തിരുവനന്തപുരം: കേരള പോലീസിൽ നോൺ ഐ പി എസ് പോലീസ് സൂപ്രണ്ടുമാരാകാൻ അർഹരായ ഡിവൈ എസ് പി മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 27 പേരാണ് പട്ടികയിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 28ന് ചേർന്ന വകുപ്പുതല ഉദ്യോഗക്കയറ്റ സമിതി (ഹയർ)യുടെ ശിപാർശ പ്രകാരം ഗവൺമെന്റ് അംഗീകരിച്ച പട്ടികയാണ് ആഭ്യന്തര വകുപ്പ് വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയിട്ടുള്ളത്. 2026 ലെ ഒഴിവുകളിലേക്കാണ് ഇവർ പരിഗണിക്കപ്പെടുക.
ഇന്നലെ പുറത്തിറങ്ങിയ വിജ്ഞാപനപ്രകാരം എം എസ് സന്തോഷ്, സജീഷ് വഴലാപ്പിൽ, അനിൽകുമാർ ബി (സീനിയർ), ഷാനിഹാൻ എ ആർ, ഇമ്മാനുവൽ പോൾ, ചന്ദ്രൻ എ പി, നിയാസ് പി, വിശ്വനാഥൻ എ കെ, ഷാജി കെ എസ്, മധുബാബു എം ആർ, ഷംസുദ്ദീൻ എസ്, ദേവദാസൻ സി എം, വി ജി രവീന്ദ്രനാഥ്, ഗി ല്‍സണ്‍ മാത്യു, ജയകുമാർ ടി ആർ, പ്രേമൻ യു, ബേബി പി വി, ബിജുരാജ് പി, ദിനിൽ ജെ കെ, സിനോജ് ടി എസ്, ജയരാജ് എൻ ആർ, കൃഷ്ണദാസ് വി എ,വിജയൻ ടി ബി ,പ്രതീപ്കുമാർ എ, സന്തോഷ് കുമാർ ആർ, രാജു വി കെ, അനീഷ് വി കോര എന്നിവരാണ്
പട്ടികയിലുള്ളത്.
വിജ്ഞാപനത്തിലുള്ള ആദ്യ പേരുകാരനായ എം എസ് സന്തോഷിന് ഉദ്യോഗക്കയറ്റം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള ക്രൈംബ് ബ്രാഞ്ച് സെൻട്രൽ യൂണിറ്റ്- നാലിന്റെ പോലീസ് സൂപ്രണ്ടാണ് അദ്ദേഹം ഇപ്പോൾ.
മിൽമ പാൽ വില വർധിപ്പിക്കാൻ തീരുമാനം; ലിറ്ററിന് 4 രൂപ കൂടും; മെയ് 6-ന് ശേഷം പ്രാബല്യത്തിൽ


പി.ടി. ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന് വിടവാങ്ങി! അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കുഴഞ്ഞുവീണു; ഉഷ സ്കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വം!





