ഉക്രൈന്‍ യുദ്ധം അവസാനിച്ചാല്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യ നാറ്റോ സഖ്യത്തിനെതിരെ സായുധ പോരാട്ടത്തിന് മുതിര്‍ന്നേക്കാമെന്ന് യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി; യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി പുടിന്‍

ആംസ്റ്റര്‍ഡാം: ഉക്രൈന്‍ യുദ്ധം അവസാനിച്ചാല്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍ റഷ്യ നാറ്റോ സഖ്യത്തിനെതിരെ സായുധ പോരാട്ടത്തിന് മുതിര്‍ന്നേക്കാമെന്ന് യൂറോപ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ്. ഡച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ.വി.ഡി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വന്‍കരയുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ ഈ നിരീക്ഷണങ്ങളുള്ളത്. യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി റഷ്യയാണെന്നും നാറ്റോയുമായുള്ള നേരിട്ടുള്ള യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകള്‍ ക്രെംലിന്‍ ഇതിനോടകം ആരംഭിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉക്രൈനുമായി നിലവില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യ മറ്റൊരു വലിയ

തൃശ്ശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ; മന്ത്രിമാരുടെ പത്രസമ്മേളനം തടസ്സപ്പെടുത്തി ചക്കപ്രശ്നവുമായി യുവതിയുടെ പ്രതിഷേധം

തൃശ്ശൂർ: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അടിയന്തര വാർത്താ സമ്മേളനത്തിനായി മന്ത്രിമാർ ഒത്തുചേർന്ന തൃശൂർ കളക്ടറേറ്റിൽ നാടകീയ രംഗങ്ങൾ. ചർച്ചാവിഷയം അതീവ ഗൗരവകരമായ ദുരന്തമാണെന്നിരിക്കെ, അയൽവാസിയുടെ വീട്ടിലെ ‘ചക്ക’ പറമ്പിൽ വീഴുന്നതിനെ ചൊല്ലിയുള്ള പരാതിയുമായി യുവതി മന്ത്രിമാർക്ക് മുന്നിലെത്തി പത്രസമ്മേളനം തടസ്സപ്പെടുത്തി. മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം സംബന്ധിച്ച വാർത്താ സമ്മേളനത്തിന് തയ്യാറെടുക്കുമ്പോഴാണ് യുവതി പിആർ ചേമ്പറിലേക്ക് കടന്നുവന്നത്. പത്രസമ്മേളനം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് യുവതി മന്ത്രിമാർക്ക്

ആന്റിവെനം നല്‍കിയിരുന്നെങ്കില്‍ ആ പിഞ്ചുജീവന്‍ രക്ഷിക്കാമായിരുന്നു; ചിറയിന്‍കീഴില്‍ ഡോക്ടര്‍മാരുടെ പരിഹാസവും അനാസ്ഥയും ദിക്ഷലിന്റെ ജീവനെടുത്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ അധികൃതര്‍ കാട്ടിയ ആ അലംഭാവത്തിന് കേരളം നല്‍കേണ്ടി വന്ന വില എട്ടു വയസ്സുകാരന്‍ ദിക്ഷലിന്റെ ജീവനായിരുന്നു. പാമ്പ് കടിയേറ്റെന്ന സംശയവുമായി ആശുപത്രിയിലെത്തിയ കുട്ടിയെയും മാതാപിതാക്കളെയും പരിഹസിച്ചു സമയം കളഞ്ഞ ജീവനക്കാര്‍ക്കെതിരെ നാടാകെ പ്രതിഷേധം പുകയുകയാണ്. ‘മൂങ്ങയാണോ കടിച്ചതെന്ന്’ ചോദിച്ച് ജീവനക്കാര്‍ തമാശ പറഞ്ഞപ്പോള്‍ നഷ്ടമായത് വിലപ്പെട്ട മിനിറ്റുകളായിരുന്നു. കൃത്യസമയത്ത് ആന്റി വെനം നല്‍കിയിരുന്നുവെങ്കില്‍ ആ രണ്ടാം ക്ലാസുകാരന്‍ ഇന്നും നമുക്കിടയില്‍ ഉണ്ടായേനെ. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അഴൂര്‍ മൂലേല്‍ വീട്ടില്‍ ദിലീപ്-അനു

ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ: മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്ടമായത് 73,000 പേർക്ക്

ന്യൂ ഡൽഹി: 2026-ന്റെ തുടക്കം ആഗോള ഐടി മേഖലയ്ക്ക് ഒട്ടും ശുഭകരമായ വാർത്തകളല്ല നൽകുന്നത്. വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ മാത്രം ഏകദേശം 73,200-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഒറാക്കിൾ, ആമസോൺ, മെറ്റാ, അറ്റ്‌ലാസിയൻ, ഡെൽ, ടാറ്റാ, ഇൻഫോസിസ് തുടങ്ങിയ വമ്പൻ ടെക് കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ഈ വലിയ പ്രതിസന്ധിക്ക് ആധാരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും അത് പ്രവർത്തനരീതികളിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളും മനുഷ്യപ്രയത്നത്തിന്റെ

ഹൗര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍; യുദ്ധം അവസാനിപ്പിക്കാന്‍ സമയപരിധിയില്ലെന്ന് ട്രംപ്; ലോകം കടുത്ത എണ്ണപ്രതിസന്ധിയിലേക്ക്

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാന്‍-അമേരിക്ക യുദ്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ നിലവില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അതേസമയം, തന്ത്രപ്രധാനമായ ഹൗര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ഇറാന്റെ നീക്കം. ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടയുന്ന അമേരിക്കന്‍ ഉപരോധം  ഫലപ്രദമാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഇറാന്‍ തുറമുഖങ്ങളില്‍ നിന്ന് എണ്ണയുമായി പുറപ്പെടാനോ അകത്തേക്ക് പ്രവേശിക്കാനോ ഒരു കപ്പലിനെയും

നടുക്കി വീണ്ടും പാമ്പുവിഷം; ചിറയിന്‍കീഴില്‍ എട്ടു വയസ്സുകാരന്‍ വീട്ടിനുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ തുടര്‍ച്ചയാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ചിറയിന്‍കീഴില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. അഴൂര്‍ സ്വദേശികളായ ദിലീപ് – അനു ദമ്പതികളുടെ മകന്‍ ദില്‍ഷന്‍ ആണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ പാമ്പുകടി മരണമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ദില്‍ഷന്റെ കാലില്‍ എന്തോ കടിക്കുന്നത് പോലെ തോന്നി കുട്ടി ഉണരുകയായിരുന്നു. വേദന കൊണ്ട് കരഞ്ഞ കുട്ടിയെ വീട്ടുകാര്‍ ഉടന്‍

മാസങ്ങള്‍ക്ക് മുന്‍പേ പൂരത്തിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതിനാലും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതിനാലും പൂരം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്ന് പാറമേക്കാവ് ദേവസ്വം; വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂര്‍ പൂരം

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ഇത്തവണത്തെ തൃശൂര്‍ പൂരം വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി മാത്രം നടത്താന്‍ തീരുമാനിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് ഈ സംയുക്ത തീരുമാനമെടുത്തത്. പൂരത്തിന്റെ ആവേശം വാനോളമുയര്‍ത്തുന്ന ആകാശപ്പൂരവും സാമ്പിള്‍ വെടിക്കെട്ടും ഉപേക്ഷിച്ച്, ദുരന്തത്തില്‍പ്പെട്ടവരോടുള്ള ആദരസൂചകമായി ചടങ്ങുകള്‍ ലഘൂകരിക്കാനാണ് ദേവസ്വം ഭാരവാഹികളുടെ യോഗം തീരുമാനിച്ചത്. മുണ്ടത്തിക്കോട് നടന്ന സ്‌ഫോടനത്തില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ വെടിക്കെട്ട് ആഘോഷങ്ങളുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന പൊതുവികാരമാണ് യോഗത്തില്‍

പൊട്ടാസ്യം ക്ലോറേറ്റ് പോലുള്ള മാരക രാസവസ്തുക്കള്‍ ഇവിടെ എത്തിച്ചിരുന്നോ? മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: നിയമലംഘനങ്ങളുടെ പുകമറ നീക്കാന്‍ പ്രത്യേക അന്വേഷണസംഘം; പുകയുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ തെളിവ് തേടി പോലീസ്; നരഹസ്യാ കേസ് വന്നേക്കും

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തിന് പിന്നിലെ ദുരൂഹതകളും നിയമലംഘനങ്ങളും പുറത്തുകൊണ്ടുവരാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അപകടകാരണം കണ്ടെത്തുക എന്നതിനൊപ്പം നിര്‍മ്മാണ ശാലയില്‍ നടന്ന ഗുരുതരമായ ചട്ടലംഘനങ്ങളെക്കുറിച്ചും സംഘം വിശദമായ അന്വേഷണം നടത്തും. നിലവില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്താനായി നടത്തുന്ന തിരച്ചിലിന് പ്രഥമ പരിഗണന നല്‍കുന്നതായും പിന്നാലെ കൃത്യമായ അന്വേഷണത്തിലേക്ക് കടക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ദുരന്തഭൂമിയിലെ ഓരോ മണ്‍തരിയും പരിശോധിക്കുന്നത് അതീവ ജാഗ്രതയോടെയാണ്. പരിശോധന പുരോഗമിക്കുന്നതിനിടയിലും തകര്‍ന്നു

സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് വെറും 30 മീറ്റര്‍ മാത്രം അകലെ വെടിമരുന്ന് അലക്ഷ്യമായി കൂട്ടിയിട്ടിരുന്നു; അമിത ആത്മവിശ്വാസം അപകടമായി; മുണ്ടത്തിക്കോട് വെടിമരുന്ന് സൂക്ഷിച്ചത് അലക്ഷ്യമായി; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം മനുഷ്യനിര്‍മ്മിതം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വന്‍ ദുരന്തത്തിന് പിന്നില്‍ തൊഴിലാളികളുടെ അശ്രദ്ധയും സുരക്ഷാ വീഴ്ചയുമെന്ന് സൂചന. വര്‍ഷങ്ങളായി ഈ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ ചിലര്‍ക്കുണ്ടാകുന്ന അമിത ആത്മവിശ്വാസം വെടിമരുന്ന് സാമഗ്രികള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിന് ഇടയാക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അഗ്‌നിശമന ഉപകരണങ്ങളോ വെള്ളമോ അപകടസമയത്ത് ലഭ്യമായിരുന്നില്ലെന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് വെറും 30 മീറ്റര്‍ മാത്രം അകലെ വെടിമരുന്ന് അലക്ഷ്യമായി കൂട്ടിയിട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ്

തമിഴ്‌നാട്ടിൽ ജനവിധി: വിജയ് അടക്കമുള്ള പ്രമുഖർ വോട്ട് രേഖപ്പെടുത്തി; ബൂത്തുകളിൽ വൻ ജനത്തിരക്ക്; പോളിംഗ് പുരോഗമിക്കുന്നു

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്കുള്ള നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പ് ഇന്ന് അതീവ സുരക്ഷയോടെയും ആവേശത്തോടെയും പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലേക്കും ഒരൊറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാടിനൊപ്പം തന്നെ പശ്ചിമ ബംഗാളിലും ഇന്ന് തിരഞ്ഞെടുപ്പ് ചൂടിലാണ്; അവിടെ ആകെയുള്ള 294 മണ്ഡലങ്ങളിൽ പകുതിയോളം ഇടങ്ങളിലാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്  ഇന്ന് (23/4/2024) ആരംഭിച്ചത്. ബംഗാളിലെ രണ്ടാം ഘട്ടം ഏപ്രിൽ 29-നാണ് നിശ്ചയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ പ്രധാനമായും ഡി.എം.കെ നേതൃത്വം നൽകുന്ന സെക്കുലർ ഡെമോക്രാറ്റിക് അലയൻസും എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസും