പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണം അതിനിര്‍ണ്ണായക ഘട്ടത്തിലേക്ക്. ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ക്ക് പുറമെ, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും അപഹരിക്കപ്പെട്ടുവെന്ന കണ്ടെത്തലോടെ അഞ്ച് പ്രമുഖര്‍ കൂടി ഉടന്‍ അറസ്റ്റിലായേക്കും. ഇതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.
ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇന്ന് സന്നിധാനത്തെത്തിയ എസ്.ഐ.ടി സംഘം സ്ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കും.സ്വര്‍ണ്ണപ്പാളികളുടെ കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയക്കും.
ശ്രീകോവിലിന്റെ പഴയ വാതിലിലെ സ്വര്‍ണ്ണത്തിലും കുറവുണ്ടോ എന്ന് സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണ്ണത്തിന് പകരം മറ്റ് ലോഹങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ സഹായം തേടും.
ഗവർണർ രാജേന്ദ്ര അർലേക്കറുടെ കാലടി സന്ദർശനം: കർശന മാർഗനിർദേശങ്ങളുമായി സർവകലാശാല; കയ്യടിക്കും മൊബൈലിനും നിയന്ത്രണം
2019-ലെയും 2025-ലെയും സ്വര്‍ണ്ണ ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ കൂടാതെ അക്കാലത്തെ രണ്ട് ബോര്‍ഡ് അംഗങ്ങളെയും ചോദ്യം ചെയ്യും. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ 2025-ല്‍ മറിച്ചുവിറ്റതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. എന്നാല്‍ കട്ടിളപ്പാളി കേസില്‍ കൂടി പ്രതിയായതിനാല്‍ ഇയാള്‍ക്ക് ഉടന്‍ പുറത്തിറങ്ങാന്‍ കഴിയില്ല.മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ എസ്. ശ്രീകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനായി ഇയാളെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടേക്കും.


ഒടുവിൽ ആ ‘വനവാസം’ എത്തി, വാഗമണ്ണിൽ ‘വനവാസം’ റിസോർട്ട് ഉദ്ഘാടനം ചെയ്ത് വി.ഡി. സതീശൻ; തിരഞ്ഞെടുപ്പ് കാലത്തെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും





