മെറ്റയിൽ വൻ പിരിച്ചുവിടൽ: ആഗോളതലത്തിൽ 10 ശതമാനം ജീവനക്കാരെ ഒഴിവാക്കും; കാരണമായി എഐ ചെലവുകൾ

മെൻലോ പാർക്ക്: ആഗോളതലത്തിലെ മുഴുവൻ ജീവനക്കാരിൽ 10 ശതമാനത്തോളം പേരെ പിരിച്ചുവിടാൻ തീരുമാനിച്ച് മെറ്റ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ  ഉപയോഗം മൂലം വർധിച്ചുവരുന്ന ചെലവുകളും സാമ്പത്തിക അനിശ്ചിതത്വങ്ങളും മുൻനിർത്തിയാണ് മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. കമ്പനിയുടെ എച്ച്ആർ വിഭാഗം ജീവനക്കാർക്ക് നൽകിയ മെമ്മോയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തേക്കുള്ള വലിയ നിക്ഷേപങ്ങൾ മൂലം ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, മറ്റ് നിക്ഷേപങ്ങൾക്കായി പണം കണ്ടെത്തുന്നതിനാണ് തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട്

ആം ആദ്മി പാർട്ടിയിൽ വൻ പ്രതിസന്ധി: രാഘവ് ഛദ്ദയും ഒപ്പമുള്ള എംപിമാരും ബിജെപിയിൽ ചേർന്നു; എഎപിയുടെ ധാർമികത ചോദ്യം ചെയ്ത് ഛദ്ദ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് രാജ്യസഭാംഗം രാഘവ് ഛദ്ദ പാർട്ടി വിട്ടു. ഇദ്ദേഹത്തിന് പുറമെ അശോക് മിത്തൽ, സന്ദീപ് പഥക് തുടങ്ങി ആറ് എഎപി എംപിമാരും ബിജെപിയിൽ ചേർന്നു. എഎപിയുടെ ധാർമിക മൂല്യങ്ങളിൽ മാറ്റം വന്നുവെന്നും പാർട്ടി സ്വന്തം നേട്ടത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചാണ് രാഘവ് ഛദ്ദയുടെ പടിയിറക്കം. തന്റെ യുവത്വത്തിന്റെ 15 വർഷം വിയർപ്പൊഴുക്കി വളർത്തിയ പാർട്ടി ഇപ്പോൾ അതിന്റെ ധാർമിക മൂല്യങ്ങളിൽ നിന്ന് പൂർണമായും വ്യതിചലിച്ചുവെന്ന് രാഘവ് ഛദ്ദ മാധ്യമങ്ങളോട്

സെലീനയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിർണായക തെളിവുകൾ

കായംകുളം: ബന്ധുവിന്റെ വിവാഹ ചടങ്ങിനെത്തിയ യുവതിയുടെ മരണം പാമ്പുകടിയേറ്റതെന്നുതന്നെയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചേരാവള്ളി വടക്കേ തേപ്പിൽ സെലീനയുടെ (42) മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന തെളിവുകളാണ് പുറത്തുവന്നത്. ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളും ശരീരത്തിനുള്ളിൽ വിഷാംശത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊറ്റുകുളങ്ങരയിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു സെലീന. മകൾക്കൊപ്പം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി സെലീന പറയുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ലൈസൻസി സതീശൻ മരിച്ചു; മരണസംഖ്യ 11 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസി മുണ്ടത്തിക്കോട് സതീശൻ അന്തരിച്ചു. 90 ശതമാനത്തോളം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സതീശൻ മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  സതീശന്റെ മരണത്തോടെ, വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ ഔദ്യോഗിക കണക്ക് 11 ആയി ഉയർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ഇപ്പോഴും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില അതീവ

ലിഫ്റ്റ് ചോദിച്ചു കാറിൽ കയറി, നേരിട്ടത് കൊടും ക്രൂരത; വിഴിഞ്ഞത്ത് യുവതിക്ക് നേരെ അതിക്രമം നടത്തിയവർ റിമാൻഡിൽ

തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ കാറിനുള്ളിൽ പെൺകുട്ടിക്ക് നേരെ ബലാത്സം​ഗ ശ്രമം. സംഭവത്തിൽ രണ്ട് പേർ പോലീസിന്റെ പിടിയിൽ. ഇന്നലെ രാവിലെ വിഴിഞ്ഞം ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. തമ്പാനൂരിലേയ്ക്ക് പോകാൻ നിന്ന പെൺകുട്ടിയെ തമ്പാനൂരിൽ എത്തിക്കാമെന്ന് പറഞ്ഞു കാറിൽ കയറ്റിയ ശേഷം ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായി. വിഴിഞ്ഞം സ്വദേശികളായ അജിത് രാജ്, അശോകൻ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.  പെൺകുട്ടിയെ കാറിന്റെ പുറകിലെ സീറ്റിൽ കയറ്റിയശേഷം മുൻപിൽ ഡ്രൈവറുടെ കൂടെ ഇരുന്നയാൾ പുറകിലെ

ഐപിഎൽ ‘എൽക്ലാസിക്കോ’: മുംബൈയെ തകർത്ത് ചെന്നൈ; സെഞ്ച്വറി തിളക്കവുമായി സഞ്ജു സാംസൺ; റെക്കോർഡ് പുസ്തകത്തിൽ പുതിയ കുതിപ്പ്

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ‘എൽക്ലാസിക്കോ’ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ച്വറി പ്രകടനമാണ് ചെന്നൈയ്ക്ക് കരുത്തായത്. 54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, മുംബൈ ബൗളർമാരെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കി. മുംബൈയെ വെറും 104 റൺസിന് ചുരുട്ടിക്കെട്ടാൻ ചെന്നൈയ്ക്ക് സാധിച്ചു എന്നത് ഈ വിജയത്തിന്റെ തിളക്കം കൂട്ടുന്നു.  ഈ സെഞ്ച്വറിയോടെ ഐപിഎൽ ചരിത്രത്തിൽ അഞ്ച് ശതകങ്ങൾ തികയ്ക്കുന്ന

മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണം; വിരമിച്ചിട്ടും വാഹനത്തിൽ ഔദ്യോഗിക ചിഹ്നം മാറ്റിയില്ല

കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണം. വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം  പതിച്ച സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കഴിഞ്ഞ ദിവസം ടോമിൻ ജെ. തച്ചങ്കരി കോട്ടയം കോടതിയിൽ എത്തിയത് തന്റെ സ്വകാര്യ വാഹനത്തിലായിരുന്നു. ഈ വാഹനത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചിഹ്നമായ മൂന്ന് നക്ഷത്രങ്ങൾ പതിച്ചിരുന്നു. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ വിവാദമാവുമെന്ന് കണ്ട്

സംസ്ഥാനത്ത് പാമ്പുകടി മരണങ്ങൾ വർധിക്കുന്നു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്; കാഷ്വാലിറ്റിയിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടി മൂലം തുടർച്ചയായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡിഎംഒമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. കാഷ്വാലിറ്റിയിൽ ചികിത്സയ്ക്കെത്തുന്ന കേസുകളിൽ പാമ്പുകടിയേറ്റിട്ടുണ്ടോ എന്ന സാധ്യത കൂടി പരിശോധിക്കണമെന്ന കർശന നിർദ്ദേശം ആശുപത്രികൾക്ക് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മരണങ്ങളിൽ, ആദ്യഘട്ടത്തിൽ പാമ്പുകടിയേറ്റതാണെന്ന് തിരിച്ചറിയാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഈ നടപടി. കാഷ്വാലിറ്റിയിൽ എത്തുന്ന എല്ലാ കേസുകളിലും പാമ്പുകടിയേറ്റുള്ള സാധ്യതകൾ കൂടി പരിശോധിക്കണം. സംസ്ഥാനത്തെ ആശുപത്രികളിൽ ആന്റിവെനത്തിന് ക്ഷാമമില്ലെന്ന് ഡിഎംഒ അറിയിച്ചു. എല്ലാ താലൂക്ക്, ജില്ലാ

നഗരസഭയ്‌ക്കെതിരെ മന്ത്രി വി. ശിവൻകുട്ടി; മാലിന്യ പ്രശ്നത്തിൽ പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിലും തെരുവ് വിളക്ക് കത്താത്തതിലും അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ മുന്നറിയിപ്പ്. മാലിന്യനിർമാർജനം, തെരുവ് വിളക്ക് കത്തിക്കൽ, കുടിവെള്ള വിതരണം തുടങ്ങിയവയിൽ നഗരസഭയ്ക്കു ഉത്തരവാദിത്തമില്ലെന്ന മേയറുടെ മറുപടി  പരിഹാസ്യമാണെന്ന് തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രികൂടിയായ ശിവൻകുട്ടി പറഞ്ഞു. നഗരസഭാഭരണം ദുസ്സഹമാണിപ്പോൾ.മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയില്ല. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്ന് ശിവൻകുട്ടി പരിഹസിച്ചു. നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല. എന്നാൽ

സ്ഥാനമൊഴിയാനില്ല; ബി. ഉണ്ണികൃഷ്ണന്‍ തന്നെ ഫെഫ്ക അമരക്കാരന്‍

കൊച്ചി: ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫെഫ്കയുടെ (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള) നേതൃസ്ഥാനത്തുനിന്ന് മാറാനുള്ള ബി. ഉണ്ണികൃഷ്ണന്റെ സന്നദ്ധത ജനറല്‍ കൗണ്‍സില്‍ തള്ളി. ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയായും സിബി മലയില്‍ പ്രസിഡന്റായും തുടരണമെന്നാണ് കൗണ്‍സിലിന്റെ ഐകകണ്‌ഠേനയുള്ള തീരുമാനം. സംഘടനയില്‍ ഇപ്പോള്‍ മാറ്റങ്ങള്‍ ആവശ്യമില്ലെന്നും നിലവിലെ നേതൃത്വം തന്നെ മുന്നോട്ട് പോകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. ജനറല്‍ കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഉണ്ണികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദീര്‍ഘകാലം നേതൃപദവിയില്‍ ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു ബി. ഉണ്ണികൃഷ്ണന്‍.