ചെന്നൈ: ഐപിഎൽ സീസണിനിടെ ചെന്നൈ സൂപ്പർ കിങ്സ് പേസർ മുകേഷ് ചൗധരിക്ക് കനത്ത ആഘാതം. ഒരു വർഷത്തിലേറെയായി അസുഖബാധിതയായിരുന്ന മുകേഷിന്റെ മാതാവ് പ്രേം ദേവി അന്തരിച്ചു. ചൊവ്വാഴ്ച മുംബൈയിലെ ടാറ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഈ ദുഃഖകരമായ നിമിഷത്തിൽ മുകേഷിന് വലിയൊരു ആശ്വാസവും പിന്തുണയുമായി ടീം നായകൻ എം.എസ്. ധോനിയുണ്ടായിരുന്നു. മുകേഷിന്റെ അമ്മ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് നിരന്തരമായി ധോനി അദ്ദേഹവുമായി ബന്ധപ്പെടുകയും വിശേഷങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മാതാവിനെ നേരിട്ട് സന്ദർശിക്കാനും ധോനി സമയം കണ്ടെത്തി. ക്രിക്കറ്റിനപ്പുറം ഒരു സഹതാരത്തിന് നൽകിയ ഈ വലിയ പിന്തുണ ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമാണ് മുകേഷ് തന്റെ ജന്മനാടായ രാജസ്ഥാനിലെ ഭീൽവാരയിലേക്ക് മടങ്ങിയത്. അവിടെവെച്ച് സഹോദരൻ ഡോ. രാജേഷ് ചൗധരിക്കൊപ്പം മാതാവിന്റെ അന്ത്യകർമ്മങ്ങളിൽ അദ്ദേഹം പങ്കെടുത്തു.അതേസമയം, കാലിലെ പേശീവലിവ് കാരണം ഈ സീസണിൽ ധോനിക്ക് ഇതുവരെ കളത്തിലിറങ്ങാൻ സാധിച്ചിട്ടില്ല. എന്നാൽ, അദ്ദേഹം പരിശീലന സെഷനുകളിൽ സജീവമായി തുടരുകയാണ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും നെറ്റ്സിൽ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ധോനി സമയം ചെലവഴിച്ചിരുന്നു. താരത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച കാര്യങ്ങൾ ടീം മെഡിക്കൽ സ്റ്റാഫിന്റെ നിർദേശപ്രകാരമായിരിക്കും തീരുമാനിക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഐപിഎല്‍ 2026: ചെന്നൈയെ തകര്‍ത്തെറിഞ്ഞ് രാജസ്ഥാന് റോയല്‍സ്; വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ എട്ട് വിക്കറ്റ് ജയം, നിരാശപ്പെടുത്തി സഞ്ചു സാംസണ്





