേനിയുടെ വസതിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മൊജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ഇപ്പോള്‍ കൃത്രിമക്കാല്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയകള്‍ക്ക് വിധേയനാകുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേതാവിന്റെ അഭാവത്തില്‍ ഇറാന്റെ ഭരണം ഉന്നത ഉദ്യോഗസ്ഥരടങ്ങിയ ഒരു സമിതിയുടെ കൈകളിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ ഇറാന്‍ ഫലത്തില്‍ സൈനിക ഭരണത്തിന് സമാനമായ

പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ട്! ബെംഗളൂരുവിൽ യുവാവിന്റെ വൈറൽ പ്രതിഷേധം; വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്!

ബാംഗ്ലൂർ: ബെംഗളൂരുവിലെ മോശം റോഡുകൾക്കെതിരെ വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചും ഒപ്പം തന്റെ ബിസിനസ്സ് നൂതനമായി പ്രചരിപ്പിച്ചും ശ്രദ്ധേയനാകുകയാണ് ഒരു യുവ സംരംഭകൻ. ഹേമാദ്രി എന്ന യുവാവ് തന്റെ ചുവന്ന നിറത്തിലുള്ള ആഡംബര കാറായ പോർഷെയുടെ ബോണറ്റ് സിമന്റ് മിശ്രിതം തയ്യാറാക്കാൻ ഉപയോഗിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നഗരത്തിലെ റോഡിലെ വലിയൊരു കുഴി അടയ്ക്കുന്നതിനായി നിർമ്മാണ സാമഗ്രികളുമായെത്തിയ ഇദ്ദേഹം, കാറിന്റെ ബോണറ്റിന് മുകളിൽ വെച്ച് സിമന്റും മണലും വെള്ളവും ചേർത്ത് മിശ്രിതം തയ്യാറാക്കുകയും അത് റോഡിലെ കുഴിയിൽ

പോലീസ് സ്റ്റേഷൻ വളപ്പിലെ വാഹനത്തിൽ നിന്ന് മോഷണം; ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനത്തിൽ നിന്നും ബാറ്ററിയും ഡീസലും നഷ്ടപ്പെട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുവനന്തപുരം മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്ത ടിപ്പർ ലോറിയിൽ നിന്നും ബാറ്ററിയും ഡീസലും മോഷണം പോയ സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ടിപ്പർ ലോറി ഉടമ പാറശാല സ്വദേശി സനൽകുമാറിന് 12,500 രൂപ നഷ്ടപരിഹാരം നൽകും. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ടിപ്പർ ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം

കോടാലിയിലെ ആ വീട്ടില്‍ അഞ്ചാമത്തെ പാമ്പും; ഭീതിയൊഴിയാതെ നാട്! അനോഷ് ജീവിതത്തിലേക്ക് മടങ്ങുന്നു; വീട് പൊളിച്ചു തിരച്ചില്‍; ആ വീടും പരിസരവും പാമ്പിന്‍ കൂടോ?

കോടാലി: തൃശൂര്‍ കോടാലിയിലെ ആ വീട്ടില്‍ നിന്ന് ഇത്രയേറെ പാമ്പുകള്‍ എവിടെ നിന്ന് വരുന്നു? ഓരോ ദിവസവും പുതുകേന്ദ്രങ്ങളില്‍ നിന്ന് പാമ്പിനെ കണ്ടെത്തുമ്പോള്‍ ആ ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് നാട്ടുകാരും ഉദ്യോഗസ്ഥരും. എട്ടുവയസ്സുകാരന്‍ ആല്‍ജോയുടെ ജീവനെടുത്ത അതേ വീട്ടില്‍ നിന്ന് ഇന്ന് അഞ്ചാമത്തെ പാമ്പിനെയും കണ്ടെത്തി. ശുചിമുറിയിലാണ് അതീവ മാരകമായ വിഷമുള്ള ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തിയത്. അപകടം നടന്ന 19-ാം തീയതി മുതല്‍ ആ വീട്ടിലെ ഓരോ മൂലയും മരണത്തിന്റെ നിഴലിലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്

പരശുരാമന്റെ വിധി പരിശോധിക്കാന്‍ ആരുണ്ടെന്ന് പന്തളം കൊട്ടാരം; ശബരിമല: വാദം നീളുന്നു; വിധിക്ക് ഇനിയും കാത്തിരിക്കണം; ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ വിവരങ്ങള്‍ വേണ്ടെന്ന് സുപ്രീംകോടതി; തരൂര്‍ ലേഖനവും ചര്‍ച്ചകളില്‍

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചില്‍ വാദം നീളുന്നു. എട്ടു ദിവസം കൊണ്ട് വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ സമയക്രമം പാലിക്കാനായില്ല. ഇതോടെ കേസില്‍ അന്തിമ വിധി വരാന്‍ ഇനിയും ഒരു മാസത്തോളമോ അതിലധികമോ സമയമെടുത്തേക്കുമെന്ന് ഉറപ്പായി. കോടതി നടപടികള്‍ക്കിടെ ഉയര്‍ന്ന ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ പരാമര്‍ശവും ശശി തരൂരിന്റെ ലേഖനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നിയമവൃത്തങ്ങളില്‍ ശ്രദ്ധേയമായി. മതവിഷയങ്ങളില്‍ ഇടപെടാനുള്ള കോടതിയുടെ പരിമിതികളെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എഴുതിയ ലേഖനം അഭിഭാഷകര്‍

അബ്ദുല്‍ റഹ്‌മാന് കര്‍ശന നിര്‍ദ്ദേശം; നടപടി പിന്‍വലിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ കര്‍ശന നിര്‍ദ്ദേശം; അഡ്വ മൃദുല്‍ ജോണ്‍ മാത്യുവിന് ആശ്വാസം; ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് തിരുത്തും

തിരുവനന്തപുരം: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മൃദുല്‍ ജോണ്‍ മാത്യുവിനെതിരെ സ്വീകരിച്ച നടപടികളില്‍ കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ നേരിട്ട് ഇടപെട്ടു. മൃദുല്‍ ജോണ്‍ മാത്യുവിനെതിരെയുള്ള പരാതിയിന്മേല്‍ എടുത്ത തീരുമാനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. അബ്ദുല്‍ റഹ്‌മാന് കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതോടെ സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളില്‍ മൃദുല്‍ ജോണ്‍ മാത്യു പക്ഷത്തിന് മേല്‍ക്കൈ ലഭിച്ചു. കെപിസിസി അധ്യക്ഷന്റെ നേരിട്ടുള്ള ഇടപെടല്‍ ലോയേഴ്സ്

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍: കൊടിമരത്തിന് തൊട്ടുമുകളിലൂടെ പറന്ന് ചിത്രീകരണം; അനുമതിയില്ലാത്ത ആകാശയാത്രയില്‍ സര്‍വ്വത്ര ദുരൂഹത

സന്നിധാനം: തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്നത് വന്‍ വിവാദമാകുന്നു. പവിത്രമായ സന്നിധാനത്തെ കൊടിമരത്തിന് വെറും അഞ്ച് മീറ്റര്‍ മാത്രം മുകളിലൂടെ ഹെലികോപ്റ്റര്‍ വട്ടം ചുറ്റുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെ എ.ഡി.ജി.പി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്നലെ രാവിലെയാണ് സന്നിധാനത്തെ നിശബ്ദത ഭേദിച്ച് ഹെലികോപ്റ്ററിന്റെ ശബ്ദം മുഴങ്ങിയത്. ഇപ്പോള്‍ ക്ഷേത്രനട അടച്ചിട്ടിരിക്കുകയാണ്. തീര്‍ത്ഥാടന കാലമല്ല. സന്നിധാനത്തെ സ്വര്‍ണ്ണക്കൊടിമരത്തിന് തൊട്ടുമുകളിലൂടെ, അതായത്