സമയം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. ആ ചുവരിലെ സൂചികള്‍ മരവിച്ചുനില്‍ക്കുന്നത് ആ കറുത്ത ചൊവ്വാഴ്ചയുടെ നടുക്കുന്ന സ്മാരകമായി; നിലച്ച സൂചികള്‍, നിലവിളിച്ച മണ്ണ്: മുണ്ടത്തിക്കോടിന്റെ നെഞ്ചകം തകര്‍ന്നത് മൂന്നേ ഇരുപത്തിയഞ്ചിന്
മുണ്ടത്തിക്കോട്: ആകാശപ്പൂരത്തിന് വര്‍ണ്ണച്ചായം ചാലിക്കേണ്ടവരുടെ സ്വപ്നങ്ങള്‍ കരിമരുന്നിന്റെ കനലില്‍ എരിഞ്ഞടങ്ങിയത് എന്ന്? ആ ചോദ്യത്തിന് ഇനി ഉത്തരമന്വേഷിച്ച് അധികം അലയേണ്ടതില്ല.
ഒരു കമ്പിത്തിരി കത്തുന്നതു പോലെയുള്ള ചെറിയൊരു ശബ്ദം.. പിന്നാലെ മഹാദുരന്തം; മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: കരിമരുന്നുപുരയില്‍ കരിന്തിരി കത്തിയത് മരണപ്പാച്ചിലിന്റെ തുടക്കം; നടുക്കം മാറാതെ ദുരന്തഭൂമി; ആദ്യം ‘വില്ലന്‍’ എത്തിയത് കരിമരുന്ന് പുരയില്‍
മുണ്ടത്തിക്കോട്: വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കേണ്ടവര്‍ കരിമരുന്നിന്റെ കറുത്ത പുകമറയ്ക്കുള്ളിലേക്ക് മറഞ്ഞുപോയ ആ നിമിഷത്തെക്കുറിച്ച് പറയുമ്പോള്‍ രക്ഷപ്പെട്ടവരുടെ വാക്കുകളില്‍ ഇന്നും വിറയല്‍ ബാക്കിയുണ്ട്.
