കെ.എസ്.ഇ.ബി ഫണ്ട് തട്ടിപ്പ്: ശിക്ഷിക്കപ്പെട്ടിട്ടും ഒളിവിൽ കഴിഞ്ഞ പ്രതിയെ വിജിലൻസ് പിടികൂടി

തിരുവനന്തപുരം: അഴിമതി കേസിൽ കോടതി ശിക്ഷിച്ചിട്ടും ശിക്ഷ അനുഭവിക്കാതെ ഒളിവിൽപോയ പ്രതിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
തിരുവനന്തപുരം വിതുര തൊളിക്കോട് കെ.എസ്.ഇ.ബി  സബ് എഞ്ചിനിയർ ഓഫീസിലെ കാഷ്യർ ആയിരുന്ന
സക്കീർ ഹുസൈൻ ആണ് ശിക്ഷിക്കപ്പെട്ടിട്ടും ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സക്കീർ ഹുസൈനെ ഇന്ന് രാവിലെ  നെടുമങ്ങാട് ചാരുംമൂട് നിന്നാണ് വിജിലൻസ് സംഘം  അറസ്റ്റ് ചെയ്തത്.
വിവിധ വകുപ്പുകളിലായി രണ്ട് വർഷം കഠിന തടവിനും 2,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് വിജിലൻസ് കോടതി ഇയാളെ ശിക്ഷിച്ചിരുന്നത്. 2013ലായിരുന്നു വിധി. വിധിക്കെതിരെ സക്കീർ ഹുസൈൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതിഅപ്പീൽ തള്ളി. തുടർന്ന് ഇയാൾ സുപ്രീം കോടതിയിലെത്തി. ഹർജി തള്ളിയ സുപ്രീം കോടതി ശിക്ഷ അനുഭവിക്കുന്നതിനായി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ കോടതിയിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
2094 ൽ വിതുര തൊളിക്കോട് കെ എസ് ഇ ബി ഓഫീസിൽ  കാഷ്യറായി ജോലിനോക്കവേ ഉപഭോക്താക്കളിൽ നിന്നും വൈദ്യൂതി ചാർജിനത്തിൽ പിരിച്ചെടുത്ത 1,37,277 രൂപ ബാങ്കിലടയ്ക്കാതെ തിരിമറി നടത്തി എന്നായിരുന്നു സക്കീർ ഹുസൈന് എതിരെയുള്ള കേസ്. വിജിലൻസ് തിരുവനന്തപുരം യൂണിറ്റാണ് ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.