സംസ്ഥാനത്ത് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; തൃശൂരിൽ ഷട്ടിൽ കളിക്കുകയായിരുന്ന നാല് കുട്ടികൾക്ക് പരുക്ക്

ആലപ്പുഴ: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ചെങ്ങന്നൂരിലാണ് ദാരുണ സംഭവം നടന്നത്. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. അതേസമയം, തൃശൂരിലും ഇടിമിന്നലേറ്റ് കുട്ടികൾക്ക് പരുക്കേറ്റു.വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ആസിഫ്. ഈ സമയം ശക്തമായ ഇടിയോടു കൂടി മഴ പെയ്യുന്നുണ്ടായിരുന്നു. കളിക്കിടെ അപ്രതീക്ഷിതമായി മിന്നലേൽക്കുകയായിരുന്നു.
തൃശൂർ വെങ്ങിണിശേരിയിലാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് മിന്നലേറ്റത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേശികളായ ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. ഇടിമിന്നൽ ഉള്ള സമയത്ത് കളിസ്ഥലങ്ങൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക. മിന്നൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.