തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരംമരണം റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയൻ്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
നഴ്സായി ജോലി ചെയ്തിരുന്ന ആര്യമോൾ വിദേശത്ത് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി ബെംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ഒരു മാസം മുൻപാണ് ആര്യമോൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.ആദ്യഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും കുളങ്ങളിലും ഇറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. മൂക്കിലൂടെ ശരീരത്തിനുള്ളിൽ കടക്കുന്ന അമീബ തലച്ചോറിനെ ബാധിക്കുന്ന മാരകമായ രോഗമാണിത്. പനി, തലവേദന, ഛർദ്ദി, അപസ്മാരം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
“ചെറ്റപ്പുരയിലാണ് ഞാൻ വളർന്നത്, ആ വിളിയിൽ അഭിമാനം”; മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി ജി. സുധാകരൻ


തിരുവനന്തപുരത്ത് തെറ്റു തിരുത്താന്‍ സി പി ഐ; നിയമസഭാ തോല്‍വിക്ക് പിന്നാലെ സംഘടനയില്‍ അഴിച്ചുപണി; ഷിബു കെ സുരേന്ദ്രന് പദവി തിരിച്ചു നല്കി; സമാന്തര നീക്കങ്ങള്‍ നേതൃത്വത്തിന് തലവേദനയാകുന്നു




