ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ കൊല്ലപ്പെട്ട സംഭവം: പിരിച്ചുവിട്ടതിന് പ്രതികാരമായി മുൻ ജോലിക്കാരന്റെ ക്രൂരത; പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളും സിവിൽ സർവീസ് പരീക്ഷാർത്ഥിയുമായ യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മുൻ ജോലിക്കാരൻ അറസ്റ്റിൽ. എട്ടുമാസത്തോളം യുവതിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന പത്തൊമ്പതുകാരനായ രാഹുൽ ആണ് ക്രൂരകൃത്യം നടത്തിയ ശേഷം പിടിയിലായത്. പ്രതിയെ ഡൽഹി ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്.  യുവതിയുടെ മാതാപിതാക്കൾ ജിമ്മിൽ പോയ സമയത്താണ് രാഹുൽ വീട്ടിൽ അതിക്രമിച്ചു കയറിയത്. ജോലിക്കാർക്കായി വീട്ടുകാർ താക്കോൽ ഷൂ റാക്കിൽ വെക്കുന്ന വിവരം പ്രതിക്ക് നേരത്തെ അറിയാമായിരുന്നു. ഈ

നടി ആക്രമിക്കപ്പെട്ട കേസ്: ജഡ്ജി ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റത്തിനെതിരെ അതിജീവിത; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും നിവേദനം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്ത്. ഹണി എം. വർഗീസിന്റെ സ്ഥാനക്കയറ്റം തടയണമെന്നാവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും അതിജീവിത പ്രത്യേക പരാതിയും സമർപ്പിച്ചിട്ടുണ്ട്.  കേസിന്റെ വിചാരണ വേളയിൽ ജഡ്ജിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും നിഷ്പക്ഷതയില്ലായ്മയുമാണ് അതിജീവിത നിവേദനത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ

അതിവേഗ ബോട്ടുകളില്‍ കപ്പലിനെ വളയുന്നതും മുഖംമൂടി ധരിച്ച സൈനികര്‍ ആയുധങ്ങളുമായി കപ്പലിലേക്ക് അതിക്രമിച്ചു കയറുന്നതും ദൃശ്യങ്ങളില്‍; ഹോര്‍മുസില്‍ ഇറാന്റെ ‘കടല്‍വേട്ട’; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ടെഹ്റാന്‍: ലോകത്തിന്റെ ചരക്കുനീക്ക പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ ഭാഗത്തുനിന്ന് നടുക്കുന്ന സൈനിക നീക്കം. ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എപ്പാമിനോണ്ടാസ്’ ഉള്‍പ്പെടെ രണ്ട് വലിയ ചരക്ക് കപ്പലുകള്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡ്  വെടിവെപ്പിന് പിന്നാലെ പിടിച്ചെടുത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ഈ നടപടി ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. ദുബായിലെ ജബല്‍ അലിയില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന ‘എപ്പാമിനോണ്ടാസ്’, പനാമ പതാക

സ്‌ഫോടനത്തിന്റെ ആഘാതം 750 മീറ്ററപ്പുറത്തേക്ക്; പാടശേഖരത്തുനിന്ന് തല കണ്ടെത്തി; കാണാതായവരിൽ ഒരാളെ തിരിച്ചറിഞ്ഞു; തെരച്ചിൽ കർശനമാക്കി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 750 മീറ്റർ (മുക്കാൽ കിലോമീറ്റർ) അകലെയുള്ള പാടശേഖരത്തിൽനിന്ന് പുരുഷന്റെ തല കണ്ടെത്തി. അപകടത്തിൽ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശിയും തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗവുമായ ഗിരിയുടേതാണ് ഈ ശരീരഭാഗമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.  ഇന്ന് രാവിലെ മുതൽ തന്നെ 150-ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥരും കഡാവർ നായകളുടെ സഹായത്തോടെയും അപകടസ്ഥലത്തും പരിസരപ്രദേശങ്ങളിലും തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് അപകടസ്ഥലത്തുനിന്ന് വളരെ ദൂരെയായി ശരീരഭാഗം

മരിച്ചവരോടുള്ള ആദര സൂചകമായി പൂരം ചടങ്ങു മാത്രമാകണമായിരുന്നു; ഈ സങ്കട കാലത്ത് എങ്ങനെ ഇലഞ്ഞിത്തറ മേളത്തിന് മലയാളി കൈയ്യടിക്കും? മരണവീടിന്റെ നടുമുറ്റത്ത് മേളക്കൊഴുപ്പോ? ഇത്തവണ എല്ലാം പേരിന് മാത്രം മതിയായിരുന്നു; തൃശൂര്‍ പൂരത്തിന് ചൂടുകാല കുടുമാറ്റം!

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തില്‍ പൊലിഞ്ഞ ജീവനുകളുടെ ഓര്‍മ്മയില്‍ കേരളം വിതുമ്പുമ്പോഴും പൂരനഗരിയില്‍ മേളക്കൊഴുപ്പിന് അനുമതി നല്‍കുന്ന വിവാദമാകുന്നു. വെടിക്കെട്ടും കുടമാറ്റവും വെട്ടിച്ചുരുക്കിയെങ്കിലും ഇലഞ്ഞിത്തറ മേളമുള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍ അതിന്റെ മുഴുവന്‍ ആവേശത്തിലും നടത്താനുള്ള തീരുമാനം മരിച്ചവരോടുള്ള അനാദരവാണെന്ന ആക്ഷേപം ശക്തമാണ്. ഒരു നാട് മുഴുവന്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ഇലഞ്ഞിത്തറ മേളത്തിന് മലയാളിക്ക് കൈയ്യടിക്കാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്. വെടിപ്പുര ദുരന്തത്തിന് പിന്നാലെ പൂരം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ദേവസ്വങ്ങളുടെ

ഇനി ആകാശത്തിലൂടെ പറക്കാം! പറക്കുന്ന കാറുകളും റോബോട്ടുകളുമായി എക്സ്പെങ് വരുന്നു; പറക്കുന്ന കാറുകൾക്ക് ലഭിച്ചത് ഏഴായിരത്തിലധികം പ്രീ-ഓർഡറുകൾ ലഭിച്ചു

ബെയ്ജിംഗ്: ചൈനീസ് ഇലക്ട്രിക് വാഹന വിപണിയിലെ പ്രമുഖരായ എക്സ്പെങ് (Xpeng) ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ “പറക്കുന്ന കാറുകളുടെയും” ഹ്യൂമനോയിഡ് റോബോട്ടുകളുടെയും വൻതോതിലുള്ള ഉൽപ്പാദനത്തിലേക്ക് കമ്പനി കടക്കുകയാണെന്ന് എക്സ്പെങ് പ്രസിഡന്റ് ബ്രയാൻ ഗു വ്യക്തമാക്കി. വ്യാഴാഴ്ച (23/4/2026) റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിർണ്ണായക വിവരങ്ങൾ പങ്കുവെച്ചത്. അടുത്ത വർഷം തന്നെ പറക്കുന്ന കാറുകളുടെ നിർമ്മാണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെ 2026-ന്റെ അവസാന പാദത്തോടെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ

ഹോർമുസ് കടലിടുക്കിൽ സംഘർഷം; രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; സൈനികർ കപ്പലിൽ കയറുന്ന വീഡിയോ പുറത്ത്

ടെഹ്‌റാൻ: ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ രണ്ട് കണ്ടെയ്‌നർ കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു. എംഎസ്‌സി-ഫ്രാൻസെസ്ക, എപമിനോഡെസ് എന്നീ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തത്. ഈ വർഷം ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇറാൻ നടത്തുന്ന ആദ്യത്തെ പ്രധാന സൈനിക നടപടിയാണിത്. ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ പുറത്തുവിട്ട വീഡിയോയിൽ, മുഖംമൂടി ധരിച്ച സായുധ സംഘം വേഗതയേറിയ ബോട്ടുകളിൽ വന്ന് കപ്പലുകളിൽ കയറുന്ന ദൃശ്യങ്ങൾ വ്യക്തമാണ്. കപ്പലിന്റെ ഡെക്ക് നിയന്ത്രണത്തിലാക്കിയ സൈനികർ കപ്പലുകളെ ഇറാൻ തീരത്തേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ.

ഐപിഎൽ സീസണിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് താരം മുകേഷ് ചൗധരിയുടെ മാതാവ് അന്തരിച്ചു; മുകേഷിന് താങ്ങായി എം.എസ്. ധോനി

ചെന്നൈ: ഐപിഎൽ സീസണിനിടെ ചെന്നൈ സൂപ്പർ കിങ്‌സ് പേസർ മുകേഷ് ചൗധരിക്ക് കനത്ത ആഘാതം. ഒരു വർഷത്തിലേറെയായി അസുഖബാധിതയായിരുന്ന മുകേഷിന്റെ മാതാവ് പ്രേം ദേവി അന്തരിച്ചു. ചൊവ്വാഴ്ച മുംബൈയിലെ ടാറ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഈ ദുഃഖകരമായ നിമിഷത്തിൽ മുകേഷിന് വലിയൊരു ആശ്വാസവും പിന്തുണയുമായി ടീം നായകൻ എം.എസ്. ധോനിയുണ്ടായിരുന്നു. മുകേഷിന്റെ അമ്മ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് നിരന്തരമായി ധോനി അദ്ദേഹവുമായി ബന്ധപ്പെടുകയും വിശേഷങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മാതാവിനെ നേരിട്ട്

നന്ദഗോവിന്ദത്തിന് സഖാക്കളുടെ ‘കാവല്‍’; വിദ്വേഷത്തിനെതിരെ ഡിവൈഎഫ്‌ഐ, കൗതുകത്തോടെ അണികള്‍; ഒരു ‘തെറ്റ്’ കൂടി സിപിഎം തിരുത്തുന്നു

തിരുവനന്തപുരം: ഒരിക്കല്‍ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയ്ക്ക് വളമിടുന്നുവെന്ന് ആരോപിച്ച് സിപിഎം സൈബറുകളില്‍ നിന്ന് രൂക്ഷമായ ആക്രമണം നേരിട്ട നന്ദഗോവിന്ദം ഭജന്‍സ് ഗ്രൂപ്പിന് ഇപ്പോള്‍ ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക പിന്തുണ. ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജന്‍സിനെതിരെ ആക്ഷേപവുമായെത്തിയ സംഘപരിവാറിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തുവന്നതോടെയാണ് പാര്‍ട്ടി നിലപാടിലെ ഈ കൗതുകകരമായ മാറ്റം ചര്‍ച്ചയാകുന്നത്. മുന്‍കാലങ്ങളില്‍ നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇടത് അനുകൂലികളില്‍ നിന്ന് ഉയര്‍ന്നിരുന്നത്. ഭജനയിലൂടെ ആര്‍എസ്എസിനും ഹിന്ദുത്വ അജണ്ടയ്ക്കും ഇവര്‍

കേരളത്തിൽ ഉഷ്ണതരംഗം: കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; അതീവ ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: സംസ്ഥാനത്ത് വേനൽചൂട് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ, ഉഷ്ണതരംഗത്തെത്തുടർന്ന് യുവാവ് മരിച്ച വാർത്ത കേരളത്തെ നടുക്കിയിരിക്കുകയാണ്. പള്ളിപ്പൊയിൽ സ്വദേശിയായ സനൽകുമാറാണ് കനത്ത ചൂടിൽ സൂര്യാതപമേറ്റ് ദാരുണമായി മരണപ്പെട്ടത്. കിണർ നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കവെ അപ്രതീക്ഷിതമായി അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക വൈദ്യപരിശോധനയിൽ സൂര്യാതപമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഈ വർഷത്തെ കഠിനമായ വേനൽക്കാലം തുടങ്ങിയ ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ സൂര്യാതപ മരണമാണിതെന്നത്