പാലക്കാട്: മണ്ണാർക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ഐസക് വർഗീസിന്റെ വിവാദ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവെക്കുന്നു. താൻ ഒരു മുസ്ലിം വീട്ടിലും വോട്ട് അഭ്യർത്ഥിച്ച് പോയിട്ടില്ലെന്നും, അത് മുന്നണിയുടെ തീരുമാനമല്ല തന്റെ വ്യക്തിപരമായ തീരുമാനമാണെന്നുമാണ് ഐസക് വർഗീസ് വെളിപ്പെടുത്തിയത്.
എൻഡിഎ സ്ഥാനാർത്ഥി എന്ന നിലയിൽ തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വിഭാഗത്തോട് വോട്ട് ചോദിക്കേണ്ടതില്ലെന്ന് താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് എൻഡിഎയുടെ നിലപാടല്ല. തന്നെ തെറ്റിദ്ധരിക്കുന്നവർ, അല്ലെങ്കിൽ എന്തുപറഞ്ഞാലും മനസ്സിലാക്കാൻ തയ്യാറല്ലാത്തവരുടെ വോട്ട് തനിക്ക് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.വോട്ട് ചോദിച്ച് ചെല്ലുമ്പോൾ ചിലർ വാതിൽ അടയ്ക്കും, ചിലർ മുഖം കറുപ്പിക്കും. അത്തരം കാഴ്ചകൾ കാണേണ്ടതില്ല എന്ന് കരുതിയാണ് ദൃഢമായ തീരുമാനമെടുത്തത്.തന്റെ ബിസിനസ് പങ്കാളികളായ മുസ്ലിം സുഹൃത്തുക്കളുടെയും ഭാര്യയുടെ കൂടെ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളിൽ നിന്നും വോട്ട് ലഭിച്ചിട്ടുണ്ട്. എന്നാൽ അവരോട് പോലും താൻ നേരിട്ട് വോട്ട് ചോദിച്ചിട്ടില്ല, താനുമായി ബന്ധപ്പെട്ട ആളുകളാണ് അവർക്ക് വേണ്ടി സംസാരിച്ചത്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് മുസ്ലിങ്ങളെ ബാധിക്കുന്നത് പോലെ തന്നെ ക്രിസ്ത്യാനികളെയും ബാധിക്കുമെന്നും, ഇവർ ഒന്നാണെന്നും താൻ വിശ്വസിക്കുന്നുവെന്നും ഐസക് വർഗീസ് അവകാശപ്പെട്ടു. വോട്ട് ചോദിച്ചു പോകുമ്പോൾ ലഭിക്കുന്ന പ്രതികൂല അനുഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം ആവർത്തിച്ചു.
“ഇടതുപക്ഷത്തിന്റെ അഹന്തയ്ക്ക് ജനങ്ങൾ നൽകിയ മറുപടി”; യുഡിഎഫ് സുനാമിയിൽ കേരളം മാറിയെന്ന് എ.കെ. ആന്റണി


സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു ; 99.07% വിജയം





