ദുബായ്: യുഎസ്-ഇറാന് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിലെ 20 യുഎസ് സൈനിക താവളങ്ങള്‍ക്ക് ഇറാന്റെ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചതായി ബിബിസി വെരിഫെയുടെ അന്വേഷണ റിപ്പോര്‍ട്ട്. യുഎസ് ഭരണകൂടം ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ എത്രയോ മാരകവും വിപുലവുമാണ് ഇറാന്റെ തിരിച്ചടിയെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും വിശകലനം ചെയ്താണ് ബിബിസി ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ഫെബ്രുവരി അവസാനം മുതല്‍ മിഡില്‍ ഈസ്റ്റിലെ എട്ട് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തന്ത്രപ്രധാനമായ യുഎസ് സൈനിക കേന്ദ്രങ്ങളെയാണ് ഠലവൃമി ലക്ഷ്യമിട്ടത്. ഇറാന്റെ തുടര്‍ച്ചയായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന അത്യാധുനിക യുഎസ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍, റീഫ്യുവലിങ് വിമാനങ്ങള്‍, അത്യാധുനിക റഡാറുകള്‍ എന്നിവ തകര്‍ന്നടിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി ഇറാനിലും ലബനനിലും യുഎസ്-ഇസ്രയേല്‍ സഖ്യം നടത്തുന്ന കടുത്ത വ്യോമാക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഇറാന് ഈ പ്രത്യാക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ‘ഓപ്പറേഷന് എപിക് ഫ്യൂരി’ (ഛുലൃമശേീി ഋുശര എൗൃ്യ) വഴി ഇറാനിലെ 13,000-ത്തിലധികം ലക്ഷ്യസ്ഥാനങ്ങള്‍ തങ്ങള്‍ തകര്‍ത്തതായാണ് പെന്റഗണിന്റെ അവകാശവാദം.
യുഎസ് താവളങ്ങള്‍ക്ക് നേരെ തങ്ങളുടെ സൈന്യം കൈവരിച്ച വലിയ മുന്നേറ്റം ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മിഡില്‍ ഈസ്റ്റ് ഇനി ഒട്ടും തന്നെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സുരക്ഷിതമായ ഇടമല്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ത്തുവെന്ന വൈറ്റ് ഹൗസിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളെ തള്ളുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍. യുഎസ് താവളങ്ങളില്‍ ദൃശ്യമാകുന്ന നാശനഷ്ടങ്ങള്‍ പരിശോധിക്കുമ്പോള്‍, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നതിനേക്കാള്‍ അതീവ കൃത്യതയോടെയും വിനാശകരമായ രീതിയിലുമാണ് ഇറാന് പ്രത്യാക്രമണം നടത്തിയതെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം, ബിബിസി പുറത്തുവിട്ട ഈ നിര്‍ണ്ണായക വിവരങ്ങളോട് പ്രതികരിക്കാന്‍ യുഎസ് പ്രതിരോധ മന്ത്രാലയം തയ്യാറായിട്ടില്ല. സൈന്യത്തിന്റെ ‘ഓപ്പറേഷന് സുരക്ഷ’ മുന്‍നിര്‍ത്തിയാണ് പ്രതികരണത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യുദ്ധത്തിന്റെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ അമേരിക്ക വലിയ തോതില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ സാറ്റലൈറ്റ് ചിത്ര വിതരണക്കാരായ ‘പ്ലാനറ്റ്’ (ജഹമില)േ കമ്പനിയോട് ഇറാന് ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ പുതിയ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് അമേരിക്ക രഹസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ചിത്രങ്ങള്‍ ശത്രുക്കള്‍ സഖ്യസേനയ്ക്ക് എതിരെ ഉപയോഗിക്കാതിരിക്കാനാണ് ഈ അനിശ്ചിതകാല നിയന്ത്രണമെന്നാണ് കമ്പനിയുടെ ന്യായീകരണം.
യുഎസിന്റെ ഈ വിലക്കുകളെ മറികടന്നാണ് ബിബിസി വെരിഫൈ മറ്റ് അന്താരാഷ്ട്ര ഉപഗ്രഹ ഏജന്‍സികളുടെ ചിത്രങ്ങളും പ്ലാനറ്റിന്റെ പഴയ ചിത്രങ്ങളും ഒത്തുനോക്കി നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവിട്ടത്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ), ഖത്തര്‍, കുവൈറ്റ്, ഇറാഖ്, ജോര്‍ദാന്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിലാണ് ഇറാന്റെ മിസൈലുകള്‍ പതിച്ചത്. ആക്രമണം ഇതിലും വലുതാണെന്നും ഏകദേശം 28 ഓളം യുഎസ് സൈനിക താവളങ്ങള്‍ ഇറാന്റെ ആക്രമണ പരിധിയില്‍ തകര്ന്നിട്ടുണ്ടാകാമെന്നുമാണ് ചില അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ ഗള്‍ഫ് മേഖലയിലെ യുദ്ധം കൂടുതല്‍ സങ്കീര്ണ്ണമായേക്കുമെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാർപാപ്പയ്ക്കെതിരെ വീണ്ടും ഡൊണാൾഡ് ട്രംപ്; ഇറാന്റെ ആണവായുധ നീക്കത്തെയും നാറ്റോയെയും രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ്





