തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷയുള്ള ശ്രീകോവിലിന് മുന്നില്‍ നടന്നത് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രിത കൊള്ളയെന്ന് സൂചന. ദ്വാരപാലക ശില്പങ്ങളിലും കട്ടിളകളിലും പതിപ്പിച്ചിരുന്ന പഴയ സ്വര്‍ണ്ണപ്പാളികള്‍ അപ്പാടെ മാറ്റിയശേഷം, പുതിയ അച്ചുണ്ടാക്കി ചെമ്പില്‍ വ്യാജ പാളികള്‍ നിര്‍മ്മിച്ച് നേരിയ തോതില്‍ സ്വര്‍ണ്ണം പൂശി തിരികെ വെച്ചെന്നാണ് വി എസ് എസ് സി ലാബിന്റെ ശാസ്ത്രീയ പരിശോധന നല്കുന്ന സൂചനയെന്നാണ് റിപ്പോര്‍ട്ട്.
കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയി പകരം ‘ഡ്യൂപ്ലിക്കേറ്റ്’ സ്ഥാപിച്ചെന്ന് കണ്ടെത്തിയുട്ടുണ്ടെങ്കില് കേരളം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയിലേക്കാണ് ശബരിമല കൊള്ള വിരല്‍ ചൂണ്ടുന്നത്. 1998-ല്‍ യുബി ഗ്രൂപ്പ് സമര്‍പ്പിച്ച പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവും 2019-ല്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി സ്വര്‍ണ്ണം പൂശാനായി കൊണ്ടുപോയി തിരികെയെത്തിച്ച പാളികളിലെ സ്വര്‍ണ്ണവും തമ്മിലുള്ള അന്തരം ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു കഴിഞ്ഞു.
പാളികള്‍ പൊളിച്ച് മാറ്റിയ ശേഷം പുതിയവ നിര്‍മ്മിച്ച് വെച്ചതുകൊണ്ടാണ് സ്വര്‍ണ്ണത്തിന്റെ അളവില്‍ ഇത്ര വലിയ കുറവ് വന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സീല്‍ ചെയ്ത കവറില്‍ കൊല്ലം വിജിലന്‍സ് കോടതിക്ക് കൈമാറിയ ഈ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയുടെ മുന്നിലെത്തും. കോടതിയുടെ വിലയിരുത്തലുകള്‍ കേസില്‍ അതിനിര്‍ണ്ണായകമാകും. ഇതിന് ശേഷം പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നടപടികളിലേക്ക് കടക്കും.
സ്വര്‍ണ്ണം വെറും ‘പൂശല്‍’ മാത്രമല്ല നടന്നതെന്നും പഴയ പാളികള്‍ അപ്പാടെ ഉരുക്കി മാറ്റിയോ എന്നതുമാണ് ഇനി അന്വേഷിക്കുക. 15 ഓളം സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയില്‍ ചെമ്പ് പാളികളിലെ സ്വര്‍ണ്ണത്തിന്റെ അളവും അതിന്റെ പഴക്കവും കൃത്യമായി നിര്‍ണ്ണയിക്കാന്‍ ശാസ്ത്രീയ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വര്‍ണ്ണപ്പാളികള്‍ ഇളക്കി മാറ്റിയത്? ആഭരണങ്ങളോ പാളികളോ ഇളക്കുമ്പോള്‍ പാലിക്കേണ്ട ദേവസ്വം കീഴ് വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടോ? മുന്‍കാലങ്ങളില്‍ നടത്തിയ അറ്റകുറ്റപ്പണികളുടെ മറവില്‍ ആരൊക്കെ ഈ കൊള്ളയ്ക്ക് കൂട്ടുനിന്നു? എന്നീ ചോദ്യങ്ങളിലേക്ക് അന്വേഷണം നീങ്ങുകയാണ്.
കുരുക്ക് ഉന്നതങ്ങളിലേക്ക് നിലവില്‍ പോറ്റി അടക്കമുള്ള പ്രതികള്‍ അറസ്റ്റിലായിട്ട് 90 ദിവസമാകാറായ സാഹചര്യത്തില്‍ വിഎസ്എസ്സി റിപ്പോര്‍ട്ട് കുറ്റപത്രത്തില്‍ കരുത്താകും. പഴയ പാളികള്‍ മാറ്റി പുതിയവ വെച്ചെന്ന് തെളിയുന്നതോടെ ദേവസ്വം ബോര്‍ഡിലെ അന്നത്തെ ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാകും. പ്രതികളെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തെളിവില്ലാത്ത കേസുകളിലെ ‘ഷെര്‍ലക് ഹോംസ്’; അഞ്ചലിലും കുപ്പണ്ണയിലും ചെറിയ തുറയിലും ചര്‍ച്ചയായ ‘അന്വേഷണ മികവ്’; രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡല്‍ തിളക്കത്തില്‍ എസ് പി ഷാനവാസ്; ഇത് സിബിഐയെ വിസ്മയിപ്പിച്ച അന്വേഷകനുള്ള അംഗീകാരം





