വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും തമ്മിൽ പത്തുദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ എന്നിവരുമായി നടത്തിയ നിർണ്ണായകമായ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.
അമേരിക്കൻ കിഴക്കൻ തീരത്തെ സമയം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ ഈ വെടിനിർത്തൽ പ്രാബല്യത്തിൽ വരും എന്ന് ഉള്ളതാണ് തീരുമാനം. യുദ്ധത്തിന്റെ ആദ്യ ദിനം മുതൽ ലെബനൻ ഉന്നയിക്കുന്ന പ്രധാന ആവശ്യമായിരുന്നു ഇതെന്ന് ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം പ്രതികരിച്ചു. അമേരിക്കയിൽ നടന്ന ചർച്ചകളുടെ പ്രധാന ലക്ഷ്യം ഇതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെയ്റൂട്ടുമായി ഒരു ചരിത്രപരമായ കരാറിൽ ഏർപ്പെടാൻ ഈ താൽക്കാലിക വെടിനിർത്തൽ അവസരമൊരുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകരിച്ചു. ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനി ഫെബ്രുവരി 28-ന് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന്, മാർച്ച് രണ്ടിന് ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകൾ തൊടുത്തുവിട്ടതോടെയാണ് ലെബനൻ ഈ യുദ്ധത്തിന്റെ ഭാഗമായത്.
മേഖലയിൽ രൂക്ഷമായ നാശനഷ്ടങ്ങളും ജീവഹാനിയും സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിലവിലെ ഈ പത്തുദിവസത്തെ സമാധാന ശ്രമം സംഘർഷത്തിന് താൽക്കാലികമായെങ്കിലും അയവ് വരുത്തുമെന്നും കൂടുതൽ വിപുലമായ സമാധാന ചർച്ചകളിലേക്ക് വഴിതുറക്കുമെന്നുമാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്.


ചാള്‍സ് രാജാവും ട്രംപും; ഇറാന് വിഷയത്തില്‍ നയതന്ത്ര അതിര്‍വരമ്പുകള്‍ ഭേദിച്ച് ട്രംപിന്റെ വെളിപ്പെടുത്തല്‍; ലണ്ടനും വാഷിംഗ്ടണും ‘റീസെറ്റ്’ മോഡില്‍
ഗള്‍ഫ് മേഖലയിലെ 8 രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന് തിരിച്ചടിച്ചു; കോടിക്കണക്കിന് ഡോളറിന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും തകര്‍ത്തു; യുഎസ് ഉപഗ്രഹ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും വെളിപ്പെടുത്തല്‍





