കൊച്ചി: ഇറാനു നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത വ്യോമാക്രമണങ്ങളെയും അതിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിനെയും അതിശക്തമായ ഭാഷയിൽ അപലപിച്ച് സിപിഐഎം നേതാവ് എം. സ്വരാജ്. ലോകത്ത് ആദ്യമായി ആണവായുധം പ്രയോഗിച്ചവർ തന്നെ ഇറാൻ ആണവായുധം നിർമ്മിക്കുമെന്ന് പറഞ്ഞ് ആക്രമണം നടത്തുന്നത് ക്രൂരമായ ഫലിതമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.
എല്ലാ യുദ്ധങ്ങളും ആദ്യം ലക്ഷ്യമിടുന്നത് കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസ്സഹായരായ മനുഷ്യരെയുമാണ്. ആകാശം പോർവിമാനങ്ങൾ കൊണ്ടും ഭൂമി മൃതശരീരങ്ങൾ കൊണ്ടും നിറയുന്ന കാഴ്ചയാണ് ലോകം കാണുന്നത്.യുദ്ധത്തിൽ ആര് ജയിച്ചാലും തോൽക്കുന്നത് മനുഷ്യനും മനുഷ്യത്വവുമാണ്. കൊല്ലപ്പെടുന്നവരൊക്കെയും നമ്മുടെ സഹോദരങ്ങളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള കൂട്ടാളികൾ ലോകത്തിന്റെയും മനുഷ്യവംശത്തിന്റെയും ശത്രുക്കളായി മാറിയിരിക്കുന്നു. ഇറാന്റെ മണ്ണിൽ പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കപ്പെട്ടത് ഇതിന്റെ ക്രൂരമായ തെളിവാണ്.സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകമെങ്ങുമുള്ള മനുഷ്യർ അണിനിരക്കണമെന്നും യുദ്ധഭീകരതയ്ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകൾ ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
“കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ… സാമ്രാജ്യത്വം തുലയട്ടെ” എന്ന ശക്തമായ വരികളോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ടെഹ്റാനിലെ മിനാബ് പ്രവിശ്യയിൽ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 40 വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് എം. സ്വരാജിന്റെ ഈ വൈകാരികമായ പ്രതികരണം.
പരാതി നല്കിയിട്ടും എഫ്ഐആർ ഇട്ടില്ല”; പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആശ ആച്ചി ജോസഫ്


കേരളത്തിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും; 48 മണിക്കൂർ കർശന നിയന്ത്രണം





