കൊല്ലം: ബംഗളുരുവിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ ഐടി കമ്പനി ഉദ്യോഗസ്ഥ കാർത്തിക നായരുടെ മരണത്തെക്കുറിച്ച് സമഗ്രാഅന്വേഷണം നടത്തണമെന്ന് മാതാപിതാക്കൾ. ഈ ആവശ്യം ഉന്നയിച്ചു കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അവർ. കൊല്ലം അഞ്ചൽ സ്വദേശിനിയായ കാർത്തിക നായർ കഴിഞ്ഞ ഫെബ്രുവരി 20നാണ് ബംഗളുരുവിലെ ഫ്ലാറ്റിലെ കുളിമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.കാർത്തിക ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കാട്ടി പിതാവ് വേണുഗോപാലൻ നായർ കർണാടക കോടതിയെ സമീപിച്ചു. ബെംഗളൂരു പൊലീസ് കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കുടുംബം നിയമപോരാട്ടത്തിന് ഇറങ്ങുന്നത്..
തിരുവനന്തപുരം സ്വദേശിയായ നിഖിലുമായി 2017ല്‍ ആയിരുന്നു കാർത്തികയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. വിവാഹശേഷം അധ്യാപക ജോലി ഉപേക്ഷിച്ച് നിഖിലിനൊപ്പം ബെംഗളൂരുവിലെത്തിയ കാർത്തിക അവിടെ ഐടി സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഭര്‍ത്താവ് നിഖിൽ ജോലിയുടെ ഭാഗമായി മെക്സിക്കോയിലേക്ക് പോയതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇവർക്ക് 5 വയസ്സുള്ള ഒരു മകളുണ്ട്.
മകൾ സ്വയം ജീവനൊടുക്കില്ലെന്ന് ഉറപ്പിച്ചു പറയുന്ന കുടുംബം പ്രധാനമായും 3 കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ‘മരണം നടക്കുന്നതിന് വെറും അരമണിക്കൂർ മുൻപ് കാർത്തിക ഫ്ലാറ്റിലേക്ക് വരുന്ന ദൃശ്യങ്ങളിൽ അസ്വാഭാവികമായി ഒന്നുമില്ല. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ കാർത്തിക ജീവനൊടുക്കി എന്ന് വിശ്വസിക്കാനാവില്ലെന്ന് പിതാവ് പറയുന്നു.’ ‘കുടുംബപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാർത്തിക നേരത്തെ അയച്ച ഫോൺ ചാറ്റുകൾ പൊലീസിന് കൈമാറിയിട്ടും അന്വേഷണമുണ്ടായില്ല.’ ‘മരണം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ബെംഗളൂരു പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കുന്നില്ലെന്നാണ് ആക്ഷേപം.’
എന്റെ മകൾ മരിക്കില്ല, അവളെ ആരെങ്കിലും എന്തെങ്കിലും ചെയ്തതാകാം. നീതി കിട്ടും വരെ പോരാടും. ഇന്ദിരാകുമാരി (കാർത്തികയുടെ അമ്മ) ബെംഗളൂരു പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന ഡിജിപിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. നിലവിൽ കർണാടക കോടതിയുടെ ഇടപെടലിലൂടെ കൃത്യമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തലസ്ഥാനത്ത് ‘ക്രോസ് മസാജ്’ നടത്തിയത് രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനോ? സദാചാര ക്ലാസ് എടുക്കുന്നവരുടെ ‘സുഖചികിത്സ’ കേന്ദ്രം പൂട്ടിച്ച മേയര്‍ക്ക് ബിഗ് സല്യൂട്ട്! ആര്‍ഷഭാരത സംസ്കാരം പ്രസംഗിക്കുന്നവരുടെ മുഖംമൂടി വലിച്ചുകീറി സന്ദീപ് വാര്യര്‍; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ സ്പാ വിവാദം





