കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സാഡ്യൂട്ടിക്കിടെ നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂരമർദ്ദനം. നഴ്സിംഗ് അസിസ്റ്റന്റ് സുരേഷ് ബാബുവിനാണ് ചികിത്സക്കെത്തിയ രോഗിയുടെ മർദനമേറ്റത്. സെബാസ്റ്റ്യൻ എന്ന രോഗിയാണ് മർദിച്ചത്. ശ്വാസംമുട്ടലിനുള്ള ചികിത്സ തേടി എത്തിയതായിരുന്നു ഇയാൾ.
തലയ്ക്കും കഴുത്തിനും മർദ്ദനമേറ്റ സുരേഷ് ബാബുവിന്റെ പരിക്കുകൾ ഗുരുതരമാണ്. വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക് മാറ്റിയിട്ടുണ്ട്. കൊല്ലം കുരീപ്പുഴ സ്വദേശിയാണ് സുരേഷ് ബാബു. ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെബാസ്റ്റ്യൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആറ്റുകാൽ പൊങ്കാല ശുചീകരണത്തിൽ വീഴ്ച; തിരുവനന്തപുരം നഗരസഭയിൽ 5 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം





