കൊച്ചി: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി തന്റെ മകൾ പാർവതിയുടെ പുതിയ പുസ്തകമായ ‘എ ഗേൾ സ്പീക്ക്സ്-ന്റെ കവർ പ്രകാശനം ചെയ്തു. സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകൾക്കും നേരെ വിരൽചൂണ്ടുന്ന കൃതിയാണ് ഇതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണുന്ന പുസ്തകമാണിത്.സ്ത്രീകളുടെ അടിച്ചമർത്തലുകളും പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളുമാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം. വായനക്കാരിലേക്ക് പുസ്തകം ഉടൻ തന്നെ എത്തിച്ചേരുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
മകൾ എഴുത്തിനെ അതീവ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും, ഒരു പിതാവ് എന്ന നിലയിൽ വലിയ അഭിമാനവും സന്തോഷവുമാണ് തനിക്ക് തോന്നുന്നതെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. പാർവതിയുടെ രണ്ടാമത്തെ പുസ്തകമാണിത്.
മാധ്യമങ്ങൾ നൽകുന്നത് അഭ്യൂഹങ്ങൾ ; തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ
ഇൻസൈറ്റ് പബ്ലിക്ക പ്രസാധനം ചെയ്ത ‘വിവിഡ് ഡ്രീംസ്’ ആയിരുന്നു പാർവതിയുടെ ആദ്യ പുസ്തകം. പാർവതിയുടെ രണ്ടാമത്തെ സംരംഭത്തിനും മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സുഹൃത്തുക്കളും.


നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി വിധി ചോദ്യം ചെയ്തുള്ള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ്





