എറണാകുളം: പ്രശസ്ത സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ സർക്കാരിനും ചലച്ചിത്ര അക്കാദമിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ചലച്ചിത്ര പ്രവർത്തക ആശ ആച്ചി ജോസഫ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തുവെന്നും മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ആശ ആരോപിച്ചു. മലയാള മനോരമയിലെഴുതിയ ലേഖനത്തിലൂടെയാണ് ആശ തന്റെ നിലപാട് വ്യക്തമാക്കിയത്.
പി.ടി. കുഞ്ഞുമുഹമ്മദ് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി. നവംബർ 24-ന് തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ ഡിസംബർ എട്ടിന് ചാനലുകളിൽ വാർത്ത വന്നിട്ടുപോലും പോലീസ് നടപടി സ്വീകരിച്ചില്ല. തനിക്ക് മേൽ ബോധപൂർവ്വമായ നിശബ്ദത അടിച്ചേൽപ്പിക്കാനാണ് അധികൃതർ ശ്രമിച്ചതെന്ന് ആശ ലേഖനത്തിൽ കുറിച്ചു.
പരാതി നൽകിയതിന് പിന്നാലെ ചലച്ചിത്ര അക്കാദമിയിലെ പലരും തന്നെ സമാധാനിപ്പിക്കാനും പ്രശ്നം ഒതുക്കിത്തീർക്കാനും ശ്രമിച്ചു. നന്മയെക്കരുതി മിണ്ടാതിരിക്കണമെന്ന ഉപദേശം തനിക്കെതിരെയുള്ള മറ്റൊരു അതിക്രമമായാണ് കാണുന്നതെന്ന് അവർ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമി പോലുള്ള ഇടങ്ങളിൽ ഇത്തരക്കാർ എങ്ങനെയാണ് കടന്നുകൂടുന്നത്? 2017-ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഡബ്ല്യു.സി.സി രൂപീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തൊഴിലിടങ്ങളിൽ സ്ത്രീകൾ ഇന്നും സുരക്ഷിതരല്ലെന്ന് ആശ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ചലച്ചിത്ര അക്കാദമിയും സംസ്ഥാന സർക്കാരും പുലർത്തുന്ന മൗനം കുറ്റകരമാണെന്നും ആശ ആച്ചി ജോസഫ് വിമർശിച്ചു.അധികാര സ്ഥാനങ്ങളിലിരിക്കുന്നവർക്കെതിരെ പരാതിപ്പെടുമ്പോൾ നേരിടേണ്ടി വരുന്ന അവഗണനയും സമ്മർദ്ദങ്ങളും വെളിപ്പെടുത്തിയ ആശയുടെ ലേഖനം ചലച്ചിത്ര മേഖലയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി ;പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീൽ ഉറപ്പിച്ചു; സുരേഷ് ഗോപിയെ ജയിപ്പിക്കാൻ 8 കോടി വാങ്ങിയെന്ന് വെളിപ്പെടുത്തൽ; ആഞ്ഞടിച്ച് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ്




