തൃശൂർ: കേരളത്തിന്റെ ആരോഗ്യചരിത്രത്തിൽ പുതിയൊരു അധ്യായമെഴുതിയ, സംസ്ഥാനത്തെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തൃശൂർ ചാലക്കുടിക്ക് അടുത്ത് പരിയാരം സ്വദേശിയാണ് ഇദ്ദേഹം.
2015 ജൂലൈ 24-നായിരുന്നു കേരളം സാക്ഷ്യം വഹിച്ച ആ ചരിത്രനിമിഷം. കേരളത്തിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ആ ശസ്ത്രക്രിയ, എറണാകുളം ലിസി ആശുപത്രിയിൽ വെച്ചാണ് നടന്നത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
കേരളത്തിൽ ആദ്യമായി ഒരു എയർ ആംബുലൻസ് ഉപയോഗിച്ച് ഹൃദയം എത്തിച്ച ശസ്ത്രക്രിയയായിരുന്നു ഇത്. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശർമയുടെ ഹൃദയമാണ് മാത്യു അച്ചാടന്റെ ശരീരത്തിൽ വെച്ചുപിടിപ്പിച്ചത്.ഡയലേറ്റഡ് കാർഡിയോ മയോപ്പതി എന്ന ഗുരുതരമായ രോഗത്തെ തുടർന്നാണ് അദ്ദേഹം അവയവം മാറ്റിവയ്ക്കേണ്ടി വന്നത്.
ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന മാത്യു അച്ചാടൻ, ശസ്ത്രക്രിയയ്ക്ക് ശേഷം വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ പത്തു വർഷത്തിലേറെക്കാലം രണ്ടാം ജന്മം നയിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും വിജയവും പ്രകടമാക്കിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അനേകം രോഗികൾക്ക് പ്രചോദനമേകിയ മാത്യു അച്ചാടന്റെ വിയോഗം ആരോഗ്യമേഖലയ്ക്കും വലിയൊരു നഷ്ടമാണ്.


മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി (86) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു
ശബരിമലയില്‍ നടന്നത് വന്‍ കൊള്ള! അറസ്റ്റ് ഭീഷണിയില്‍ 5 പ്രമുഖര്‍ ; മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും; സന്നിധാനത്ത് ഇന്ന് സ്ട്രോങ്ങ് റൂം തുറന്ന് പരിശോധന





