ഇറാനെയും നേതാക്കളെയും തകര്‍ക്കും; ഹോര്‍മൂസ് ഉപരോധം തുടരും; കടുത്ത ഭീഷണിയുമായി ട്രംപ്; ലോകം യുദ്ധഭീതിയില്‍

വാഷിംഗ്ടണ്‍: ഇറാന്റെ ബാക്കിയുള്ള ഭാഗങ്ങളും അവരുടെ നേതാക്കളെയും തകര്‍ക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മൂസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം നീക്കില്ലെന്ന് വ്യക്തമാക്കിയാണ് ട്രംപ് വീണ്ടും രംഗത്തെത്തിയത്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ലോകത്തെ നടുക്കിയ പ്രകോപനപരമായ പോസ്റ്റ് ട്രംപ് പങ്കുവെച്ചത്. ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിട്ടാന്‍ ഇറാന്‍ വെമ്പുകയാണെന്നും എന്നാല്‍ തന്റെ ഉപരോധം മൂലം അവര്‍ക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും

“ചിക്കൻ മസാല പായസത്തിലിടരുത്”; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം പാടിയതിന് രൂക്ഷവിമർശനം; നിലപാട് വ്യക്തമാക്കി സംഘാടകരും വേമ്പിന്‍കുളങ്ങര ക്ഷേത്രകമ്മിറ്റിയും

കോട്ടയം: വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലി വിവാദം. ‘നന്ദഗോവിന്ദം ഭജൻസ്’ അവതരിപ്പിച്ച പരിപാടിക്കെതിരെ സൈബർ ആക്രമണം ശക്തമായതോടെ, സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രഭാരവാഹികൾ രംഗത്തെത്തി. ക്ഷേത്രോത്സവത്തിനിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. “ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്” എന്നായിരുന്നു ശശികലയുടെ പരിഹാസം. വിവാദം ഉയർന്നതോടെ ക്ഷേത്രം ഭാരവാഹികൾ ഔദ്യോഗിക പ്രസ്താവനയിലൂടെ

തീ കൊണ്ട് കളിക്കുന്ന പൂരങ്ങൾ വേണോ? മനുഷ്യജീവൻ പണയം വെച്ച് എന്തിന് ഉത്സവങ്ങൾ? വെടിക്കെട്ടിനും ആനപ്പീഡനത്തിനും എതിരെ ആഞ്ഞടിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ 15 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് പിന്നാലെ, ഉത്സവങ്ങളുടെ പേരിൽ നടക്കുന്ന അപകടകരമായ ആചാരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി കൗൺസിലറും  മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഉത്സവ ആഘോഷങ്ങളെക്കുറിച്ച് ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർവിചിന്തനം നടത്താൻ സമയമായെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. പടക്ക നിർമ്മാണശാലയുടെ പ്രവർത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ അനാസ്ഥയെക്കുറിച്ചും ശ്രീലേഖ പറയുന്നു വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിക്കുമ്പോൾ, അവിടെയുള്ള സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പോലീസും ഫയർഫോഴ്സും അറിഞ്ഞിരുന്നോ? ഇത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങൾ

പോലീസിന്റെ തിയറി ദുര്‍ബ്ബലം; കൊലയ്ക്ക് ശേഷം പുറത്തിറങ്ങിയ അദിനാന്‍ എന്തിന് തിരികെ കയറി? മൂഴിക്കല്‍ മരണങ്ങളില്‍ അടിമുടി ദുരൂഹത

വെള്ളിമാട്കുന്ന്: മൂഴിക്കലില്‍ പതിനാറുകാരി നസ്രീന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് പോലീസ് ഉറപ്പിച്ചു പറയുന്ന അദിനാന്റെ നീക്കങ്ങളില്‍ ദുരൂഹതയേറുന്നു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ പ്രതി എന്തിന് വീണ്ടും വീടിനുള്ളിലേക്ക് കയറി എന്ന ചോദ്യത്തിന് മുന്നില്‍ പോലീസിന്റെ അന്വേഷണ തിയറി ദുര്‍ബ്ബലമാകുകയാണ്. ആ രാത്രി ആ വീട്ടില്‍ നടന്നതെന്തെന്ന കാര്യത്തില്‍ ഇന്നും വ്യക്തത വന്നിട്ടില്ല. പോലീസ് നല്‍കുന്ന വിശദീകരണമനുസരിച്ച്, പുലര്‍ച്ചെ 5.10-ഓടെ അദിനാന്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി മൊബൈല്‍ ഫോണുകള്‍ കിണറ്റിലെറിഞ്ഞു. എന്നാല്‍, പുറത്തിറങ്ങിയ യുവാവിന് അവിടെനിന്ന്

വിറങ്ങലിച്ച് മുണ്ടത്തിക്കോട്; സ്‌പെഷ്യല്‍ ക്യാബിനറ്റ് ഇന്ന്; പൂരം ചടങ്ങുകള്‍ മാത്രമാകും; മുഖ്യമന്ത്രി എത്താത്തത് ചികിത്സയിലായതിനാല്‍; വാസവന്‍ തുടരും

തൃശൂര്‍: വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിന്റെ പ്രകമ്പനം മാറാത്ത മുണ്ടത്തിക്കോടിനെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാരുണ്ടാകുമെന്നും പൂരം കഴിയാതെ താന്‍ തൃശൂരില്‍ നിന്ന് മടങ്ങില്ലെന്നും മന്ത്രി വി.എന്‍. വാസവന്‍. ദുരന്തം നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താത്തത് അദ്ദേഹം ചികിത്സയിലായതിനാലാണെന്ന് മന്ത്രി വിശദീകരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി പ്രത്യേക ക്യാബിനറ്റ് യോഗം ഇന്ന് ചേരും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള അടിയന്തര ധനസഹായം യോഗത്തില്‍ പ്രഖ്യാപിച്ചേക്കും. അപകടത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരമില്ലാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.

ജെറ്റ് ഇന്ധനത്തിന് തീവില; വിമാനനിരക്കുകൾ കുതിക്കുന്നു, ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കി; ആഗോള വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിൽ

മദ്ധ്യപൂർവേഷ്യയിലെ സംഘർഷം രൂക്ഷമാകുകയും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെ ആഗോള വ്യോമയാന മേഖല കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്. ജെറ്റ് ഇന്ധനത്തിന്റെ വില ഇരട്ടിയോളമായി വർദ്ധിച്ചതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടാനും സർവീസുകൾ റദ്ദാക്കാനും വിമാനക്കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്. സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയാണെന്നും വരും ആഴ്ചകളിൽ കാര്യങ്ങൾ എത്രമാത്രം ഗുരുതരമാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നുമാണ് ഈസി ജെറ്റിന്റെ ദക്ഷിണ യൂറോപ്പ് ഡയറക്ടർ ജാവിർ ഗന്ദര മുന്നറിയിപ്പ് നൽകുന്നത്. ഇന്ധനവില വർദ്ധനവ് താങ്ങാനാകാതെ പല വിമാനക്കമ്പനികളും അധിക സർചാർജ് ഈടാക്കിത്തുടങ്ങി. ഗ്രീക്ക്

നൗഷാദിന് സംഭവിച്ചത് എന്ത്? ആരോഗ്യനില വഷളായിട്ടും ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് പരാതി; വാല്‍പ്പാറ ദുരന്തത്തില്‍ മരണം പത്തായി; കോയമ്പത്തൂരില്‍ ചികില്‍സാ പിഴവോ?

മലപ്പുറം/കോയമ്പത്തൂര്‍: തമിഴ്‌നാട് വാല്‍പ്പാറ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി (39)യുടെ മരണം വിവാദത്തില്‍. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എന്നാല്‍, നൗഷാദിന്റെ മരണം ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ച മൂലമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത് വലിയ പ്രതിഷേധത്തിന് വഴിമാറുകയാണ്. നൗഷാദിന്റെ ആരോഗ്യനില വഷളായിട്ടും വിദഗ്ധ ഡോക്ടര്‍മാര്‍ എത്താന്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. പാങ്ങ് ജി.എല്‍.പി. സ്‌കൂളിലെ ബസ് ഡ്രൈവറായ നൗഷാദിന്റെ

ബംഗളൂരുവിൽ ഐടി ഉദ്യോഗസ്ഥ കാർത്തികയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ; കർണാടക ഹൈക്കോടതി ഇടപെടുന്നു

കൊല്ലം: ബംഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ ഐടി കമ്പനി ഉദ്യോഗസ്ഥ കാർത്തിക നായരുടെ മരണത്തെക്കുറിച്ച് സമഗ്രാഅന്വേഷണം നടത്തണമെന്ന് മാതാപിതാക്കൾ. ഈ ആവശ്യം ഉന്നയിച്ചു കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ. കൊല്ലം അഞ്ചൽ സ്വദേശിനിയായ കാർത്തിക നായർ കഴിഞ്ഞ ഫെബ്രുവരി 20നാണ് ബംഗളുരുവിലെ ഫ്ലാറ്റിലെ കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.കാർത്തിക ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കാട്ടി പിതാവ് വേണുഗോപാലൻ നായർ കർണാടക കോടതിയെ സമീപിച്ചു. ബെംഗളൂരു പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ്

ആംബുലന്‍സുകളില്‍ നിന്ന് ഇറ്റുവീണ ചോരയില്‍ മെഡിക്കല്‍ കോളേജ് മുറ്റം തളംകെട്ടി നില്‍ക്കുന്ന കാഴ്ച ഹൃദയഭേദകം; മരിച്ചവരെ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി, ചാക്കിലാക്കി ശരീരഭാഗങ്ങള്‍; രക്തം തളംകെട്ടി ആശുപത്രി അങ്കണം; തൃശൂര്‍ തേങ്ങലില്‍

തൃശൂര്‍: സ്‌ഫോടനത്തിന്റെ തീവ്രതയില്‍ ചിന്നിച്ചിതറിപ്പോയ മനുഷ്യശരീരങ്ങള്‍… തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം കത്തിയമര്‍ന്ന ഭൗതികാവശിഷ്ടങ്ങള്‍ ചാക്കുകളില്‍ കെട്ടിയാണ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ചിലരുടെ ശരീരം പകുതിയേ ഉണ്ടായിരുന്നുള്ളൂ. ഓരോ ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു വരുമ്പോഴും ഉള്ളിലുള്ളത് ജീവനുള്ള മനുഷ്യനാണോ അതോ വെറും മാംസപിണ്ഡമാണോ എന്ന് തിരിച്ചറിയാനാകാതെ ആശുപത്രി അധികൃതര്‍ പകച്ചുനിന്നു. ആംബുലന്‍സുകളില്‍ നിന്ന് ഇറ്റുവീണ ചോരയില്‍ മെഡിക്കല്‍ കോളേജ് മുറ്റം തളംകെട്ടി നില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ദുരന്തത്തിന്റെ ഭീകരതയില്‍ മരവിച്ച അവസ്ഥയിലായിരുന്നു മെഡിക്കല്‍ കോളേജ് പരിസരം.

പഹല്‍ഗാമിന്റെ മണ്ണില്‍ ചോര പടര്‍ന്ന കറുത്ത ദിനത്തിന് ഒരു വയസ്സ്; വിങ്ങുന്ന ഓര്‍മ്മകളുമായി താഴ്വര; വീരബലിദാനികള്‍ക്ക് പ്രണാമമര്‍പ്പിച്ച് രാജ്യം

ശ്രീനഗര്‍: പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യത്തിന്റെ താഴ് വരയായ പഹല്‍ഗാം, ഭീകരതയുടെ കരിനിഴലില്‍ വിറങ്ങലിച്ചു നിന്ന ആ കറുത്ത ദിനത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. നിശബ്ദമായ മലനിരകളെ വെടിയൊച്ചകള്‍ കൊണ്ട് പ്രകമ്പനം കൊള്ളിച്ച ആ ഭീകരാക്രമണത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍ ഇന്നും കശ്മീരിന്റെ ഹൃദയത്തില്‍ വേദനയായി അവശേഷിക്കുകയാണ്. വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും തിരക്കേറിയ പാതകളില്‍ ചോരപ്പുഴയൊഴുക്കി സമാധാനത്തിന്റെ അന്തരീക്ഷത്തെ തകര്‍ത്തെറിഞ്ഞ ആ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം ഇന്ന് ആ ധീരബലിദാനികള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു. കൃത്യം ഒരു വര്‍ഷം മുന്‍പ്,