തലസ്ഥാനത്ത് ‘ക്രോസ് മസാജ്’ നടത്തിയത് രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനോ? സദാചാര ക്ലാസ് എടുക്കുന്നവരുടെ ‘സുഖചികിത്സ’ കേന്ദ്രം പൂട്ടിച്ച മേയര്‍ക്ക് ബിഗ് സല്യൂട്ട്! ആര്‍ഷഭാരത സംസ്‌കാരം പ്രസംഗിക്കുന്നവരുടെ മുഖംമൂടി വലിച്ചുകീറി സന്ദീപ് വാര്യര്‍; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ സ്പാ വിവാദം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുലച്ച് വമ്പന്‍ സെക്‌സ് സ്‌കാന്‍ഡല്‍ വിവാദം. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത്, സെക്രട്ടറിയേറ്റിന്റെ മൂക്കിന് താഴെ ‘ആര്‍ഷഭാരത സംസ്‌കാരം’ മറന്ന് ക്രോസ് മസാജിംഗും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയ സ്പാ സെന്ററിന്റെ ഉടമസ്ഥന്‍ ബിജെപി സംസ്ഥാന നേതാവായ ഷൈന്‍ ലാല്‍ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍ രംഗത്ത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനുമായ നേതാവിന്റെ പിതാവിന്റെ പേരിലാണ് ഈ വിവാദ സ്പാ പ്രവര്‍ത്തിച്ചിരുന്നതെന്ന വാര്‍ത്ത പുറത്തുവന്നതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് തെരുവിലെത്തിയിരിക്കുകയാണ്. മേയർ വി വി രാജേഷ് നേരിട്ടെത്തി പൂട്ടിച്ച സ്പായുടെ യഥാര്‍ത്ഥ ഉടമസ്ഥനെ വെളിപ്പെടുത്തിക്കൊണ്ട് സന്ദീപ് വാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ബിജെപി കേന്ദ്രങ്ങളില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ‘രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഷൈന്‍ ലാല്‍. ഇത് രാജീവിന് രാജേഷ് കൊടുത്ത പണിയാണ്,’ എന്നാണ് സന്ദീപ് വാര്യര്‍ തുറന്നടിച്ചിരിക്കുന്നത്.

ആര്‍ഷഭാരത സംസ്‌കാരത്തിനെതിരായി ക്രോസ് മസാജിംഗ് നടത്തിയിരുന്ന മിത്രത്തെ പാര്‍ട്ടിയുടെ സംസ്ഥാന നേതാവാക്കിയതിന് രാജീവ് ചന്ദ്രശേഖരന്‍ മറുപടി പറയേണ്ടി വരുമെന്നും സന്ദീപ് പരിഹസിക്കുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഒട്ടും ‘ഹാപ്പി എന്‍ഡിംഗ്’ ആയിരിക്കില്ലെന്ന വരികളിലൂടെ വരാനിരിക്കുന്ന വലിയ ദുരന്തത്തിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടുന്നത്. പാങ്ങോട് സ്വദേശിയായ മനോഹരന്‍ എന്നയാളുടെ പേരിലാണ് സ്പാ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ പ്രമുഖ നേതാവ് ഷൈന്‍ ലാല്‍ തന്റെ സത്യവാങ്മൂലത്തില്‍ പിതാവിന്റെ പേരായി നല്‍കിയിരിക്കുന്നതും ഇതേ ‘മനോഹരന്‍’ എന്നാണ്. ഇത് വെറുമൊരു യാദൃശ്ചികതയല്ലെന്നും, നേതാവിന്റെ ബിനാമി ഇടപാടാണെന്നുമാണ് ഉയരുന്ന ഗുരുതര ആരോപണം. നഗരസഭയുടെ അനുമതിയോ ലൈസന്‍സോ ഇല്ലാതെ അതീവ രഹസ്യമായി പ്രീമിയം സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രത്തില്‍ നടന്നിരുന്നത് എന്തൊക്കെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

തൃക്കണ്ണാപുരത്ത് കൗണ്‍സിലറാകാന്‍ ആഗ്രഹിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പി ആത്മഹത്യ ചെയ്ത സംഭവത്തിലും ഈ നേതാവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. ആനന്ദിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഷൈന്‍ ലാലിന്റെ ഇടപെടലായിരുന്നുവെന്നും അന്ന് ആരോപണമുണ്ടായിരുന്നു. അന്ന് തൃക്കണ്ണാപുരം സീറ്റ് കൈവിട്ടുപോയത് ബിജെപിക്ക് നഗരസഭാ ഭരണം തന്നെ നഷ്ടമാകുന്നതിലേക്ക് നയിച്ചു. ഇപ്പോള്‍ അതേ നേതാവ് തന്നെ സ്പാ വിവാദത്തില്‍ കുടുങ്ങുമ്പോള്‍ അത് കാവ്യനീതിയായാണ് അണികള്‍ കാണുന്നത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസില്‍ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നത് ദുരൂഹമാണ്. പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ അണിയറയില്‍ വമ്പന്‍ സ്രാാവുകള്‍ തന്നെ രംഗത്തുണ്ടെന്നാണ് സൂചന. കാട്ടാക്കടയിലോ അരുവിക്കരയിലോ ഈ നേതാവിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനിരിക്കെയാണ് സ്പാ വിവാദം പുറത്തുവരുന്നത്.

എന്തായാലും സന്ദീപ് വാര്യരുടെ വെളിപ്പെടുത്തലോടെ ബിജെപിയിലെ ഗ്രൂപ്പ് യുദ്ധം മുറുകുമെന്ന് ഉറപ്പായി. സദാചാരം പ്രസംഗിക്കുകയും രഹസ്യമായി ‘സുഖചികിത്സ’ കേന്ദ്രങ്ങള്‍ നടത്തുകയും ചെയ്യുന്ന നേതാക്കന്മാരെ വച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖരന്‍ എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.