കൊല്ലം: ആ ദൃശ്യം കണ്ട മലയാളികളെയാകെ സന്തോഷിപ്പിച്ച ഒരു അറസ്റ്റ്. അതെ, കൊല്ലം സിറ്റി പോലീസിന് അഭിമാനിക്കാം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്റ്റേജിനു മുന്നിൽ പാട്ടിനൊപ്പം മറ്റുള്ളവരോടൊത്ത് നൃത്തചുവടുകൾവെച്ച വൃദ്ധനെ കസേരയ്ക്ക് അടിച്ചുപരിക്കേ ൽപ്പിച്ച കേസിലെ പ്രതി ശ്യാംകുമാറിന്റെ അറസ്റ്റ് ആണ് ആ മർദ്ദനദൃശ്യം കണ്ട മലയാളികൾക്കാകെ സന്തോഷമേകിയത്. കഴിഞ്ഞ 13ന് രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. ആക്രി പെറുക്കിവിറ്റ് ജീവിതമാർഗം കണ്ടെത്തിയിരുന്ന തിരുവനന്തപുരം മണക്കാട് കൊഞ്ചിറവിള സ്വദേശി ബാലചന്ദ്രൻ നായർ എന്ന 57 കാരനെയാണ് ഇയാൾ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ കോണ്‍ഗ്രസില്‍ ആരംഭിച്ച മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം ഹൈക്കമാന്‍ഡിന്റെ പടിക്കലേക്ക്. നേതൃത്വത്തിനെതിരെ പരസ്യമായ കലാപക്കൊടി ഉയര്‍ത്തിയ എം.കെ. രാഘവന്‍ എം.പി.യുടെ പ്രസ്താവനകളെ അതീവ ഗൗരവത്തോടെ കാണാനാണ് കെ.പി.സി.സി. തീരുമാനം. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ പരസ്യ പ്രതികരണം നടത്തിയ രാഘവനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ കെ.പി.സി.സി. നേതൃത്വം ഒരുങ്ങുകയാണ്. കോഴിക്കോട് നടന്ന അനുസ്മരണ പരിപാടിയില്‍ രാഘവന്‍ നടത്തിയ ‘യൂസ് ആന്‍ഡ് ത്രോ’ പരാമര്‍ശവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തിയും പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്നാണ്
ന്യൂഡൽഹി: കേരളത്തെ നടുക്കിയ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ ഉരുട്ടിക്കൊലക്കേസിൽ സിബിഐയുടെ നിർണ്ണായക നീക്കം. ഉദയകുമാർ കൊല്ലപ്പെട്ട കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി പ്രതികളായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ നഗരത്തിലെ ഒരു പാർക്കിൽ കാണപ്പെട്ട ഉദയകുമാറിനെയും സുഹൃത്ത് സന്തോഷ് കുമാറിനെയും ഫോർട്ട് സി
കോഴിക്കോട്: ചെലവൂര്‍ മൂഴിക്കലിലെ സമ്പന്ന കുടുംബത്തെ ഉലച്ച ഇരട്ട മരണങ്ങളില്‍ ദുരൂഹതയുടെ പുകമറ നീങ്ങുന്നില്ല. 16 വയസ്സുകാരി നസ്രീനയെ കൊലപ്പെടുത്തിയ നിലയിലും മാതൃസഹോദര പുത്രന്‍ അദിനാനെ (20) ജീവനൊടുക്കിയ നിലയിലും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അദിനാന്‍ നസ്രീനയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തു എന്ന പ്രാഥമിക നിഗമനത്തിനപ്പുറം, മറ്റാരോ ഈ മരണങ്ങളില്‍ ചരടുവലിച്ചിട്ടുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. ണ്. ഈ കേസില്‍ പോലീസിനെ പോലും വട്ടംകറക്കുന്നത് കിണറ്റില്‍ നിന്നും കണ്ടെടുത്ത മൂന്ന് മൊബൈല്‍ ഫോണുകളാണ്.
ന്യൂ ഡൽഹി: ലോക്‌സഭയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന നിർണ്ണായക നിയമനിർമ്മാണങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ സഭയിൽ സജീവമായി തുടരുന്നു. ഭരണഘടനാ ഭേദഗതി ബിൽ (131-ാം ഭേദഗതി), ഡിലിമിറ്റേഷൻ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബിൽ എന്നിങ്ങനെ മൂന്ന് പ്രധാന ബില്ലുകളിന്മേലുള്ള ചർച്ചയാണ് ഇന്ന് സഭയിൽ പുനരാരംഭിച്ചത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ബില്ലുകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് നടക്കും. ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രാഹുൽ
ചെന്നൈ: പ്രമുഖ സോപ്പ് ബ്രാൻഡായ ‘പവർ സോപ്പ്’ കമ്പനിക്കെതിരെ തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ സമർപ്പിച്ച ഒരു കോടി രൂപയുടെ നഷ്ടപരിഹാര ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കരാർ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങൾ പരസ്യത്തിനായി ഉപയോഗിച്ചു എന്ന താരത്തിന്റെ പരാതി വസ്തുതാപരമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്. തമിഴ്സെൽവൻ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. 2005-ലാണ് പവർ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന കരാറൊപ്പിടുന്നത്. ഈ കരാർ അവസാനിച്ച ശേഷവും കമ്പനി തന്റെ ചിത്രങ്ങൾ ഉൽപ്പന്നങ്ങളുടെ
കൊച്ചി: ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ‘വാഴ 2’ സിനിമയ്ക്കെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ചിത്രത്തിൽ ആയുർവേദ മരുന്നുകളെയും ചികിത്സയെയും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വിവാദമായ രംഗങ്ങൾ സിനിമയിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. സിനിമയിലെ ഒരു പ്രധാന കഥാപാത്രം സ്ഥിരമായി ആയുർവേദ മരുന്ന് കഴിക്കുന്നതും തുടർന്ന് അസുഖബാധിതനാകുന്നതുമായ രംഗമാണ് വിവാദത്തിന് ആധാരമായത്. ആയുർവേദ മരുന്നുകൾ
തിരുവനന്തപുരം: കേരളം അക്ഷരാര്‍ത്ഥത്തില്‍ ഒരു കത്തുന്ന ചൂളയായി മാറിക്കഴിഞ്ഞു. സൂര്യന്‍ തീ തുപ്പുന്ന പകല്‍നേരങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം അന്തരീക്ഷ താപനില ഉയരുകയാണ്. സംസ്ഥാനത്തെ ശരാശരി താപനില 37 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ മലയാളി വെന്തുരുകുകയാണ്. ഈ കൊടുംചൂടിലും ആശ്വാസം തേടി എയര്‍കണ്ടീഷണറുകളും ഫാനുകളും നിര്‍ത്താതെ പ്രവര്‍ത്തിക്കുമ്പോള്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായി കുതിച്ചുയരുകയാണ്. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമെന്ന ഭീതിയിലാണ് അധികൃതര്‍. പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന
കൊച്ചി: കുംഭമേളയിലെ ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യല്‍ മീഡിയ കീഴടക്കിയ ‘വൈറല്‍ സുന്ദരി’യുടെ വിവാഹത്തെച്ചൊല്ലിയുള്ള കേസ് അതിസങ്കീര്‍ണ്ണമായ നിയമപോരാട്ടത്തിലേക്ക്. യുവതിയെ തേടി മധ്യപ്രദേശില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചിയില്‍ ക്യാമ്പ് ചെയ്യുകയാണ്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ കുഴപ്പിക്കുന്നു. കൊച്ചിയിലെ ആഡംബര ഫ്‌ലാറ്റുകളിലോ അതോ മറ്റാരെങ്കിലും രഹസ്യ സങ്കേതത്തിലോ ആണോ ഇവരെ ഒളിപ്പിച്ചിരിക്കുന്നത് എന്ന സംശയം ബലപ്പെടുകയാണ്. മഹേശ്വര്‍ സി.ഐ ഗണ്‍പത് കനയാലും വനിതാ എസ്.ഐയും ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം തൃക്കാക്കര പോലീസിന്റെ സഹായത്തോടെ
തിരുവനന്തപുരം: തലസ്ഥാനത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കഷ്ടകാലം ഒഴിയുന്നില്ല. മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐ.സി.യു പ്രവര്‍ത്തനസജ്ജമാക്കാത്ത അധികൃതരുടെ നടപടി രോഗികളെ മരണമുഖത്തേക്ക് തള്ളിവിടുകയാണ്. കത്തുന്ന ചൂടില്‍ തുണി കെട്ടി മറച്ച താല്‍ക്കാലിക ഐ.സി.യുവില്‍ നരകയാതന അനുഭവിക്കുന്ന രോഗികളുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതോടെ ഭരണകൂടം പൂര്‍ണ്ണമായും ആലസ്യത്തിലായെന്നും സാധാരണക്കാരന്റെ ജീവന് പുല്ലുവിലയാണ് അധികൃതര്‍









