സമയം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. ആ ചുവരിലെ സൂചികള്‍ മരവിച്ചുനില്ക്കുന്നത് ആ കറുത്ത ചൊവ്വാഴ്ചയുടെ നടുക്കുന്ന സ്മാരകമായി; നിലച്ച സൂചികള്‍, നിലവിളിച്ച മണ്ണ്: മുണ്ടത്തിക്കോടിന്റെ നെഞ്ചകം തകര്‍ന്നത് മൂന്നേ ഇരുപത്തിയഞ്ചിന്
മുണ്ടത്തിക്കോട്: ആകാശപ്പൂരത്തിന് വര്‍ണ്ണച്ചായം ചാലിക്കേണ്ടവരുടെ സ്വപ്നങ്ങള്‍ കരിമരുന്നിന്റെ കനലില്‍ എരിഞ്ഞടങ്ങിയത് എന്ന്? ആ ചോദ്യത്തിന് ഇനി ഉത്തരമന്വേഷിച്ച് അധികം അലയേണ്ടതില്ല.
തൃശ്ശൂര്‍ പൂരത്തിന്റെ ആരവങ്ങളിലേക്ക് ഉണരാനിരുന്ന കേരളത്തെ നടുക്കി മുണ്ടത്തിക്കോട്ട് വന്‍ സ്ഫോടനം. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കിയിരുന്ന പുരകള്‍ പെട്ടിത്തെറിച്ചു; പൂരനഗരിയെ കണ്ണീരിലാഴ്ത്തി മുണ്ടത്തിക്കോട് സ്ഫോടനം; അഞ്ച് വെടിപ്പുരകള്‍ ചാമ്പലായി; നടുക്കും ദുരന്തം
തൃശ്ശൂര്‍: പൂരാവേശത്തിലേക്ക് പാദമൂന്നിയ കേരളത്തിന്റെ ഹൃദയമിടിപ്പ് നിലച്ചു. തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ നിര്‍മ്മാണശാലയിലുണ്ടായ വന്‍
