കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് അക്ഷരാര്‍ത്ഥത്തില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. കെ.എസ്.യു പ്രവര്‍ത്തകര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിഷേധത്തിനിടയിലെ ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്നും മന്ത്രി തന്നെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതോടെ പോലീസും ഗണ്‍മാനും വെട്ടിലായി. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് കഴുത്തിന് പിടിച്ചു എന്നതടക്കമുള്ള പോലീസ് എഫ്.ഐ.ആറിലെ നാടകീയമായ വരികളെല്ലാം മന്ത്രിയുടെ മൊഴിയോടെ അപ്രസക്തമായിരിക്കുകയാണ്. വധശ്രമക്കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമായതോടെ കള്ളപ്പരാതി നല്കിയ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
മന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍, ഈ പരാതിയെ പാടെ തള്ളുന്നതാണ് പത്തനംതിട്ടയിലെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്കിയ മൊഴി. ഒരു ഗണ്മാന് എഴുതി നല്കിയ തിരക്കഥയില്‍ പോലീസ് കെട്ടിപ്പൊക്കിയ വധശ്രമക്കേസ് ഒടുവില്‍ സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അധികാരത്തിന്റെ തണലില്‍ കള്ളമൊഴി നല്കിയ ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളില്‍ കോടതിയില്‍ മറുപടി പറയേണ്ടി വരും.
ഫെബ്രുവരി 25-ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ തുടക്കം മുതലേ ദുരൂഹതയുണ്ടായിരുന്നു. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച റെയില്‍വേ പോലീസിന് ആയുധം ഉപയോഗിച്ചുള്ള ആക്രമണമോ വധശ്രമമോ കണ്ടെത്താനായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ നല്കിയ മൊഴിയും വധശ്രമത്തിന് വിരുദ്ധമായിരുന്നു. ശാസ്ത്രീയമായ തെളിവുകളോ ദൃക്സാക്ഷി മൊഴികളോ ഇല്ലാതിരുന്നിട്ടും കെ.എസ്.യു പ്രവര്‍ത്തകരെ കുടുക്കാന്‍ വധശ്രമമെന്ന വകുപ്പ് (307) ബോധപൂര്‍വ്വം ചുമത്തുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ അടക്കം അഞ്ച് പേരാണ് ഈ വ്യാജക്കേസിന്റെ പേരില്‍ രണ്ടാഴ്ചയോളം ജയില്‍വാസം അനുഭവിച്ചത്. വധശ്രമക്കേസ് എന്ന വ്യാജപ്രചാരണം നടത്തി ഇവരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് വരെ നടന്നു. ഒരു കള്ളപ്പരാതിയുടെ പേരില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ ജീവിതവും ഭാവിയിയും വെച്ച് പന്താടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വധശ്രമം എന്ന വകുപ്പ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസ് ഇപ്പോള്‍ നീക്കം നടത്തുന്നുണ്ട്.
മന്ത്രിക്ക് പോലുമില്ലാത്ത പരാതി ഉന്നയിച്ച് തങ്ങളെ ജയിലിലടച്ച സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ.എസ്.യു വ്യക്തമാക്കി. പോലീസിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്ന പ്രവണതയ്ക്ക് ഈ സംഭവം ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വധശ്രമമെന്ന കള്ളക്കഥ മെനഞ്ഞ പോലീസുകാരനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വേദികളിലും ഇതിനോടകം ശക്തമായിട്ടുണ്ട്. ഭരണമാറ്റമുണ്ടായാല്‍ നടപടിയ്ക്ക് സാധ്യത ഏറെയാണ്. ഏതായാലും കെ എസ് യു ഗൗരവത്തിലുള്ള നിയമ പോരാട്ടം നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തിരുവനന്തപുരത്ത് പരീക്ഷണത്തിനില്ലാതെ സിപിഎം; ആന്റണി രാജുവിന് വഴിതെളിയുന്നു; കോടതി വിധി നിര്‍ണ്ണായകം
തിരുവനന്തപുരത്ത് പരീക്ഷണത്തിനില്ലാതെ സിപിഎം; ആന്റണി രാജുവിന് വഴിതെളിയുന്നു; കോടതി വിധി നിര്‍ണ്ണായകം






