ഇടുക്കി: ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകുന്നതിനെതിരെയും, വിവിധ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയിൽ എസ്എൻഡിപിയെ ഒരു സർക്കാരും സഹായിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “മുസ്‌ലിം ലീഗും കേരള കോൺഗ്രസും വോട്ട് ബാങ്കുകളായി മാറി. ലീഗിനെ നയിക്കുന്നത് തങ്ങൾമാരും കേരള കോൺഗ്രസിനെ പിതാക്കന്മാരുമാണ്. ആത്മീയ ശക്തി ഉപയോഗിച്ച് അവർ എല്ലാം നേടിയെടുത്തു.
രാജ്യത്ത് ജനാധിപത്യം പോയി മതാധിപത്യമാണ് ഇപ്പോൾ നടപ്പിലാകുന്നത്,” വെള്ളാപ്പള്ളി പറഞ്ഞു. താൻ ജാതി പറഞ്ഞാൽ മാത്രം വിവാദമാക്കുന്നവർ മറ്റുള്ളവരുടെ കാര്യത്തിൽ മൗനം പാലിക്കുന്നു. ജാതി പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയിൽ ഈഴവ സമുദായത്തെ അവഗണിച്ചുവെന്നും ഉടുമ്പൻചോലയിൽ മണിയാശാനെ നിർത്തിയിരുന്നെങ്കിൽ എളുപ്പത്തിൽ ജയിച്ചേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾക്ക് പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വി.ഡി. സതീശൻ ടെലിവിഷനിൽ മാത്രം പ്രവർത്തിക്കുന്ന ആളാണെന്നും, രമേശ് ചെന്നിത്തല കോൺഗ്രസിന്റെ പാരമ്പര്യമുള്ള നേതാവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജയിച്ചുവന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും അദ്ദേഹം പരിഹസിച്ചു.
ശബരിമലയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം അവസാനിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. അവസാനം അന്വേഷണവും ഉണ്ടാകില്ല, സ്വർണ്ണവും ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.


സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ; നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിന്ന് പിടികൂടിയത് നാലംഗ സംഘത്തെ
പിതാവിന്റെ പേര് അഭിമാനത്തോടെ പറഞ്ഞതുപോലെ തന്നെ തന്റെ അമ്മയുടെ പേര് കൂടി അവിടെ വെച്ച് പരസ്യമായി പറയാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക ചട്ടക്കൂടുകള്‍ ഉള്ളതിനാല്‍ അതിന് അവസരം ലഭിച്ചില്ല; അതില്‍ ആര്‍ക്കാണ് അസഹിഷ്ണുത’; സത്യപ്രതിജ്ഞാ വിവാദം വെട്ടിനിരത്തി മുഖ്യമന്ത്രി; വന്ദേമാതരത്തിലും മറുപടി





