തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത ആദരമായ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അഭിമാനമായി എസ്.പി ഷാനവാസ് അബ്ദുള്‍ സാഹിബ്. കേരള പോലീസിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ ഷാനവാസിന് ‘വിശിഷ്ട സേവനത്തിനുള്ള’ മെഡലാണ് ലഭിച്ചത്. നിലവില്‍ തിരുവനന്തപുരം എസ് എസ് എസ് ബിയില്‍ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, രാഷ്ട്രീയ-കുറ്റകൃത്യ മേഖലകളിലെ സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ തെളിയിച്ചതിലൂടെയാണ് ഈ നേട്ടത്തിന് അര്‍ഹനായത്.
സോളാറും ഇരട്ടക്കൊലപാതകവും; അന്വേഷണ മികവിന്റെ അടയാളങ്ങള്‍
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് അന്വേഷിച്ച സംഘത്തില്‍ ഷാനവാസിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു. അഞ്ചലില്‍ അതിഥി തൊഴിലാളികള്‍ നടത്തിയ ഇരട്ടക്കൊലപാതക കേസില്‍ തുമ്പില്ലാതിരുന്ന ഘട്ടത്തില്‍ പ്രതികളെ ആദ്യം തിരിച്ചറിഞ്ഞതും ഷാനവാസായിരുന്നു. അഞ്ചലില്‍ തന്നെ പട്ടാളക്കാരന് വാടകക്കൊലയാളികളെ ഉപയോഗിച്ച് തന്റെ കാമുകിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ് ഷാനവാസിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുള്ള കേസുകളില്‍ ഒന്നായിരുന്നു. സിബിഐയെ വിസ്മയിപ്പിച്ച അന്വേഷണ മികവാണ് ഇതിന് കാരണം.
വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ഈ കൊലപാതകത്തില്‍ ഒരു തെളിവുപോലും അവശേഷിപ്പിക്കാതിരുന്നിട്ടും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കുപ്രസിദ്ധമായ കൂപ്പണ മദ്യദുരന്തം, ചെറിയതുറ പോലീസ് വെടിവെപ്പ്, ശ്രീറാം വെങ്കിട്ടരാമന് ഉള്‍പ്പെട്ട വാഹനാപകടം, സരിത-സ്വപ്ന സുരേഷ് കേസുകള്‍ തുടങ്ങിയവയിലെല്ലാം ഷാനവാസിന്റെ അന്വേഷണ പാടവം പ്രകടമായിരുന്നു. കേരളത്തില്‍ നിന്ന് 12 പേരാണ് ഇത്തവണ രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായത്. ഷാനവാസ് അബ്ദുള്‍ സാഹിബിനൊപ്പം അഗ്നിശമന സേവന വിഭാഗത്തില്‍ നിന്ന് എന്‍. രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു. 10 ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ ലഭിച്ചിട്ടുണ്ട്.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയവര്‍: എ.പി. ചന്ദ്രന് (അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്), സന്തോഷ് കുമാര്‍ ടി (പോലീസ് സൂപ്രണ്ട്), കെ.ഇ പ്രേമചന്ദ്രന് (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്), അഷ്റഫ് ടി (അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍), ഉണ്ണികൃഷ്ണന് വെളുത്തേടന് (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്), അനില്‍കുമാര്‍ ടി (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്), ജോസ് മത്തായി (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്), മനോജ് വടക്കേ വീട്ടില്‍ (ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്), പ്രേമാനന്ദ കൃഷ്ണന് സി (അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍), പ്രമോദ് ദാസ് (സബ് ഇന്‍സ്പെക്ടര്‍). അഗ്നിശമന സേനയിലെ ജോഗി എ.എസ്, കെ.എ ജാഫര്‍ ഖാന്, വേണുഗോപാല്‍ വി.എന്‍ എന്നിവരും ജയില്‍ വകുപ്പിലെ നാല് ഉദ്യോഗസ്ഥരും പുരസ്കാര പട്ടികയിലുണ്ട്.


Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രശോഭിനായി വലവിരിച്ച് പൊലീസ്; പ്രത്യേക സംഘം അന്വേഷണത്തിന്; ഫോണുകള്‍ സ്വിച്ച് ഓഫ്





