തിരുവനന്തപുരം : ചലച്ചിത്ര പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ സംവിധായകനും മുന്‍ സിപിഎം എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗൗരവകരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 6-ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിംഗിനെത്തിയ ഡോക്യുമെന്ററി സംവിധായികയാണ് പരാതി നല്‍കിയത്. ഹോട്ടല്‍ മുറിയില്‍ വച്ച് കുഞ്ഞുമുഹമ്മദ് തന്നെ കയറിപ്പിടിക്കുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തു എന്നാണ് പരാതി.സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദങ്ങള്‍ തള്ളുന്ന തെളിവുകളാണ് പൊലീസ് കുറ്റപത്രത്തില്‍ നിരത്തുന്നത്.
സംഭവം നടന്നതായി പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിക്ക് സമീപത്തുനിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയിലും പരാതിക്കാരി തന്റെ ആരോപണങ്ങളില്‍ ഉറച്ചുനിന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







