പണിക്കായി നൽകിയ ഓട്ടോറിക്ഷ പൊളിച്ചുവിറ്റു; വർക്ക്ഷോപ്പ് ഉടമയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അറ്റകുറ്റപണിക്കായി നല്‍കിയ ഓട്ടോറിക്ഷ പൊളിച്ചു വിറ്റ വർക്ക്ഷോപ്പ് ഉടമയടക്കം മൂന്നുപേർ പോലീസിന്റെ പിടിയിലായി. പണിക്കായി നൽകിയ ഓട്ടോ റിക്ഷയുടെ എൻജിൻ അഴിച്ചുമാറ്റി മറ്റൊരാൾക്ക്‌ വിൽക്കുകയായിരുന്നു. വാഹനത്തിന്റെ ചേസിസ് നമ്പറില്‍ തിരുത്തൽ വരുത്തി മറിച്ചുവിൽപ്പന നടത്തുകയും ചെയ്തിട്ടുണ്ട്. വട്ടിയൂർക്കാവ് സ്വദേശിയുടെ ഓട്ടോറിക്ഷയാണ് വർക്ക്‌ ഷോപ്പ് ഉടമയും സംഘവും പൊളിച്ചുവിറ്റത്. റീ ടെസ്റ്റിന് മുന്നോടിയായുള്ള അറ്റകുറ്റ പണികൾക്കായാണ് വാഹനം വർക്ക്‌ഷോപ്പിൽ നൽകിയിരുന്നത്. തിരുവനന്തപുരം മരുതൻകുഴിയിൽ വർക്ക്ഷോപ്പ് നടത്തുന്ന ആനന്ദ്, കൂട്ടാളികളായ രാജേഷ്‌കുമാർ, മുഹമ്മദ്‌ സൽമാൻ എന്നിവരെയാണ് വട്ടിയൂർകാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പണിയ്ക്ക്

കെ-പോപ്പും കെ-ഡ്രാമയും വധശിക്ഷയ്ക്ക് കാരണം; കൊലക്കയറുകള്‍ മുറുകുന്ന ഉത്തരകൊറിയ; കോവിഡു കാലത്ത് വധശിക്ഷകളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

സോള്‍: ലോകം കോവിഡ് മഹാമാരിയുടെ ഭീതിയിലായിരുന്ന കാലയളവില്‍ ഉത്തരകൊറിയയില്‍ വധശിക്ഷ നടപ്പാക്കുന്നത് ക്രമാതീതമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ജനങ്ങളെ ഭീതിയുടെ നിഴലില്‍ നിര്‍ത്താനും ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രപരമായ മേധാവിത്വം ഉറപ്പാക്കാനും കിം ജോങ് ഉന്‍ വധശിക്ഷയെ ആയുധമാക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്കിംഗ് ഗ്രൂപ്പ്’ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2020 ജനുവരി മുതല്‍ 2024 അവസാനം വരെയുള്ള കാലയളവില്‍ കുറഞ്ഞത് 153 പേര്‍ക്കെങ്കിലും വധശിക്ഷ നടപ്പാക്കുകയോ വിധിക്ക് വിധേയരാവുകയോ ചെയ്തിട്ടുണ്ട്. മഹാമാരിക്ക്

മംഗല്യപ്പന്തലില്‍ മരണം; താലിച്ചാര്‍ത്താന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വരന്‍ മടങ്ങി; ചാത്താരി ഗ്രാമം കണ്ണീര്‍ക്കടലില്‍!

തൃപ്പൂണിത്തുറ: ആനന്ദാരവങ്ങള്‍ ഉയരേണ്ട കല്യാണവീട്ടില്‍ ഇപ്പോള്‍ ഉയരുന്നത് ഹൃദയം പിളര്‍ക്കുന്ന നിലവിളികള്‍ മാത്രം. മംഗല്യത്തിന്റെ മധുരം നുണയേണ്ട ദിനത്തില്‍, ഉറ്റവരെയും ഉടയവരെയും കണ്ണീര്‍ക്കടലിലാഴ്ത്തി ജസ്റ്റിന്‍ മരണത്തിന് കീഴടങ്ങി. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി. ജോണ്‍ (32) ആണ് സ്വന്തം വിവാഹദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യശ്വാസം വലിച്ചത്. ഒരു നാടിന്റെയാകെ പ്രതീക്ഷയായിരുന്ന യുവാവിന്റെ അപ്രതീക്ഷിത വിയോഗം ചാത്താരി ഗ്രാമത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വെച്ചായിരുന്നു ജസ്റ്റിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ശനിയാഴ്ച

വ്യാജ മെഡിക്കൽ ബിൽ നൽകി പണം തട്ടാൻ ശ്രമം: വിവാദ മജിസ്‌ട്രേറ്റ് റോസ്‌മേരിക്ക് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് പിന്നാലെ

തൃശ്ശൂർ: വിവാദ മുൻസിഫ് മജിസ്ട്രേറ്റിന് സസ്പെൻഷൻ. വ്യാജ മെഡിക്കൽ ബിൽ നൽകി പണം തട്ടാൻ ശ്രമിച്ചതിനാണ് സസ്പെൻഷൻ. തൃശ്ശൂർ ജുഡീഷ്യൽ മൂന്നാം ക്ലാസ് മനിസ്ട്രേറ്റായ റോസ്മേരിയെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയാണ് ഇവർ.  വ്യാജ മെഡിക്കൽ ബിൽ സമർപ്പിച്ചു 30,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള ഹൈക്കോടതി രജിസ്ട്രാർ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. ആറുമാസത്തേക്കാണ് സസ്പെൻഷൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. കുറ്റക്കാരി എന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടികൾ

തോറ്റാല്‍ ബിജെപി പ്രതിസന്ധിയിലാകും; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളിയോ? രാജീവ് ചന്ദ്രശേഖര്‍ ഫാക്ടര്‍ വിജയമോ?

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. പാര്‍ട്ടി പ്രതീക്ഷിക്കുന്ന നാലു സീറ്റുകളില്‍ വിജയം കണ്ടെത്താനായില്ലെങ്കില്‍, സംസ്ഥാന ഘടകത്തില്‍ വലിയ രീതിയിലുള്ള പൊട്ടിത്തെറികള്‍ക്കും നേതൃമാറ്റത്തിനുമുള്ള സാധ്യതകളാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന അമര്‍ഷം ഒരു സീറ്റുപോലും നേടാനായില്ലെങ്കില്‍ പരസ്യമായ കലാപമായി മാറാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ഇതിനോടകം തന്നെ ഉയര്‍ത്തുന്നുണ്ട്. പ്രധാനമായും

കടമറ്റം പള്ളി വെടിക്കെട്ട് ഉപേക്ഷിച്ചു; പകരം നിർമ്മിക്കുക സ്നേഹഭവനം; മാതൃകയായി പള്ളി അധികൃതർ

എറണാകുളം: എറണാകുളം കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കടമറ്റത്ത് വിശുദ്ധ ഗീവർഗീസിൻ്റെ പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായും, മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം സ്വീകരിച്ചതുമാണ് ഈ ചരിത്രപരമായ തീരുമാനം.  അടുത്തിടെ നടന്ന മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് വേണ്ടെന്ന നിലപാടിലേക്ക് പള്ളി അധികൃതർ എത്തിയത്. വിശ്വാസികളുടെ സുരക്ഷയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും മുൻഗണന നൽകിയാണ് സഭാ നേതൃത്വം ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.  വെടിക്കെട്ടിനായി ചെലവഴിക്കുന്ന വലിയൊരു തുക ജനങ്ങളുടെ

യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ ‘ഗര്‍ഭപാത്രവും അണ്ഡാശയവും സാധാരണ നിലയിലാണെന്ന്’ രേഖപ്പെടുത്തി; മെഡിക്കല്‍ കോളേജിലെ ‘ഗര്‍ഭപാത്രം’: ആരോഗ്യ കേരളത്തിന് നാണക്കേടായി തിരുവനന്തപുരത്തെ സ്‌കാനിംഗ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാജ്യത്തിന് തന്നെ മാതൃകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ നാണംകെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതര വീഴ്ച. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടിലാണ് ‘ഗര്‍ഭപാത്രവും അണ്ഡാശയവും സാധാരണ നിലയിലാണെന്ന്’ രേഖപ്പെടുത്തി അധികൃതര്‍ അനാസ്ഥ കാട്ടിയത്. കഴക്കൂട്ടം സ്വദേശിയായ ഷിഹാസിനാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 15-നാണ് കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ഷിഹാസ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. വൃക്കയിലെ കല്ല് സംശയിച്ച ഡോക്ടര്‍മാര്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിന് നിര്‍ദ്ദേശിക്കുകയായിരുന്നു.

വൈദ്യുതി വാങ്ങാനുള്ള അപേക്ഷ നല്‍കുന്നതില്‍ കെ.എസ്.ഇ.ബി.ക്കും അനുമതി നല്‍കുന്നതില്‍ റെഗുലേറ്ററി കമ്മിഷനും ഉണ്ടായ കാലതാമസം പ്രതിസന്ധിയുടെ ആഴം കൂട്ടി; വിലകൊടുത്താലും വൈദ്യുതിയില്ല; ലോഡ്ഷെഡിംഗ് കടുക്കും, വേനല്‍മഴയും കനിഞ്ഞേക്കില്ല

തിരുവനന്തപുരം: കാശെറിഞ്ഞാലും കറണ്ട് കിട്ടാത്ത അവസ്ഥയിലേക്ക് സംസ്ഥാനം മാറിയതോടെ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകുന്നു. ഉയര്‍ന്ന വില നല്‍കി പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയെങ്കിലും വിപണിയില്‍ വൈദ്യുതി ലഭ്യമല്ലാത്തതാണ് കെ.എസ്.ഇ.ബി.യെ കുഴയ്ക്കുന്നത്. ഇതോടെ നിലവിലുള്ള അപ്രഖ്യാപിത ലോഡ്ഷെഡിംഗ് വരും ദിവസങ്ങളില്‍ ഔദ്യോഗിക പവര്‍കട്ടായി മാറിയേക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങുന്നുണ്ട്. ഇത് പവര്‍കട്ടല്ലെന്നും ലോഡ് കൂടിയപ്പോള്‍ പ്രാദേശികമായി

പൊലീസ് പരിശീലനത്തിനിടയിൽ അപ്രതീക്ഷിത അതിഥി; ട്രെയിനിങ് കോളേജിലേക്ക് പാമ്പ് ഇഴഞ്ഞെത്തി; പൊലീസുകാർ ചിതറിയോടി

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ രാവിലെ നടന്ന പരിശീലന പരിപാടിക്കിടയിലേക്ക് ചേര ഇഴഞ്ഞെത്തിയതോടെ പൊലീസുകാർ ചിതറിയോടി.പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന പൊലീസുകാർക്കിടയിലേക്കാണ് രാവിലെ പാമ്പ് എത്തിയത്. അപ്രതീക്ഷിതമായ അതിഥിയെ കണ്ടതോടെ പരിശീലനം നിർത്തിവെച്ച് പൊലീസുകാർ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശീലനത്തിനിടെ പൊലീസുകാർ പാമ്പിനെ കണ്ട് പേടിച്ചോടുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.പാമ്പിനെ കണ്ടതിനെ തുടർന്ന് കോളേജ് ക്യാമ്പസിൽ വ്യാപകമായ പരിശോധന നടത്തി

പശ്ചിമേഷ്യയില്‍ ചോരപ്പുഴ; ലെബനനില്‍ മരണം 2500 കടന്നു: നയതന്ത്രത്തിന്റെ മുനയൊടിച്ച് ഇസ്രായേല്‍ ആക്രമണം

ബെയ്റൂട്ട്/വാഷിംഗ്ടണ്‍: വെടിനിര്‍ത്തല്‍ കരാറുകള്‍ പ്രഹസനമാക്കി ഇസ്രായേല്‍ ലെബനനില്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ മരണം 2,521 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. പരിക്കേറ്റവരുടെ എണ്ണം 7,800 പിന്നിട്ടതായി ലെബനന്‍ വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയെങ്കിലും, കരാര്‍ ലംഘനം ആരോപിച്ച് ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയാണ്. പശ്ചിമേഷ്യയില്‍ നയതന്ത്ര ശ്രമങ്ങള്‍ പൂര്‍ണ്ണമായും വഴിമുട്ടിയ അവസ്ഥയിലാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ലക്ഷ്യം കാണാതെ നീളുമ്പോള്‍, റഷ്യയും