മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ. ധർമ്മടത്ത് പിണറായി വിജയൻ തോൽക്കുമെന്നും, ജയിച്ചാൽ തന്നെ അത് വലിയ ഭൂരിപക്ഷത്തിലായിരിക്കില്ലെന്നും അൻവർ അവകാശപ്പെട്ടു. ബേപ്പൂരിൽ മുഹമ്മദ് റിയാസ് ഇതിനകം തോറ്റു കഴിഞ്ഞെന്നും അദ്ദേഹം തുറന്നടിച്ചു.
തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി സംസാരിക്കവെയാണ് ഇടതുപക്ഷ നേതൃത്വത്തിനെതിരെ അൻവർ ആഞ്ഞടിച്ചത്. ധർമ്മടത്ത് പിണറായിക്ക് പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും, ജയിച്ചാൽ തന്നെ അത് പതിനായിരം വോട്ടിൽ താഴെയുള്ള ഭൂരിപക്ഷം മാത്രമായിരിക്കുമെന്നും അൻവർ പ്രവചിച്ചു. ബേപ്പൂരിലെ റിയാസിന്റെ അവസ്ഥയും സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഐഎം വിട്ടുപോയ നേതാക്കളെ അണിനിരത്തി വലിയൊരു കൂട്ടായ്മ രൂപീകരിക്കുമെന്ന് പി.വി. അൻവർ അറിയിച്ചു. എ. സുരേഷ്, ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ മാഷ് തുടങ്ങിയ നേതാക്കളുമായി ചർച്ചകൾ നടത്തുമെന്നും, ഒറ്റപ്പെട്ടുപോകുന്നവർക്കായി ഒരു വേദി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സൂചിപ്പിച്ചതുപോലെ ‘യഥാർത്ഥ ഇടതുപക്ഷം’ തങ്ങളാണെന്ന് അൻവർ അവകാശപ്പെട്ടു. നിലവിലെ നേതൃത്വം മുതലാളിത്ത പക്ഷത്തേക്ക് ചായുകയും, തൊഴിലാളി വർഗ്ഗത്തെ മറക്കുകയും ചെയ്തുവെന്ന് അദ്ദേഹം വിമർശിച്ചു.പിണറായി വിജയൻ ഇപ്പോൾ ഒരു കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ നേതാവ് മാത്രമായി ചുരുങ്ങിയെന്നും അൻവർ കുറ്റപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ വൈറലായി കേരള ടൂറിസത്തിന്റെ പരസ്യം : “ബ്രേക്ക് എടുക്കണോ കിറ്റ്കാറ്റ് വേണമെന്നില്ല കേരളത്തിലേക്ക് വരൂ “
മുൻകാലങ്ങളിൽ സിപിഐഎമ്മിൽ നിന്ന് പുറത്തുപോകേണ്ടി വന്ന എല്ലാ നേതാക്കളെയും ഒന്നിപ്പിക്കുമെന്നും, പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അൻവർ മുന്നറിയിപ്പ് നൽകി. താൻ എടുത്ത റിസ്കുകൾ വ്യക്തിപരമല്ലെന്നും, പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിൽ പ്രതിഷേധിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ നയിക്കുന്ന സിപിഐഎമ്മിന് എതിരെ ശക്തമായ രാഷ്ട്രീയ വെല്ലുവിളിയാണ് അൻവർ ഉയർത്തുന്നത്.


മുഖ്യമന്ത്രി പദത്തിലേക്ക് കെ.സി. വേണുഗോപാല്‍? എം.എല്‍.എമാരുടെ ‘തലയെണ്ണി’ ഭൂരിപക്ഷം ഉറപ്പിച്ച് കെ.സി പക്ഷം; എ ഗ്രൂപ്പിലും വിള്ളല്‍; ഹൈക്കമാന്‍ഡ് മനസ്സറിയാന്‍ കേരളം





