“ഭോജ്പുരിക്കും ബിഹാറിക്കും സംഭവിച്ചത് തമിഴിന് സംഭവിക്കണോ? കേന്ദ്ര സർക്കാരിന്റെ ഹിന്ദി നയത്തിനെതിരെ ആഞ്ഞടിച്ചു ഉദയനിധി സ്റ്റാലിൻ ; ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേൽപിക്കാനുള്ള തന്ത്രം

ചെന്നൈ: രാജ്യത്ത് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രാദേശിക ഭാഷകളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി ആധിപത്യം സ്ഥാപിക്കുന്നതോടെ മാതൃഭാഷകൾക്ക് അവയുടെ സ്വത്വം നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെന്നൈയിൽ സംഘടിപ്പിച്ച ഭാഷാ രക്തസാക്ഷി ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കേന്ത്യൻ സംസ്ഥാനങ്ങളിലെ പല പ്രാദേശിക ഭാഷകളും ഹിന്ദിയുടെ കടന്നുകയറ്റത്തിൽ അപ്രത്യക്ഷമായതായി ഉദയനിധി ചൂണ്ടിക്കാട്ടി.ഹരിയാൻവി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി തുടങ്ങിയ ഭാഷകളെ ഉദാഹരണമായി അദ്ദേഹം ഉയർത്തിക്കാട്ടി.ഹിന്ദി അടിച്ചേൽപ്പിക്കലിലൂടെ ഈ ഭാഷകളുടെ സാംസ്‌കാരിക പൈതൃകം ഇല്ലാതായെന്നും തമിഴ്‌നാടിന് അത്തരമൊരു അവസ്ഥ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്രത്തിന്റെ ‘ത്രിഭാഷാ നയം’ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഒരു മറ മാത്രമാണെന്ന് ഉദയനിധി ആരോപിച്ചു. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ ജീവൻ ബലിനൽകിയവരെ അനുസ്മരിച്ച അദ്ദേഹം, ഡിഎംകെയുടെ പോരാട്ടം തുടരുമെന്നും അറിയിച്ചു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കഴിഞ്ഞ ദിവസം സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടിൽ ഹിന്ദിക്ക് സ്ഥാനമില്ലെന്നും ഭാഷാ സമരത്തിന്റെ പേരിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ‘ഹിന്ദി തെരിയാത് പോടാ’ എന്ന ക്യാമ്പയിനിലൂടെ ദേശീയ ശ്രദ്ധ നേടിയ ഡിഎംകെ, ത്രിഭാഷാ നയത്തിനെതിരെ ശക്തമായ പ്രതിരോധമാണ് തീർക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.