എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, പ്ലസ് ടു മെയ് 25-ന്; മൂല്യനിർണ്ണയം ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുന്ന തീയതികളിൽ വ്യക്തത വരുത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരവും പ്ലസ് ടു ഫലം മെയ് 25-നും പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. നേരത്തെ മെയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീയതി നീട്ടുകയായിരുന്നു.

പരീക്ഷാഫലം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.എസ്എസ്എൽസി ഏപ്രിൽ 16 മുതൽ സംസ്ഥാനത്തെ 72 ക്യാമ്പുകളിലായി മൂല്യനിർണ്ണയം ആരംഭിച്ചു. മെയ് ആദ്യവാരത്തോടെ ഇത് പൂർത്തിയാകും. പന്ത്രണ്ടായിരത്തോളം അധ്യാപകരാണ് ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. മൂല്യനിർണ്ണയത്തിന് പിന്നാലെ ടാബുലേഷൻ നടപടികൾ പൂർത്തിയാക്കി മെയ് മൂന്നാം വാരത്തോടെ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാക്കും.

 ഹയർ സെക്കൻഡറി മൂല്യനിർണ്ണയവും ഏപ്രിൽ 16-ന് തന്നെ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ക്രമീകരണമനുസരിച്ച് മെയ് 25-ന് ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. എന്നാൽ അപ്രതീക്ഷിതമായ കാരണങ്ങളുണ്ടായാൽ ഇതിൽ രണ്ടോ മൂന്നോ ദിവസത്തെ മാറ്റം വരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗൾഫ് മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നുള്ള ഉത്തരക്കടലാസുകൾ എത്തിക്കുന്നതിലെ കാലതാമസമാണ് റിസൾട്ട് വൈകാൻ പ്രധാന കാരണമായത്. ഫലം വൈകുന്നത് ഉപരിപഠനത്തിനായുള്ള പ്രവേശന നടപടികളെ ബാധിക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.